പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ല: മുഖ്യമന്ത്രി
May 16, 2018, 1:05 am
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്മേലുള്ള ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അദ്ധ്യാപക സംഘടനാ നേതാക്കളുമായി ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.
ഹൈസ്കൂളും ഹയർസെക്കൻഡറിയും തമ്മിൽ ഏകീകരിക്കും. എയ്ഡഡ് വിദ്യാലയങ്ങളെ സർക്കാർ എയ്ഡഡ് എന്ന് പുനർനാമകരണം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും. പ്രീപ്രൈമറി പാഠപുസ്തകം വിദ്യാലയങ്ങളിൽ അടിയന്തരമായി എത്തിക്കും. സർക്കാർ, എയ്ഡഡ് എന്ന വ്യത്യാസമില്ലാതെ മുഴുവൻ പ്രീപ്രൈമറി സ്കൂളുകളെയും ശക്തിപ്പെടുത്തും. 200 അദ്ധ്യയന ദിവസം ഒരു വർഷത്തിലുണ്ടാകും. അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയപ്രേരിത നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻകുമാർ, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർബാബു, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, സി. ഹരിഗോവിന്ദൻ, എം. സലാഹുദ്ദീൻ, എൻ. ശ്രീകുമാർ, എ.കെ. സൈനുദ്ദീൻ, എ.വി. ഇന്ദുലാൽ തുടങ്ങിയവർ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ