എസ്.എൻ.ഡി.പി യോഗത്തിന് 115 വയസ്
May 13, 2018, 12:46 am
​​​എൻ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണൻ
മ​ഹ​ത്തായ ശ്രീ​നാ​രാ​യണ ധർ​മ്മ​പ​രി​പാ​ലന യോ​ഗം സ്ഥാ​പി​ത​മാ​യി​ട്ട് 115 വർ​ഷം തി​ക​യു​ന്നു. 1903 മേ​യ് 15 (​കൊ​ല്ല​വർ​ഷം 1078 ഇ​ട​വം 2) ആ​ണ​ല്ലോ യോ​ഗ​മാ​താ​വി​ന്റെ ജ​ന​നം. അ​ന്നു മു​തൽ നാ​ളി​തു​വ​രെ ഇൗ മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്റെ ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ച് മൺ​മ​റ​ഞ്ഞ സ​ത്കർ​മ്മ​യോ​ഗി​ക​ളെ സ്മ​രി​ക്കാൻ ഈ അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ട്ടെ!
പ​ര​മ​പ​വി​ത്ര​മായ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വൻ ത​ന്നെ​യാ​യി​രു​ന്ന​ല്ലോ കാൽ​നൂ​റ്റാ​ണ്ടു​കാ​ല​വും യോ​ഗാ​ദ്ധ്യ​ക്ഷൻ. ഇ​ക്കാ​ല​യ​ള​വിൽ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​നും എൻ. കൃ​ഷ്ണ​നും വീ​ണ്ടും കു​മാ​ര​നാ​ശാ​നും എൻ. കു​മാ​ര​നും സി.​വി. കു​ഞ്ഞു​രാ​മ​നും (​ആ​ക്ടിം​ഗ്) ആ​യി​രു​ന്ന​ല്ലോ യോ​ഗം സെ​ക്ര​ട്ട​റി​മാർ. 1928 ൽ ഗു​രു​ദേവ സ​മാ​ധി​ക്കു​ശേ​ഷം യോ​ഗം പ്ര​സി​ഡ​ന്റാ​യ​ത് പി. മാ​ധ​വൻ വൈ​ദ്യ​രാ​ണ്. സി.​വി​ക്കു​ശേ​ഷം എം. ഗോ​വി​ന്ദൻ സെ​ക്ര​ട്ട​റി​യാ​യി. തു​ടർ​ന്ന് കെ. നാ​രാ​യ​ണ​നും വീ​ണ്ടും സി.​വി​യും സെ​ക്ര​ട്ട​റി​മാ​രാ​യി. മാ​ധ​വൻ വൈ​ദ്യ​നു​ശേ​ഷം സി. കൃ​ഷ്ണ​നും എം. ഗോ​വി​ന്ദ​നും സ​ഹോ​ദ​ര​ന​യ്യ​പ്പ​നും യോ​ഗം പ്ര​സി​ഡ​ന്റു​മാ​രാ​യി. ആ ശൃം​ഖ​ല​യി​ലെ 28​-ാ​മ​ത്തെ പ്ര​സി​ഡ​ന്റാ​ണ് ഡോ. എം.​എൻ. സോ​മൻ. ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രിൽ 26​-ാ​മൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും. 115 വർ​ഷ​ക്കാ​ല​യ​ള​വി​നി​ട​യിൽ കു​റ​ച്ചു​കാ​ലം അ​ഡ്വ​ക്കേ​റ്റു​മാ​രായ എ. രാ​മ​നും എൻ.​കെ. ച​ന്ദ്ര​ശേ​ഖ​ര​നും യോ​ഗം അ​ഡ്മി​നി​സ്ട്രേ​റ്റർ​മാ​രാ​യി​രു​ന്നു. (1970​-71 ഹൈ​ക്കോ​ട​തി വ​ഴി​).
115 വർ​ഷ​ത്തെ യോ​ഗ​ച​രി​ത്ര​ത്തി​നി​ട​യിൽ യോ​ഗ​ത്തി​ന്റെ ഭ​ര​ണ​സാ​ര​ഥ്യ​ത്തിൽ പ്ര​ശോ​ഭി​ച്ച മ​ഹാ​ര​ഥ​ന്മാ​രിൽ പ​ല​രും പിൽ​ക്കാ​ല​ത്ത് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലും വി​രാ​ജി​ച്ച​വ​രാ​ണ്. അ​തു​പോ​ലെ അ​ധി​കാ​ര​ത്തി​ന്റെ ഉ​ന്ന​ത​ങ്ങ​ളിൽ തി​ള​ങ്ങിയ പല ശ​ക്ത​ന്മാ​രും പി​ന്നീ​ട് യോഗ സാ​ര​ഥ്യം ഏ​റ്റെ​ടു​ക്കു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്. ആ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ളെ ന​മു​ക്കി​വി​ടെ അനു​സ്മ​രി​ക്കുന്നു. ആ​ശാ​നു​ശേ​ഷം ഒൻ​പ​തു​വർ​ഷം സെ​ക്ര​ട്ട​റി പ​ദ​മ​ല​ങ്ക​രി​ച്ച എൻ. കു​മാ​രൻ കോ​ട്ട​യം ജി​ല്ലാ ജ​ഡ്ജി​യും തു​ടർ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​മാ​യി അ​ധി​കാര സോ​പാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. സി. കേ​ശ​വൻ വ​ള​രെ സ​മൃ​ദ്ധ​മാ​യി യോ​ഗ​ത്തെ ന​യി​ച്ച ജ​ന​റൽ സെ​ക്ര​ട്ട​റി​പ​ദ​മ​ല​ങ്ക​രി​ച്ച​ശേ​ഷ​മാ​ണ് തി​രു​വി​താം​കൂ​റി​ലെ മ​ന്ത്രി​യും തി​രു. കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ത്. സ​ഹോ​ദ​ര​ന​യ്യ​പ്പൻ യോ​ഗം പ്ര​സി​ഡ​ന്റാ​യ​തി​നു​ശേ​ഷ​മാ​ണ് ആ​ദ്യം കൊ​ച്ചി​യി​ലും പി​ന്നീ​ട് തി​രു​കൊ​ച്ചി​യി​ലും മ​ന്ത്രി​യാ​യ​ത്. സി. കേ​ശ​വ​നു​ശേ​ഷം യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി​യും തു​ടർ​ന്ന് യോ​ഗം പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന വി.​കെ. വേ​ലാ​യു​ധൻ ആ​ദ്യ ലേ​ബർ ക​മ്മി​ഷ​ണ​റും തു​ടർ​ന്ന് റ​വ​ന്യൂ​ബോർ​ഡ് ഒ​ന്നാം മെ​മ്പ​റും പി​ന്നീ​ട് കേ​രള പ​ബ്ളി​ക് സർ​വീ​സ് ക​മ്മി​ഷൻ ചെ​യർ​മാ​നെ​ന്ന നി​ല​യി​ലും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളിൽ തി​ള​ങ്ങി​യി​രു​ന്നു. സ​മു​ദാ​യ​ത്തി​ലെ ഒ​ന്നാ​മ​ത്തെ ബി​രു​ദ​ധാ​രി​യായ എം. ഗോ​വി​ന്ദൻ ജി​ല്ലാ​ജ​ഡ്ജി പ​ദ​വി​യിൽ​നി​ന്നും വി​ര​മി​ച്ച​ശേ​ഷ​മാ​ണ് യോ​ഗം സെ​ക്ര​ട്ട​റി​യും പി​ന്നീ​ട് യോ​ഗം പ്ര​സി​ഡ​ന്റു​മാ​യ​ത്.
കർ​മ്മ​ധീ​ര​നായ ആർ. ശ​ങ്കർ യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി​യും തു​ടർ​ന്ന് യോ​ഗം പ്ര​സി​ഡ​ന്റു​സ്ഥാ​ന​വും വ​ഹി​ച്ച​ശേ​ഷ​മാ​ണ് കേ​രള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഡെ​പ്യൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​കു​ന്ന​ത്. എം.​കെ. രാ​ഘ​വ​നാ​ണെ​ങ്കിൽ യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ച്ച​ശേ​ഷം സം​സ്ഥാന മ​ന്ത്രി​യും പി​ന്നീ​ട് ര​ണ്ടു​ത​വണ യോ​ഗം പ്ര​സി​ഡ​ന്റു​മാ​യി .​എ. അ​ച്യു​ത​നും കെ.​ടി. അ​ച്യു​ത​നും മ​ന്ത്രി​സ്ഥാ​നം വ​ഹി​ച്ച​ശേ​ഷം യോ​ഗാ​ദ്ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ച്ച​വ​രാ​ണ്. ജി​ല്ലാ ജ​ഡ്ജി പ​ദ​വി​യിൽ നി​ന്നും വി​ര​മി​ച്ച​ശേ​ഷം യോ​ഗം പ്ര​സി​ഡ​ന്റാ​വു​ക​യു ം​തു​ടർ​ന്ന് മ​ന്ത്രി​യാ​വു​ക​യും ചെ​യ്ത​യാ​ളാ​ണ് എൻ. ശ്രീ​നി​വാ​സൻ. പ​രീ​ക്ഷാ​കൺ​ട്രോ​ളർ സ്ഥാ​നം രാ​ജി​വ​ച്ച​ശേ​ഷം യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്റു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​യാ​ളാ​ണ് പ്രൊ​ഫ. പി.​എ​സ്. വേ​ലാ​യു​ധൻ. അ​ദ്ദേ​ഹം പി​ന്നീ​ട് സം​സ്ഥാന ഫാ​മിം​ഗ് കോർ​പ്പ​റേ​ഷൻ ചെ​യർ​മാ​നു​മാ​യി​രു​ന്നു. അർ​ദ്ധ​സർ​ക്കാർ സർ​വീ​സിൽ നി​ന്നും അ​വ​ധി​യെ​ടു​ത്ത് യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി​യാ​വു​ക​യും പിൽ​ക്കാ​ല​ത്ത് യോ​ഗം പ്ര​സി​ഡ​ന്റാ​വു​ക​യും ചെ​യ്ത​ത് എ.​എ​സ്. പ്ര​താ​പ് സിം​ഗാ​ണ്. ഗ​വർ​ണർ പ​ദ​വി​യിൽ​നി​ന്നും വി​ര​മി​ച്ച​ശേ​ഷം ആ​ദ്യം എ​സ്.​എൻ ട്ര​സ്റ്റ് ചെ​യർ​മാൻ പ​ദ​വി​യും പി​ന്നീ​ട് യോ​ഗം പ്ര​സി​ഡ​ന്റ് സ്ഥാ​ന​വും ഏ​റ്റെ​ടു​ത്ത​യാ​ളാ​ണ് കെ.​കെ. വി​ശ്വ​നാ​ഥൻ. സം​സ്ഥാന ആ​രോ​ഗ്യ​വ​കു​പ്പിൽ മെ​ഡി​ക്കൽ ഒാ​ഫീ​സ​റാ​യി തു​ട​ര​വേ​ത​ന്നെ യോ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വും പ്ര​സി​ഡ​ന്റ് സ്ഥാ​ന​വും വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു ഡോ. കെ.​കെ. രാ​ഹു​ലൻ. യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി പ​ദ​വി​യിൽ നി​ന്നും തി​രു​വി​താം​കൂർ ബോർ​ഡ് പ്ര​സി​ഡ​ന്റാ​യ​യാ​ളാ​ണ് മ​ങ്കു​ഴി മാ​ധ​വൻ.
യോ​ഗ​ത്തി​ന്റെ പ്ര​ഥമ ജ​ന​റൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന് വെ​യിൽ​സ് രാ​ജ​കു​മാ​രൻ പ​ട്ടും വ​ള​യും നൽ​കി ആ​ദ​രി​ച്ച​തു​പോ​ലെ, ക​നക ജൂ​ബി​ലി​വർ​ഷ​ത്തിൽ യോ​ഗം പ്ര​സി​ഡ​ന്റായ പ​ത്രാ​ധി​പർ കെ. സു​കു​മാ​ര​ന് പ​ത്മ​ഭൂ​ഷൺ ബ​ഹു​മ​തി നൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ന്റെ ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ചി​രു​ന്ന​വ​രി​ല​ധി​ക​വും അ​ഭി​ഭാ​ഷ​ക​രാ​യി​രു​ന്ന​ല്ലോ. യോ​ഗ​ത്തി​ന്റെ നി​യ​മോ​പ​ദേ​ഷ്ടാ​ക്ക​ളാ​യി​രു​ന്ന സി.​വി. പ​ത്മ​രാ​ജൻ വ​ക്കീൽ പിൽ​ക്കാ​ല​ത്ത് സം​സ്ഥാന മ​ന്ത്രി​യും ജ​സ്റ്റി​സ് കെ. സു​കു​മാ​രൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സു​മാ​യി. അ​തു​പോ​ലെ യോ​ഗം കൗൺ​സി​ല​റ​ന്മാ​രാ​യി​രു​ന്ന കെ. ശ​ങ്ക​രൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും എം.​കെ. ഹേ​മ​ച​ന്ദ്ര​നും അ​ടൂർ പ്ര​കാ​ശും മ​ന്ത്രി​മാ​രു​മാ​യി .​ദീർ​ഘ​കാ​ലം യോ​ഗം ഡ​യ​റ​ക്ടർ​മാ​രാ​യി​രു​ന്ന​ശേ​ഷം മ​ന്ത്രി​മാ​രാ​യി​രു​ന്ന​വ​രാ​ണ് വൈ​ക്കം വി. മാ​ധ​വ​നും ത​ച്ച​ടി പ്ര​ഭാ​ക​ര​നും. ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന അ​ഡ്വ. കെ. ഗോ​പി​നാ​ഥ​നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും പ​ല​ത​വണ ഗു​രു​വാ​യൂർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി​രു​ന്നു. വ്യ​വ​സാ​യ​രം​ഗ​ത്തു​നി​ന്നും യോ നേ​തൃ​ത്വ​ത്തി​ലെ​ത്ത​പ്പെ​ട്ട​വ​രാ​ണ് സി.​ആർ. കേ​ശ​വൻ വൈ​ദ്യ​രും ഇ​ന്ന​ത്തെ ജ​ന​റൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും. യോ​ഗ​ത്തി​ന്റെ മു​ഖ്യ​ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കാ​തെ സം​ഘ​ട​നാ​സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യിൽ സ്തു​ത്യർ​ഹ​മായ സേ​വ​ന​മ​നു​ഷ്ഠി​ച്ച മ​ഹ​ത് വ്യ​ക്തി​യാ​യി​രു​ന്നു ടി.​കെ. മാ​ധ​വൻ. മൺ​മ​റ​ഞ്ഞ നി​ര​വ​ധി സാ​ര​ഥി​ക​ളു​ടെ സ്മ​ര​ണ​യ്ക്കു​മു​ന്നിൽ ന​മി​ക്കു​ന്നു.
( ലേഖകൻ എ​​​സ്.​​​എൻ.​​​ഡി.​​​പി​​​യോ​​​ഗം , മുൻ അ​​​സി. സെ​​​ക്ര​​​ട്ട​​​റിയാണ് )​
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ