കൊലവിളി രാഷ്ട്രീയത്തിനെതിരെ ഈ നാട് ഇനിയെങ്കിലും ഉണരൂ...
May 17, 2018, 12:05 am
വെള്ളാപ്പള്ളി നടേശൻ
ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ടാ​യ, കേ​ര​ള​ത്തിൽ 100 ശ​ത​മാ​നം സാ​ക്ഷ​രത കൈ​വ​രി​ച്ചു എ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന, ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക്ക് ആ​ദ്യ​മാ​യി തു​ട​ക്കം കു​റി​ച്ച, ഒ​ട്ട​ന​വ​ധി മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങൾ​ക്ക് ജൻ​മം നൽ​കിയ ന​മ്മു​ടെ ഈ മ​ണ്ണിൽ ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ച്ചു​കൂ​ടെ ഈ അ​രും​കൊ​ല. പ​ച്ച മാം​സ​ത്തിൽ പ​ച്ചി​രി​മ്പ് കൊ​ണ്ട് വെ​ട്ടി തു​ണ്ടം തു​ണ്ട​മാ​ക്കി മ​രി​ച്ചു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തു​വ​രെ അ​ത് തു​ട​രു​ന്ന ഈ പൈ​ശാ​ചി​കത ആ​രു വി​ചാ​രി​ച്ചാ​ലും അ​വ​സാ​നി​ക്കി​ല്ലേ?. അ​രും​കൊല ത​ട​യാ​നും, അ​ല്പ​മെ​ങ്കി​ലും ജീ​വൻ ബാ​ക്കി​യു​ണ്ടെ​ങ്കിൽ അ​ത് നി​ല​നിർ​ത്തു​വാ​നും ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാൽ അ​വ​രെ സം​ഭ​വ​സ്ഥ​ല​ത്തേക്ക് അ​ടു​ക്കു​വാ​നാ​വാ​ത്ത വി​ധം പ്ര​തി​രോ​ധം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് മാ​നു​ഷിക മൂ​ല്യ​ങ്ങൾ​ക്ക് മേൽ താ​ഴി​ട്ടു പൂ​ട്ടി ഇ​ത്ത​രം കൊ​ല​വി​ളി ന​ട​ത്തു​ന്ന ഭീ​ക​ര​രൂ​പി​കൾ​ക്ക് അർ​ഹ​മായ ശി​ക്ഷ നൽ​കു​വാൻ ന​മ്മു​ടെ നീ​തി പീ​ഠ​ത്തി​ന് ക​ഴി​യാ​തെ പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ജ​നി​ച്ചി​ട്ട് ഒ​രി​ക്കൽ​പ്പോ​ലും ത​മ്മിൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വർ, ഒ​രു വാ​ക്ക് കൊ​ണ്ടോ പ്ര​വൃത്തി​കൊ​ണ്ടോ പ​ര​സ്പ​രം വൈ​രാ​ഗ്യം ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വർ, ത​മ്മിൽ വെ​ട്ടി​മ​രി​ക്കു​വാൻ പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കു​വാ​നും അ​ത് ക​ണ്ടു​പി​ടി​ക്കു​വാ​നും അ​തി​നാ​വ​ശ്യ​മായ തെ​ളി​വു​കൾ ശേ​ഖ​രി​ച്ച് അ​വ​രെ നി​യ​മ​ത്തി​ന് മു​ന്നിൽ കൊ​ണ്ടു​വ​രു​വാ​നും അ​വർ​ക്ക് മാ​തൃ​കാ​പ​ര​മായ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​വാ​നു​മു​ള്ള ഇ​ച്ഛാ​ശ​ക്തി​യും ജ്ഞാന​ശ​ക്തി​യും, ക്രി​യാ​ശ​ക്തി​യും ഇ​ല്ലാ​ത്ത വെ​റും ഉ​പ​ക​ര​ണ​ങ്ങൾ മാ​ത്ര​മാ​ണോ ന​മ്മു​ടെ പൊലീ​സും ര​ഹ​സ്യാ​ന്വേ​ഷണ സം​വി​ധാ​ന​ങ്ങ​ളും. ഈ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം നൽ​കു​വാൻ ആ​വ​ശ്യ​മായ തീ​രു​മാ​ന​ങ്ങൾ കാ​ല​കാ​ല​ങ്ങ​ളിൽ എ​ടു​ക്കു​വാ​നും ഉ​ള്ള നി​യ​മ​ങ്ങൾ​ക്ക് പ​ഴു​തോ, പോ​രാ​യ്മ​യോ ഉ​ണ്ടെ​ങ്കിൽ അ​ത് പ​രി​ഹ​രി​ക്കു​വാ​നും ഓ​രോ പ്ര​ദേ​ശ​ത്തെയും ജ​ന​ങ്ങ​ളു​ടെ ജീ​വിത സു​ര​ക്ഷ​യ്ക്കാ​യി, ആ പ്ര​ദേ​ശ​ത്തി​ന്റെ ശ​ബ്ദ​മാ​കു​വാൻ ജ​ന​ങ്ങൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​യ​മ​സ​ഭാ​സാ​മാ​ജി​കർ​ക്ക് അ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത് വി​ട്ട പൊ​തു​സ​മൂ​ഹ​ത്തോ​ട് ത​ന്റെ പ്ര​ജ​കൾ അ​രും​കൊല ചെ​യ്യ​പ്പെ​ടു​മ്പോൾ അ​വി​ടെ പ​ക്ഷം ചേർ​ന്ന് സം​സാ​രി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?.
പ​ത്ര​മാ​ദ്ധ്യ​മ​ങ്ങ​ളും ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളും സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളും പ​ര​സ്പ​രം മ​ത്സ​രി​ച്ചു​കൊ​ണ്ട് 24 മ​ണി​ക്കൂ​റും കാ​മ​റാ ക​ണ്ണു​കൾ തു​റ​ന്ന് പി​ടി​ച്ച് അ​വ​രു​ടെ ദൗ​ത്യം നിർ​വഹി​ച്ചി​ട്ടും ഈ അ​രും​കൊല കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല​ല്ലോ​?. കാ​ടി​നു​വേ​ണ്ടി​യും, കാ​വു​കൾ​ക്കു​വേ​ണ്ടി​യും, മ​ണ്ണി​നു​വേ​ണ്ടി​യും, വെ​ള്ള​ത്തി​നു​വേ​ണ്ടി​യും, ഈ​ച്ച​യ്ക്കും, ഉ​റു​മ്പി​നും, പ​ട്ടി​യ്ക്കു വേ​ണ്ടി​യും തൂ​ലിക പ​ട​വാ​ളാ​ക്കു​ന്ന ക​വി​ക​ളും, സാ​ഹി​ത്യ​കാ​രൻ​മാ​രും, സാം​സ്‌​ക്കാ​രിക നാ​യ​കൻ​മാ​രും ഉ​ണ്ടാ​യി​ട്ടും ഒ​ടു​ക്കു​വാൻ ക​ഴി​യാ​ത്ത​താ​ണോ ഈ കൊ​ടും​ക്രൂ​ര​ത. മ​നു​ഷ്യാ​വ​കാശ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാശ പ്ര​വർ​ത്ത​ക​രു​ടെ​യും പ്ര​കൃ​തി സ്‌​നേ​ഹി​ക​ളു​ടെ​യും എ​ണ്ണം കൂ​ടി​യ​താ​ണോ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങൾ​ക്ക് ആ​ക്കം​കൂ​ട്ടി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തിൽ എ​ത്തു​ന്ന ഭ​ര​ണാ​ധി​കാ​രി​കൾ അ​വർ ഏ​തു പാർ​ട്ടി​ക്കാ​രാ​യാ​ലും ആ​രൊ​ക്കെ അ​വർ​ക്ക് എ​തിർ​ത്തും അ​നു​കൂ​ലി​ച്ചും വോ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മ​ന്ത്രി​യാ​യി ക​ഴി​ഞ്ഞാൽ അ​വർ ഈ രാ​ജ്യ​ത്തെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​രാ​ണ്. അ​വി​ടെ പ​ക്ഷം പി​ടി​ച്ച് സം​സാ​രി​ക്കു​ന്ന​തു​പോ​ലും ഈ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തിൽ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ്. എ​ന്നാൽ അ​വ​രു​ടെ​യൊ​ക്കെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്ന പ്ര​തി​ക​ര​ണ​ങ്ങൾ ഇ​ത്ത​രം കൊ​ടും ക്രി​മി​ന​ലു​കൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ക​യാൽ അ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന് നൽ​കു​ന്ന​ത് അ​പാ​യ​സൂ​ച​ന​യാ​ണ്. ഇ​ത് ഇ​നി​യും തു​ട​ര​ണ​മോ​?. അ​ങ്ങ​നെ​യാ​യാൽ ഒ​രു കാ​ര്യം ഉ​റ​പ്പ് ഇ​ന്ന് ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വർ അ​ത് ഏ​ത് വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട​വാ​രാ​യാ​ലും അ​തി​ന് കൂ​ട്ടു നിൽ​ക്കു​ന്ന​തോ അ​ല്ലെ​ങ്കിൽ കു​റ്റ​കൃ​ത്യ​ങ്ങൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​വ​രോ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഏ​തു എ​സ്റ്റേ​റ്റ് വി​ഭാ​ഗ​മാ​യാ​ലും നാ​ളെ ഈ കൊ​ടും ക്രി​മി​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കാൻ ആർ​ക്കും ക​ഴി​യാ​തെ വ​രും. ഒ​ടു​വിൽ അ​ത് ഭ​സ്മാ​സു​ര​ന് വ​രം കി​ട്ടി​യ​തു പോ​ലെ​യോ, കു​ട​ത്തിൽ നി​ന്നും തു​റ​ന്നു വി​ട്ട ഭൂ​ത​ത്തെ​പോ​ലെ​യോ ഇ​വി​ടെ സം​ഹാര താ​ണ്ഡ​വം ആ​ടും. അ​ത് ഇ.​എം.​എസും അച്ചുത​മോ​നോ​നും, ആർ.​ശ​ങ്ക​റു​മൊ​ക്കെ പ​ടു​ത്തു​യർ​ത്തിയ ജ​നാ​ധി​പ​ത്യ​ത്തെ കു​നി​ച്ച് നിർ​ത്തി തോ​ക്കിൻ കു​ഴ​ലി​ലൂ​ടെ​യും ബോം​ബി​ലൂ​ടെ​യും വ​ടി​വാ​ളി​ലൂ​ടെ​യും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന ക്രി​മി​ന​ലു​ക​ളു​ടെ നാ​ടാ​യി​മാ​റും ന​മ്മു​ടെ ഈ സാ​ക്ഷര കേ​ര​ളം.
ഇ​തി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും കൂ​ട്ടാ​യി ഗൗ​ര​വ​ത്തോ​ടെ ഒ​രേ മ​ന​സ്സോ​ടെ ചി​ന്തി​ക്കു​ക​യും പ്ര​വർ​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. അ​തി​ന് രാ​ഷ്ട്രീ​യം മ​റ​ന്ന് പ്ര​വർ​ത്തി​ക്ക​ണം. അ​തിൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ​രു​ത്തർ​ക്കും ഈ നാ​ടി​നോ​ടും ജ​ന​ങ്ങ​ളോ​ടും, ജ​നാ​ധി​പ​ത്യ​ത്തി​നോ​ടും ആ​യി​രി​ക്ക​ണം പ്ര​തി​ബ​ദ്ധ​ത​യും ക​ട​പ്പാ​ടും. പ​ക​ല​ന്തി​യോ​ളം എ​ല്ല് മു​റി​യെ പ​ണി​യെ​ടു​ത്ത് അ​തിൽ നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തിൽ നി​ന്നും ജി.​എ​സ്.​റ്റി ഇ​ന​ത്തി​ലും പെ​ട്രോൾ, ഡീ​സൽ നി​കു​തി ഇ​ന​ത്തി​ലും റോ​ഡ് ടാ​ക്സ്, വെ​ള്ള​ക്ക​രം, ഭൂ​നി​കു​തി, വീ​ട്ടു​ക​രം, തൊ​ഴിൽ​ക​രം, ടോൾ തു​ട​ങ്ങി എ​ന്തി​നും ഏ​തി​നും നി​കു​തി പി​രി​ച്ച് ഖ​ജ​നാ​വ് നി​റ​ച്ച് അ​തി​ന്റെ സു​ഖ​ലോ​ലു​പ​ത​യിൽ ജീ​വി​ക്കു​ന്ന അ​ധി​കാ​രി വർ​ഷങ്ങൾ ഇ​നി​യെ​ങ്കി​ലും ഈ കൊ​ടും ക്രൂ​ര​ത​യ്ക്ക് അ​രു​നിൽ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. അ​തി​ന് ക​ഴി​യും. ന​മു​ക്ക് ഇ​വി​ടെ മുൻ അ​നു​ഭ​വ​മു​ണ്ട്.
നീ​തി​നിർ​വഹ​ണ​ത്തി​ന് നീ​തി പീ​ഠ​ത്തെ സ​ഹാ​യി​ക്കു​ന്ന സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള നീ​തി ദേ​വ​ത​യു​ടെ ഉ​പ​ാസക​രായ അ​ഭി​ഭാ​ഷകർ ഒ​രു ച​രി​ത്ര​പ​ര​മായ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു വർ​ഷ​ങ്ങൾ​ക്ക് മുൻ​പ്. ആ​സി​ഡ് ബൾ​ബ് കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന്. അ​തൊ​രു ച​രി​ത്ര മൂ​ഹർ​ത്ത​മാ​യി​രു​ന്നു. അ​ത്ത​രം ആ​ക്ര​മ​ണം ഇ​ല്ലാ​താ​യ​ത് ആ ച​രി​ത്ര​പ​ര​മായ തീ​രു​മാ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു. ഇ​ന്നും ആ തീ​രു​മാ​ന​മെ​ടു​ത്ത അ​ഭി​ഭാ​ഷക സ​മൂ​ഹ​ത്തെ നാം ആ​ദ​രി​ക്കു​ന്നു. അ​തു​പോ​ലെ ത​ന്നെ​യു​ള്ള ഒ​രു വി​പ്ല​വ​ക​ര​മായ തീ​രു​മാ​ന​മാ​യി​രു​ന്നു നോ​ക്കു​ക്കൂ​ലി ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള രാ​ഷ്ട്രീയ തീ​രു​മാ​നം. അ​ത് കേ​ര​ള​ത്തി​ന്റെ വ്യ​വ​സാ​യിക വി​ക​സ​ന​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ങ്കി​ലും അ​വി​ടെ ഒ​രു തൊ​ഴിൽ നി​ഷേ​ധം സം​ഭ​വി​ക്കു​ന്നു​ണ്ട്. എ​ങ്കിൽ പോ​ലും ഒ​രു പൊ​തു​സ​മീ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും അ​തി​ന് ത​യ്യാ​റാ​കു​ന്നു​വെ​ങ്കിൽ എ​ന്തു​കൊ​ണ്ട് ഈ കൊ​ല​പാ​തക രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്തു​വാൻ ന​മു​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ.........​രാ​ഷ്ട്രീയ കൊ​ല​പാ​ത​കം എ​ന്ന​ല്ല ഒ​രു കൊ​ല​യ്ക്കും ആ​രും അ​രു​നിൽ​ക്ക​രു​ത്. അ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ക്കു​വാൻ ഇ​നി​യും വൈ​കി​ക്കൂ​ട. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വർ ഇ​നി​യും അ​തി​ന് ത​യ്യാ​റാ​യി​ല്ലെ​ങ്കിൽ കാ​ലം മാ​പ്പു ത​രി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാൽ ഓ​രോ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും കു​ടും​ബ​ത്തി​ലെ തോ​രാ​ത്ത ക​ണ്ണീർ അ​തൊ​രു മ​ഹാ ശാ​പ​മാ​യി ദു​ര​ന്ത​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മേൽ വ​ന്ന് പ​തി​ക്കും. അ​ന്ന് നി​ങ്ങൾ​ക്കു​വേ​ണ്ടി ക​ര​യു​വാ​നോ ജ​യ് വി​ളി​ക്കു​വാ​നോ ഇ​ന്ന് കാ​ണു​ന്ന​വർ ഉ​ണ്ടാ​വി​ല്ല. തി​രി​ച്ച​റി​വ് നേ​ടു​ന്ന പൊ​തു​ജ​ന​ത്തി​ന്റെ മ​ല​വെ​ള്ളപ്പാ​ച്ചി​ലിൽ തകർ​ന്ന് ത​രി​പ്പ​ണ​മാ​കും ഈ ക​ന​ക​സിം​ഹാ​സ​ന​ങ്ങൾ എ​ല്ലാം ത​ന്നെ. ഉ​റ​പ്പ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ