കർണാടകയിൽ ബി.ജെ.പിക്ക് പണിയായത് ഈ മണ്ഡലങ്ങളിലേറ്റ പരാജയം
May 16, 2018, 7:21 pm
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ  കേവലഭൂരിപക്ഷത്തിന് എട്ട് സീറ്റ് മാത്രം കുറഞ്ഞ ബി.ജെ.പിയെ വെട്ടിലാക്കിയത് 3000ൽ താഴെ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട 12 മണ്ഡലങ്ങൾ. 213 വോട്ടിന് കോൺഗ്രസിനോട് തോറ്റ മസ്‌കി മണ്ഡലം മുതൽ 2679 വോട്ടിന് കോൺഗ്രസിനോട് തോറ്റ ബെല്ലാരി വരെയുള്ള മണ്ഡലങ്ങളാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള യെദിയൂരപ്പയുടെ കുതിപ്പിന് തുടക്കത്തിൽ തന്നെ കല്ലുകടി ആയത്.  അല്ലെങ്കിൽ 216 സീറ്രിന്റെ വ്യക്തമായ ഭൂരിപക്ഷം  ബി.ജെ.പിക്ക് കിട്ടുമായിരുന്നു. 2008ൽ ആദ്യമായി ഒറ്റയ്ക്ക് അധികാരത്തിൽ വന്നപ്പോഴും മൂന്നു സീറ്റിന്റെ കുറവുണ്ടായിരുന്നു. ചാമുണ്ഡേശ്വരിയിൽ തോറ്റ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമിയിൽ  ബി.ജെ.പിയിലെ ശ്രീരാമലുവിനെ തോല്പിച്ചത് കേവലം 1696 വോട്ടിനാണ്.

അതേസമയം 3000ൽ താഴെവോട്ടുകൾക്ക്  കോൺഗ്രസിന് മേൽ ബി.ജെ.പി വിജയം നേടിയ  രണ്ട്  മണ്ഡലങ്ങളുണ്ട്.  മൂന്ന് മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിനെ ജനതാദൾ എസ് തോല്പിച്ചത്.  ഒരു മണ്ഡലത്തിൽ കോൺഗ്രസ് ജനതാദളിനെയും നേരിയ ഭൂരിപക്ഷത്തിന് തോല്പിച്ചു. ബി.ജെ.പിക്ക് ചുരുങ്ങിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങളും വ്യത്യാസവും
 1-മസ്കി -213
2-ഹിരേക്കേരൂർ-555
3- അത്താണി -2331
4-ബദാമി -1696
 5-ബെല്ലാരി - 2679
 6-കുണ്ട് കോൽ-  634
 7-ശൃംഗേരി- 1989
8-യെല്ലാപ്പൂർ -1483
9-വിജയ് നഗർ-2775
 10-ജാംകാഡി-2795
11- യെങ്കേമാർഡി -2850
12-ഗെഡാക് -1869
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ