മഴയ്ക്കു മുമ്പേ ഒരുങ്ങണം
May 15, 2018, 12:00 am
കാ​ല​വർ​ഷം എ​ത്തു​ന്ന​തി​നു മു​മ്പേ കാ​ല​വർ​ഷ​ക്കെ​ടു​തി​കൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു എ​ന്ന​താ​ണ് സം​സ്ഥാ​നം ഇ​പ്പോൾ നേ​രി​ടു​ന്ന ദു​രി​താ​വ​സ്ഥ. വി​ടാ​തെ തു​ട​രു​ന്ന വേ​നൽ​മഴ സം​സ്ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക ജി​ല്ല​ക​ളി​ലും ഏ​റി​യും കു​റ​ഞ്ഞും നാ​ശം വി​ത​ച്ചു​ക​ഴി​ഞ്ഞു. മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​കൾ ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് വർ​ദ്ധിത വീ​ര്യ​ത്തോ​ടെ എ​ത്തിയ വേ​നൽ​മഴ ക​ണ​ക്കു​കൂ​ട്ടൽ ആ​കെ തെ​റ്റി​ക്കു​ന്ന ല​ക്ഷ​ണ​മാ​ണ് കാ​ണു​ന്ന​ത്. വേ​നൽ​ച്ചൂ​ട് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ഭാ​ഗി​ക​മാ​യെ​ങ്കി​ലും ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യ​തു​മാ​ണ് ആ​കെ ആ​ശ്വാ​സം. എ​ന്നാൽ അ​തോ​ടൊ​പ്പം വേ​നൽ​മഴ സൃ​ഷ്ടി​ച്ച കെ​ടു​തി​ക​ളും ഏ​റെ​യാ​ണ്. ക​ര​കൃ​ഷി​യ്ക്ക് വ​ലിയ തോ​തിൽ നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. മ​ര​ങ്ങൾ ക​ട​പു​ഴ​കി വീ​ണ് അ​നേ​കം വീ​ടു​കൾ ന​ശി​ച്ചു. ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന ക​ടൽ​ക്ഷോ​ഭം തീ​ര​ദേ​ശ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ധാ​രണ വേ​നൽ​ക്കാ​ല​ത്ത് ഇ​ത്ത​രം കെ​ടു​തി​കൾ പ​തി​വി​ല്ലാ​ത്ത​താ​ണ്. നേ​ര​ത്തെ ക​ട​ലാ​ക്ര​മ​ണ​ത്തിൽ വീ​ടു​കൾ ത​കർ​ന്ന് നി​രാ​ധാ​ര​രാ​യ​വർ ഇ​പ്പോ​ഴും സ​ഹാ​യം കാ​ത്തു​ക​ഴി​യു​ക​യാ​ണ്. ഓ​ഖി ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ മാ​നം ഒ​ന്നു ക​റു​ത്താൽ ഉ​ട​നെ വി​ല​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാൽ മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​കാൻ ക​ഴി​യാ​താ​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ങ്ങൾ വ​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.
പ്ര​ഹ​സ​ന​മാ​ണെ​ങ്കിൽ​പ്പോ​ലും ത​ദ്ദേശ സ്വ​യം​ഭ​രണ സ്ഥാ​പ​ന​ങ്ങൾ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള മ​ഴ​ക്കാ​ല​പൂർ​വ ശു​ചീ​ക​രണ പ്ര​വർ​ത്ത​ന​ങ്ങൾ ഇ​ക്കു​റി ഇ​തു​വ​രെ തു​ട​ങ്ങാൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ല​വർ​ഷം മേ​യ് 25​ന് ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. അ​തി​നു മു​മ്പ് ചെ​യ്തു​തീർ​ക്കേ​ണ്ട ശു​ചീ​ക​ര​ണ​ജോ​ലി​കൾ വേ​നൽ​മ​ഴ​യിൽ മു​ങ്ങി​ക്ക​ഴി​ഞ്ഞു. ശു​ചീ​ക​ര​ണം വേ​ണ്ട​പോ​ലെ ന​ട​ന്നി​ല്ലെ​ങ്കിൽ പ​കർ​ച്ച​വ്യാ​ധി​കൾ കൂ​ടു​തൽ വീ​റോ​ടെ​യാ​കും ഇ​ക്കു​റി എ​ത്തു​ക.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ ത​ട​യാ​നാ​കി​ല്ലെ​ങ്കി​ലും ക​രു​തൽ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​വ​യു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​കും. അ​തു ശ​രി​യാം​വി​ധം ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ജ​ന​ങ്ങൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി. സർ​ക്കാർ വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​മൂ​ലം സം​ഭ​വി​ക്കു​ന്ന അ​പ​ക​‌​ട​മ​ര​ണ​ങ്ങൾ അ​ന​വ​ധി​യാ​ണ്. ഞാ​യ​റാ​ഴ്ച ത​ല​സ്ഥാന ന​ഗ​രി​യിൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ ഓ​ട​യിൽ വീ​ണ് ഒ​രാൾ മ​ര​ണ​മ​ട​ഞ്ഞ​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ ഫ​ല​മാ​യി​ട്ടാ​ണ്. ഓട നിർ​മ്മി​ക്കു​മ്പോൾ മ​ഴ​ക്കാ​ല​ത്ത് അ​തിൽ വെ​ള്ളം നി​റ​യു​മെ​ന്നും മൂ​ടി​യി​ല്ലെ​ങ്കിൽ വ​ഴി​പോ​ക്കർ അ​ബ​ദ്ധ​ത്തിൽ അ​തിൽ വീ​ഴാ​നി​ട​യു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തെ​വി​ടെ​യും അ​ധി​കൃ​തർ ഓർ​ക്കാ​റി​ല്ല. അ​പ​ക​ട​ത്തിൽ​പ്പെ​ടാ​തെ നോ​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന മ​ട്ടി​ലാ​ണ് കാ​ര്യ​ങ്ങൾ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കൊ​ണ്ടു സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​ടെ പേ​രിൽ സാ​ധാ​ര​ണ​ഗ​തി​യിൽ ആ​രും നി​യ​മ​ന​ട​പ​ടി​ക്കു പോ​കാ​ത്ത​തി​നാൽ ഇ​ത്ത​രം വി​ഷ​യ​ങ്ങൾ പൊ​തു​ചർ​ച്ച​യ്ക്കു​പോ​ലും വ​രാ​റു​മി​ല്ല. ജ​ന​ങ്ങൾ​ക്ക് വേ​ണ്ട​ത്ര നി​യ​മ​ബോ​ധ​മി​ല്ലാ​ത്ത​താ​ണ് അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങൾ​ക്ക് എ​പ്പോ​ഴും തു​ണ​യാ​കു​ന്ന​ത്. നി​ര​ന്ത​രം വാ​ഹ​ന​ങ്ങൾ ഓ​ടു​ന്ന പൊ​തു​നി​ര​ത്തു​ക​ളിൽ ആർ​ക്കും കു​ഴി​കു​ത്താം. ദി​വ​സ​ങ്ങ​ളോ​ളം അ​ത് അ​ങ്ങ​നെ കി​ട​ന്നാ​ലും ആർ​ക്കും ഒ​രു പ്ര​ശ്ന​വു​മി​ല്ല. ആ​രെ​ങ്കി​ലും അ​തിൽ വീ​ണ് ജീ​വൻ വെ​ടി​യു​മ്പോ​ഴാ​യി​രി​ക്കും ബ​ന്ധ​പ്പെ​ട്ട​വർ ഉ​ണ​രു​ക. ത​ല​സ്ഥാ​ന​ത്തു​ത​ന്നെ ക​ര​മ​ന​യിൽ ര​ണ്ടു ദി​വ​സം മുൻ​പ് കേ​ബി​ളി​നു വെ​ട്ടി​ക്കു​ഴി​ച്ച മൺ​പാ​ത​യിൽ ആം​ബു​ലൻ​സ് കു​ടു​ങ്ങി. അ​തിൽ അ​ത്യാ​സ​ന്ന​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്ന ദാ​രുണ സം​ഭ​വ​മു​ണ്ടാ​യി. ഈ മൺ​പാത ടാർ ചെ​യ്യാൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​തർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത​ല്ല പ്ര​ശ്നം. പാ​ത​യോ​ടു ചേർ​ന്നു റെ​യിൽ​പ്പാത പോ​കു​ന്ന​തി​നാൽ റെ​യിൽ​വേ​യു​ടെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലേ ടാ​റിം​ഗ് ന​ട​ത്താ​നാ​വു എ​ന്നാ​ണ് സ്ഥി​തി. അ​നേ​കം വീ​ട്ടു​കാർ ഉ​പ​യോ​ഗി​ക്കു​ന്ന ഈ പാത ടാർ ചെ​യ്യു​ന്ന​തു​കൊ​ണ്ട് റെ​യിൽ​വേ​യ്ക്ക് എ​ന്താ​ണ് ന​ഷ്ട​മെ​ന്നു ചോ​ദി​ച്ചാൽ ഉ​ത്ത​രം ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. വ​കു​പ്പു​കൾ ത​മ്മിൽ നി​ല​നിൽ​ക്കു​ന്ന ഈ​ഗോ​യാ​ണ് പ്ര​ധാന പ്ര​ശ്നം. കേ​ന്ദ്ര- സം​സ്ഥാ​ന​വ​കു​പ്പു​കൾ ത​മ്മിൽ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തെ വി​വിധ വ​കു​പ്പു​കൾ​ക്കി​ട​യി​ലും കാ​ണാം പൊ​തു​ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഇ​തു​പോ​ലു​ള്ള നി​ഷേ​ധാ​ത്മക സ​മീ​പ​നം.
രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും പ​തി​വി​ല്ലാ​ത്ത രീ​തി​യിൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ക​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഡൽ​ഹി​യിൽ ഞാ​യ​റാ​ഴ്ച ഉ​ണ്ടായ പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും പെ​ട്ട് 44 പേ​രാ​ണ് മ​രി​ച്ച​ത്. വ​സ്തു​വ​ക​കൾ​ക്ക് വൻ​നാ​ശ​ന​ഷ്ട​ങ്ങ​ളും നേ​രി​ട്ടു. ര​ണ്ടാ​ഴ്ച​മുൻ​പ് യു.​പി, രാ​ജ​സ്ഥാൻ, മ​ദ്ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങിയ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള ചു​ഴ​ലി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. നൂ​റ്റി​മു​പ്പ​തോ​ളം പേർ​ക്കാ​ണ് അ​ന്ന് ജീ​വൻ ന​ഷ്ട​പ്പെ​ട്ട​ത്.
ഇ​ക്കു​റി കാ​ല​വർ​ഷം ശ​ക്ത​മാ​യി​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ദു​ര​ന്ത​നി​വാ​രണ പ്ര​വർ​ത്ത​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് കെ​ടു​തി​ക​ളു​ടെ രൂ​ക്ഷത കു​റ​യ്ക്കാ​നാ​കു​ക. കൈ​പ്പി​ടി​യിൽ ഇ​നി അ​ധി​ക​ദി​വ​സ​ങ്ങൾ ശേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ചു​മ​ത​ല​പ്പെ​ട്ട​വർ മ​ന​സി​ലാ​ക്ക​ണം. എ​ല്ലാ വ​കു​പ്പു​ക​ളും ഉ​ണർ​ന്നു പ്ര​വർ​ത്തി​ച്ചാ​ലേ കാ​ല​വർ​ഷ​ക്കെ​ടു​തി​ക​ളു​ടെ ആ​ഘാ​ത​ങ്ങ​ളിൽ നി​ന്ന് ജ​ന​ങ്ങൾ​ക്ക് ആ​ശ്വാ​സം നൽ​കാ​നാ​വൂ. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സ​കല ഓ​ട​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​പൂർ​വ്വ ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​മെ​ല്ലാം കോ​രി ഓ​ട​യ്ക്കു പു​റ​ത്തു വ​ച്ച് അ​ടു​ത്ത മ​ഴ​യിൽ അ​തെ​ല്ലാം വീ​ണ്ടും ഓ​ട​യി​ലാ​കു​ന്ന പ​തി​വു സ​മ്പ്ര​ദാ​യം കൊ​ണ്ട് യാ​തൊ​രു ഫ​ല​വും ഇ​ല്ല. സർ​ക്കാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ആ​ത്മാർ​ത്ഥത കാ​ണി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ