കട്ടപ്പുറത്തല്ല ബസുകൾ ഇരിക്കേണ്ടത്
May 17, 2018, 12:57 am
വി​വിധ കാ​ര​ണ​ങ്ങ​ളാൽ കെ.​എ​സ്.​ആർ.​ടി.​സി ബ​സു​കൾ കൂ​ട്ട​ത്തോ​ടെ ക​ട്ട​പ്പു​റ​ത്താ​കു​ന്ന​ത് പു​തു​മ​യു​ള്ള വാർ​ത്ത​യ​ല്ല. എ​ന്നാൽ കോർ​പ്പ​റേ​ഷ​നെ ന​ഷ്ട​ക്ക​യ​ത്തിൽ നി​ന്ന് പി​ടി​ച്ചു​യർ​ത്താ​നു​ള്ള കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ങ്ങൾ​ക്കി​ട​യി​ലും നൂ​റു​ക​ണ​ക്കി​ന് ബ​സു​കൾ ഒാ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യാൽ അ​തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​ത​ന്നെ വേ​ണം. രൂ​ക്ഷ​മായ ട​യർ ക്ഷാ​മ​മാ​ണ് കോർ​പ്പ​റേ​ഷ​നെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന പു​തിയ വ്യാ​ധി. ട​യർ റീ​ട്രെ​ഡ് യൂ​ണി​റ്റു​ക​ളി​ലെ മെ​ല്ലെ​പ്പോ​ക്കും സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ നി​ഷേ​ധാ​ത്മക സ​മീ​പ​ന​വും കാ​ര​ണം ഉ​ത്പാ​ദ​ന​ക്ഷ​മത തീ​രെ കു​റ​ഞ്ഞ​താ​ണ് ട​യർ ക്ഷാ​മ​ത്തി​ന് കാ​ര​ണം. സർ​വീ​സ് മു​ട​ക്കം ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി ബ​സു​കൾ റോ​ഡി​ലി​റ​ക്കി വ​രു​മാ​നം കൂ​ട്ടാൻ ഒ​രു​വ​ശ​ത്ത് ഭ​ഗീ​രഥ പ്ര​യ​ത്‌​നം ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​രി​ക്കു​ന്ന കൊ​മ്പു മു​റി​ച്ച് സ്വ​യം ആ​പ​ത്തിൽ​ചെ​ന്ന് ചാ​ടാ​നു​ള്ള അ​ത്യു​ത്സാ​ഹം. റീ​ട്രെ​ഡിം​ഗ് യൂ​ണി​റ്റു​ക​ളിൽ പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം​കൂ​ട്ടി ട​യർ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള മാ​നേ​ജ്മെ​ന്റി​ന്റെ നീ​ക്ക​ത്തി​ന് ജീ​വ​ന​ക്കാ​രു​ടെ നി​സ്സ​ഹ​ക​ര​ണം ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ​ത്രെ. അ​നു​സ​രി​ക്കാൻ കൂ​ട്ടാ​ക്കാ​ത്ത​വ​രെ ജോ​ലി​യിൽ നി​ന്ന് പ​റ​ഞ്ഞു​വി​ട്ടും കാ​ര​ണം കാ​ണി​ക്കൽ നോ​ട്ടീ​സ് നൽ​കി​യും കാ​ര്യ​ങ്ങൾ നേ​രെ​യാ​ക്കാൻ കോർ​പ്പ​റേ​ഷൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളോ​ട് ജീ​വ​ന​ക്കാർ​ക്കു​ള്ള എ​തിർ​പ്പ് കൂ​ടു​തൽ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​കും കാ​ര്യ​ങ്ങൾ എ​ത്തി​ക്കു​ക. പ്ര​തി​ഷേധ സ​മ​രം പല യൂ​ണി​റ്റു​ക​ളി​ലും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ട​യർ​ക്ഷാ​മം കാ​ര​ണം ഒ​രു​ദി​വ​സം അ​ഞ്ഞൂ​റി​ലേ​റെ സർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങു​ന്ന​ത്.
സ്വ​കാ​ര്യ റീ​ട്രെ​ഡിം​ഗ് യൂ​ണി​റ്റു​ക​ളിൽ മു​പ്പ​തും നാ​ല്പ​തും ട​യ​റു​കൾ ഒ​രു ജീ​വ​ന​ക്കാ​രൻ ഒ​രു​ദി​വ​സം റീ​ട്രെ​ഡ് ചെ​യ്യു​മ്പോൾ കെ.​എ​സ്.​ആർ.​ടി.​സി​യു​ടെ യൂ​ണി​റ്റിൽ പ​ത്തെ​ണ്ണം പോ​ലും തീ​രു​ന്നി​ല്ലെ​ന്ന് വ​ന്നാൽ അ​ല​സത വ​ള​രെ വ്യ​ക്ത​മാ​ണ്. അ​തി​ലേ​റെ വി​ചി​ത്ര​മാ​ണ് ഒ​രേ യൂ​ണി​റ്റി​ലെ​തന്നെ ര​ണ്ടു​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യിൽ കാ​ണു​ന്ന വ്യ​ത്യാ​സം. സ്ഥി​രം ജീ​വ​ന​ക്കാർ ഒ​രു​ദി​വ​സം നാ​ല് ട​യർ മാ​ത്രം റീ​ട്രെ​ഡ് ചെ​യ്യു​മ്പോൾ താ​ത്കാ​ലിക ജീ​വ​ന​ക്കാ​രൻ പ​ന്ത്ര​ണ്ടെ​ണ്ണം ചെ​യ്യും. അ​ന്ത​രം ബോ​ദ്ധ്യ​പ്പെ​ട്ട മാ​നേ​ജ്മെ​ന്റ് ഇ​ത് ഇൗ​യി​ടെ ആ​റും എ​ട്ടു​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. ഇ​തും തീ​രെ കു​റ​വാ​ണെ​ന്ന് ക​ണ്ട​പ്പോൾ ഒ​രാൾ പ​ത്ത് ട​യ​റു​ക​ളെ​ങ്കി​ലും റീ​ട്രെ​ഡ് ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധന കൊ​ണ്ടു​വ​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ക്കു​ന്ന​ത്.
കെ.​എ​സ്.​ആർ.​ടി.​സി എ​ല്ലാ പ​രാ​ധീ​ന​ത​ക​ളിൽ​നി​ന്നും മോ​ചി​ത​മാ​യി സ്വ​ന്തം കാ​ലിൽ നിൽ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മീ​പ​കാ​ല​ത്ത് ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങൾ​ക്ക് തു​ട​ക്ക​മി​ട്ടി​രു​ന്നു. അ​തി​ന്റെ ഫ​ലം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. ദി​വസ വ​രു​മാ​ന​ത്തിൽ ശ​രാ​ശ​രി 75 ല​ക്ഷം രൂ​പ​യു​ടെ വർ​ദ്ധന നേ​ടാ​നാ​യ​ത് ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടായ ശ്ര​മം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്ന ഘ​ട്ട​ത്തിൽ മേ​ല​ന​ങ്ങാ​തെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​നീ​ട്ടി വാ​ങ്ങാ​മെ​ന്ന മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്കുക ത​ന്നെ​വേ​ണം. ട​യർ​ക്ഷാ​മം കാ​ര​ണം ബ​സു​കൾ ക​ട്ട​പ്പു​റ​ത്താ​യാൽ വ​രു​മാ​ന​ത്തിൽ ഗ​ണ്യ​മായ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് അ​റി​യാ​ത്ത​വ​ര​ല്ല റീ​ട്രെ​ഡ് യൂ​ണി​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാർ. ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി കൂ​ട്ടി മി​ടു​ക്കു​കാ​ണി​ക്കേ​ണ്ട സ​ന്ദർ​ഭ​ത്തിൽ ജോ​ലി​ഭാ​ര​ത്തെ​ക്കു​റി​ച്ച് ആ​വ​ലാ​തി പ​റ​ഞ്ഞ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ സ്വ​ന്തം അ​ന്ന​മാ​ണ് മു​ട​ക്കു​ന്ന​തെ​ന്ന ബോ​ധ​മു​ണ്ടാ​യി​രി​ക്ക​ണം. ആ​വ​ശ്യ​ത്തി​ലേ​റെ യൂ​ണി​യ​നു​കൾ കെ.​എ​സ്.​ആർ.​ടി.​സി​യി​ലു​ണ്ട്. സർ​വീ​സു​കൾ മു​ട​ക്കു​ന്ന ട​യർ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ബാ​ധ്യ​ത​യിൽ​നി​ന്ന് യൂ​ണി​യ​നു​കൾ​ക്ക് എ​ങ്ങ​നെ മാ​റി​നിൽ​ക്കാ​നാ​കും. മാ​നേ​ജ്മെ​ന്റി​നെ​ക്കാൾ യൂ​ണി​യ​നു​ക​ളും ജീ​വ​ന​ക്കാ​രും ചേർ​ന്ന​ല്ലേ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തിൽ കോർ​പ്പ​റേ​ഷ​ന്റെ ര​ക്ഷ​യ്ക്കെ​ത്തേ​ണ്ട​ത്. ജീ​വ​ന​ക്കാർ ന്യാ​യ​മായ ആ​വ​ശ്യ​ങ്ങൾ​ക്കാ​യി സ​മ​രം ന​ട​ത്തു​മ്പോൾ പൊ​തു​സ​മൂ​ഹം എ​ന്നും അ​വ​രോ​ടൊ​പ്പം നി​ന്നി​ട്ടു​ണ്ട്. സർ​ക്കാ​രും കൈ​യ​യ​ച്ചു​സ​ഹാ​യം നൽ​കു​ന്ന​തു​കൊ​ണ്ടാ​ണ് സ്ഥാ​പ​നം നി​ല​നിൽ​ക്കു​ന്ന​ത്. ട​യ​റി​ല്ലാ​തെ എ​ത്ര ബ​സു​കൾ ക​ട്ട​പ്പു​റ​ത്ത് ക​യ​റി​യാ​ലും ത​ങ്ങൾ​ക്ക് ഒ​ന്നു​മി​ല്ലെ​ന്ന് ജീ​വ​ന​ക്കാർ ക​രു​തി​യാൽ ഫ​ലം എ​ന്താ​കു​മെ​ന്ന് പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല. ബാ​ങ്കു​കൾ ക​നി​ഞ്ഞ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ര​ണ്ടു​മാ​സ​മാ​യി മു​ട​ങ്ങാ​തെ ശ​മ്പ​ള​വും പെൻ​ഷ​നും നൽ​കാ​നാ​വു​ന്ന​ത്. വ​രു​മാ​നം കു​റ​ഞ്ഞാൽ പ​ഴയ ദുർ​ഗ​തി​യി​ലേ​ക്കാ​വും തി​രി​ച്ചു​പോ​ക്കെ​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം.
യൂ​ണി​യ​നു​ക​ളു​ടെ അ​തി​രു​ക​ട​ന്ന ദുഃ​സ്വാ​ധീ​ന​ത്തിൽ​നി​ന്ന് കെ.​എ​സ്.​ആർ.​ടി.​സി മോ​ചി​ത​മാ​കേ​ണ്ട​തു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങൾ​ക്കു​വേ​ണ്ടി യൂ​ണി​യ​നു​കൾ നി​ല​കൊ​ള്ളു​ക​ത​ന്നെ​വേ​ണം. അ​തേ​സ​മ​യം കോർ​പ്പ​റേ​ഷ​ന്റെ ഭ​ര​ണ​പ​ര​മായ എ​ല്ലാ ന​ട​പ​ടി​ക​ളി​ലും ക​യ​റി ഇ​ട​പെ​ടു​ന്ന പ്ര​വ​ണത നി​യ​ന്ത്രി​ക്കു​ക​യും വേ​ണം. സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്കാര ന​ട​പ​ടി​ക​ളെ ക​ണ്ണ​ട​ച്ച് എ​തിർ​ക്കു​ന്ന​തി​ന് പ​ക​രം സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ദ്ധ്യത ക​ണ്ടെ​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങൾ ബ​ലി​ക​ഴി​ക്കാ​തെ ത​ന്നെ ഇ​തൊ​ക്കെ സാ​ധി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. യൂ​ണി​യ​നു​ക​ളു​ടെ ബ​ല​ത്തി​ലും സ്വാ​ധീ​ന​ത്തി​ലും ഒ​രു ജോ​ലി​യും ചെ​യ്യാ​തെ ശ​മ്പ​ളം പ​റ്റു​ന്ന അ​ന​വ​ധി​പേർ കോർ​പ്പ​റേ​ഷ​നി​ലു​ണ്ട്. ഇ​ത്ത​ര​ക്കാർ​ക്കെ​തി​രെ മാ​നേ​ജ്മെ​ന്റ് തി​രി​യു​മ്പോൾ രോ​ഷ​വും പ്ര​തി​ഷേ​ധ​വു​മൊ​ക്കെ അ​ണ​പൊ​ട്ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. സ്ഥാ​പ​ന​ത്തി​ന്റെ നി​ല​നി​ല്പി​ന് മു​ഖ്യ​പ​രി​ഗ​ണന നൽ​കേ​ണ്ടി​വ​രു​മ്പോൾ അ​നി​ഷ്ട​മായ ന​ട​പ​ടി​കൾ അ​നി​വാ​ര്യം ത​ന്നെ​യാ​ണ്.
ട്രാൻ​സ്പോർ​ട്ട് ബ​സു​കൾ ഡി​പ്പോ​ക​ളിൽ ക​ട്ട​പ്പു​റ​ത്ത് ഇ​രി​ക്കേ​ണ്ട​വ​യ​ല്ല. നി​ര​ത്തു​ക​ളിൽ ഒാ​ടി വ​രു​മാ​നം ഉ​ണ്ടാ​ക്കേ​ണ്ട​വ​യാ​ണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ