ചരിത്രത്തിലേക്ക് കുതിച്ചുയ‌ർന്ന തിരമാല
May 16, 2018, 12:11 pm
ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ന്ന കൂ​റ്റ​ൻ തി​ര​മാ​ല​ക​ളെ​ക്കുറിച്ച് പറയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് സുനാമിയെക്കുറിച്ചാണ്. എന്നാൽ സുനാമി അല്ലാത്ത കുറ്റൻ തിരമാലയെന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​ത്തി​നാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ശാ​സ്​​ത്ര​ജ്ഞ​ർ ക​ഴി​ഞ്ഞ​ദി​വ​സം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​ലെ കാം​ഫ​ൽ ദ്വീ​പി​ൽ 23.8 മീ​റ്റ​ർ (78 അ​ടി) ഉ​യ​ര​ത്തി​ലാ​ണ്​ ഭീ​മ​ൻ തി​ര​മാ​ല ആ​ഞ്ഞ​ടി​ച്ച​ത്. അ​താ​യ​ത്​ എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​​ന്റെ ഉ​യ​ര​ത്തി​ൽ.

ദ​ക്ഷി​ണാ​ർ​ദ്ധ​ഗോ​ള​ത്തി​​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ​ ഏ​റ്റ​വും വലിയ തി​ര​മാ​ല​യാ​ണി​തെ​ന്ന്​ ശാ​സ്​​ത്ര​ജ്ഞ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സാ​ധാ​ര​ണ ഉ​ത്ത​രാ​ർദ്ധ​ഗോ​ള​ത്തി​ലാ​ണ്​ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ രൂ​പ​പ്പെ​ടാ​റു​ള്ള​ത്. 1958​ൽ ഭൂ​ച​ല​ന​​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സൂ​നാ​മി​യി​ൽ അ​ലാ​സ്​​കയിലെ ക​ട​ലി​ൽ 30.5 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​താ​ണ്​ ലോ​ക​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യ​തി​ൽ ഏ​റ്റ​വും വ​ലി​യ തി​ര​മാ​ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ