കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് മികച്ച റാങ്കിംഗ്
May 16, 2018, 10:06 pm
തിരുവനന്തപുരം : ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ ഒന്നാമതെത്തുകയായിരുന്നു. 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ വിനോദ സഞ്ചാരികളുമായുള്ള ഇടപെടലുകളും പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് റാങ്കിംഗ് നിശ്ചയിച്ചത്. രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീർ ടൂറിസം വകുപ്പും മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യുഡൽഹിയിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ അവാർഡ് ഏറ്റു വാങ്ങി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ