ന്യൂജെൻ കുപ്പായമണിഞ്ഞ് റേഷൻകടകൾ വരുന്നു
May 13, 2018, 9:35 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: കന്നാസും അരി സഞ്ചിയുമായി റേഷൻ കടയിൽ പോകുന്ന കാലമൊക്കെ കഴിയുന്നു. റേഷൻകടകളും ന്യൂജെൻ കുപ്പായമണിഞ്ഞ് സ്മാർട്ടാകുകയാണ്. ഇരുപത് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചതിന് പിന്നാലെ റേഷൻകടകളുടെ സേവനങ്ങളും അടിമുടി മാറുകയാണ്. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റാണ് സ്മാർട്ട് കടകൾ രൂപകല്പന ചെയ്യുന്നത്. സ്മാർട്ട് കടകൾക്ക് നാലു മുറികളുണ്ടാകും. ഒന്നിൽ റേഷൻ സാധനങ്ങളുടെ വില്പന, രണ്ടിൽ മണ്ണെണ്ണ, മൂന്നിൽ പലചരക്ക് സാധനങ്ങൾ, നാല് സ്റ്റോക്ക് റൂമാണ്. പലചരക്ക് വിഭാഗത്തിൽ സപ്ളൈകോ വില നിരക്കിൽ സാധനങ്ങൾ വാങ്ങാം. ശബരി ഉത്പന്നങ്ങളും ലഭിക്കും. സപ്ളൈകോയാണ് സാധനങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും ഓരോ സ്മാർട്ട് റേഷൻ കടകൾ തുറക്കും. ആദ്യത്തെ സ്മാർട്ട് റേഷൻകട കണ്ണൂർ നഗരത്തിൽ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്മാർട്ട് പദ്ധതിയുടെ മറ്റ് സവിശേഷതകൾ
1. റേഷൻ വ്യാപാരികൾക്ക് യൂണിഫോം
2. കടകളുടെ ചുമരുകൾക്ക് വെള്ള നിറവും ചുവപ്പ്, മഞ്ഞ നിറങ്ങളിൽ വരകളും.
3. ലൈസൻസിക്ക് ഫോട്ടോ പതിച്ച ഐ.ഡി കാർഡ്
4. ലൈസൻസിക്കായി ആരോഗ്യ സുരക്ഷാ പദ്ധതി

'' പൊതുവിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്താനാണിത്. പൊതു വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് തടയാൻ ഇത് സഹായിക്കും.
-പി. തിലോത്തമൻ,
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ