ഹാൾ മാർക്കിംഗ്: ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുരുത് എന്ന് ബി.ഐ.എസ്
April 17, 2018, 12:35 am
തിരുവനന്തപുരം: സ്വർണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് നൽകുന്ന ഹാൾ മാർക്കിംഗ് സംവിധാനത്തിനു കർശന മാനദണ്ഡങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വഞ്ചിതരാകാതിരിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ബി.ഐ.എസ് കേരള ഓഫിസ് ഡയറക്ടർ കതിർവേലും ഡപ്യൂട്ടി ഡയറക്ടർ ഹേമലത പണിക്കരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമ്മിക്കുന്ന ആഭരണങ്ങളിൽ മറ്റു ലോഹങ്ങളുടെ ആനുപാതിക ചേരുവയാണു ഹോൾമാർക്കിംഗിലൂടെ നിശ്ചയിക്കുന്നത്. ബിഐഎസ് മാത്രമാണ് ഇതിന് ഇന്ത്യയിൽ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ള ഏക ഏജൻസി. ജൂവലറികൾക്കും അസേയിംഗ് ആൻഡ് ഹോൾമാർക്കിംഗ് സെന്ററുകൾക്കും ലൈസൻസ് നൽകുന്നതു ബി.ഐ.എസ് ആണ്. ജൂവലറി ഉടമ പ്രഖ്യാപിച്ച ശുദ്ധതയ്ക്കു പുറമെ ബി.ഐ.എസ് നിബന്ധനകൾ പ്രകാരമുള്ള പരിശോധനയ്ക്കു ശേഷമേ ഹോൾമാർക്കിംഗ് ചെയ്തു കൊടുക്കാൻ പാടുള്ളൂ. ജൂവലറികൾക്കു നൽകുന്ന ലൈസൻസ് മൂന്നു വർഷത്തേക്കാണ്. കാലാകാലങ്ങളിൽ ഇവിടെ നിന്നുള്ള ആഭരണങ്ങളുടെ സാമ്പിൾ ശേഖരിക്കാനും പരിശോധനയ്ക്കായി ചെന്നൈയിലുള്ള ബി.ഐ.എസിന്റെ റഫറൽ അസേ ലാബിലേക്ക് അയക്കാനും ബി.ഐ.എസിന് അധികാരമുണ്ട്.
ഹോൾമാർക്കിംഗ് ചെയ്ത ആഭരണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ജൂവലറകളിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിക്കുകയും വേണം. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ബി.ഐ.എസിന്റെ ലാബുകളിൽ പരിശോധിപ്പിക്കാനും അവസരമുണ്ടെന്നും ഇവർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ