മദ്യകുപ്പികളുടെ സ്വന്തം തീരം
May 16, 2018, 12:10 pm
റഷ്യക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. പല നിറങ്ങളിലുള്ള വോഡ്ക കുപ്പികളും ബിയർ ബോട്ടിലുകളും സോവിയറ്റ് ഭരണകാലത്ത് സുലഭമായിരുന്നു. മദ്യം അകത്താക്കിയശേഷം കുപ്പികൾ ഉപേക്ഷിക്കാൻ മാത്രമായി ഒരു കടൽത്തീരം കണ്ടുവച്ചിട്ടുണ്ട് ഇവിടത്തുകാർ. അതാണ് ഉസൂറി ബീച്ച്. വ്ലാഡിവോസ്റ്റോക് പട്ടണത്തിനടുത്താണിത്. ഒരിക്കൽ കുപ്പിച്ചില്ലുകൾ കാരണം ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഈ സ്ഥലമിപ്പോൾ അക്കാരണം കൊണ്ടുതന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി. മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ പ്രകൃതി വെള്ളാരം കല്ലുകൾ പോലെ മിനുസമുള്ളവയാക്കി. അതോടെ കുട്ടികൾക്കുപോലും ഇവയുടെ മേൽ ചവിട്ടി നടക്കാം. ശക്തമായ ഒഴുക്കുള്ള നദീതിരങ്ങളിൽ കാണുന്ന മിനുസമായ കല്ലുകൾ പോലെയാണ് ഇന്ന് കുപ്പിച്ചില്ലുകൾ കാണുന്നത്. പല വർണ്ണത്തിലായതിനാൽ ഇവയ്ക്ക് ഉരുളൻ കല്ലുകളേക്കാൾ സൗന്ദര്യവുമുണ്ട്. ഗ്ലാസ് ബീച്ചെന്നും ഉസൂറി ബീച്ചിന് പേരുണ്ട്. സമാനമായ ഗ്ലാസ്ബീച്ച് അമേരിക്കയിലെ കാലിഫോർണിയയിലുമുണ്ട്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ