സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം
May 17, 2018, 1:59 am
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ മേയ് 18 മുതൽ 30 വരെ നടക്കും. പരിപാടികളുടെ ഉദ്ഘാടനം 18ന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, കെ.കെ.ശൈലജ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്ണൂർ മേയർ ഇ.പി. ലത, തുടങ്ങിയവർ പങ്കെടുക്കും.
രാത്രി 7.30ന് പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിമീഡിയ ഷോ 'ഉദയപഥം', വിവിധ കലാപരിപാടികൾ എന്നിവ നടക്കും. സമാപനപരിപാടികൾ 30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.
ജില്ലാതലത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രദർശനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. നൂറ്റൻപതോളം സ്റ്റാളുകളിലായി പൊലീസ് വകുപ്പിന്റെ ചരിത്രം,മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലി രോഗ നിർണയം, ബോധവത്കരണം, ആധാർ സ്റ്റാൾ, റേഷൻ ഇ-പോസ് മെഷീൻ പരിചയപ്പെടുത്തൽ, മണ്ണ് പരിശോധന, ലഹരി ബോധവൽകരണം, തൊഴിൽ അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രദർശനം, നിയമ സഹായ സ്റ്റാൾ, ഫയർ ആൻഡ് റെസ്‌ക്യൂ പ്രദർശനം തുടങ്ങിയവ ഒരുക്കും.
മാപ്പിള അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, ഫോക്ക്‌ലോർ അക്കാഡമി, ചലച്ചിത്ര അക്കാഡമി, ഭാരത്‌ഭവൻ തുടങ്ങിയവയുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
ലൈഫ് മിഷൻ പദ്ധതി പൂർത്തിയായ കെട്ടിടങ്ങളുടെ താക്കോൽ ദാനം, ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിൽ വീടുകളുടെ താക്കോൽ ദാനം, പട്ടികവർഗ വിഭാഗത്തിന് വീട് നിർമാണത്തിന്റെ തറക്കല്ലിടൽ തുടങ്ങിയവയും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് എ.കെ.ബാലൻ പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ