കണക്ക് തെറ്റിച്ചതിന് പ്രാകൃത ശിക്ഷ, അദ്ധ്യാപകൻ രണ്ടാം ക്ലാസുകാരന്റെ കഴുത്തിൽ ചൂരൽ കുത്തിയിറക്കി
April 15, 2018, 12:06 am
അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ പിംപാൽഗാവ് ഗ്രാമത്തിലെ സില്ല പരിഷത്ത് സർക്കാർ സ്കൂളിൽ കണക്ക് തെറ്റിച്ചതിന് രണ്ടാം ക്ലാസുകാരന്റെ കഴുത്തിൽ അദ്ധ്യാപകൻ ചൂരൽ കുത്തിയിറക്കി. അദ്ധ്യാപകന്റെ പ്രാകൃതമായ ശിക്ഷാനടപടിയിൽ എട്ടുവയസുകാരൻ രോഹൻ ഡി. ജൻജിറിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിൽ നിന്ന് രക്തം വന്ന രോഹന്റെ നിലവിളി കേട്ട് പരിഭ്രാന്തരായ മറ്റ് കുട്ടികൾ പേടിച്ച് ക്ലാസിന് പുറത്തേക്ക് ഓടിയപ്പോഴാണ് സ്കൂളിലെ മറ്റുള്ളവർ വിവരം അറിയുന്നത്. ആദ്യം കുട്ടിയെ സ്കൂളിന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പുണെ സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസനാളത്തിലും അന്നനാളത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ക്ലാസ് നടക്കുന്നതിനിടെ അദ്ധ്യാപകൻ നൽകിയ കണക്ക് ചെയ്യാൻ കഴിയാതെവന്ന രോഹന്റെ കഴുത്തിലേക്ക് യാതൊരു മടിയും കൂടാതെ അദ്ധ്യാപകൻ ചൂരൽ കുത്തിക്കയറ്റുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടി ക്ലാസിൽ കുഴഞ്ഞു വീണത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവം നടക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാരനായ അദ്ധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സ്കൂൾ അധികൃതർ

കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻതന്നെ മൊഴി രേഖപ്പെടുത്തി അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കും
പൊലീസ് അധികൃതർ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ