തമിഴ്നാടിനാവശ്യം വിദ്യാഭ്യാസവും ആരോഗ്യവുമെന്ന് കമലഹാസൻ
May 17, 2018, 12:06 am
നാഗർകോവിൽ: തമിഴ്‌നാടിന്റെ വികസനത്തിനായി വിദ്യാഭ്യാസവും ആരോഗ്യവും സത്യസന്ധയുമാണ് ആവശ്യമെന്ന് പ്രമുഖ സിനിമാനടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമലഹാസൻ പറഞ്ഞു. പാർട്ടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് പഠിക്കുന്നതിനായി സംഘടിപ്പിച്ച പര്യടന പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്.

നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ മനസിലാക്കാൻ സാധിക്കാത്തവരാണ് മിക്ക രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും. എന്നാൽ തന്റെ പാർട്ടി ആവശ്യങ്ങൾ മനസിലാക്കി ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ്. കമലഹാസൻ കൂട്ടിച്ചേർത്തു. കുളച്ചലിലെ ചടങ്ങിൽ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെ വികസനത്തിനായി പാർട്ടി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾക്കായി കൽമലഹാസൻ വിതരണം ചെയ്തു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ