ഫോൺ ചോർത്തുന്നതായി എം.പി.മാർക്ക് പരാതി
May 17, 2018, 12:10 am
ബംഗളൂരു: ഭൂരിപക്ഷം ഉറപ്പിക്കാൻ കോൺഗ്രസ്, ജനതാദൾ ചേരിയും ബി.ജെ.പിയും പെടാപാട് പെടുന്നതിനിടെ സംസ്ഥാന സർക്കാർ തങ്ങളുടെ ഫോൺ ചോർത്തുന്നതായി മൂന്ന് ബി.ജെ.പി.എം.എൽ.എമാർ ലോകസഭാ സ്പീക്കർക്ക് പരാതി നൽകി.ബി. ജെ.പി.നേതാവ് ബി. എസ്.യെദിയൂരപ്പയുടെ അടുത്ത അനുയായികളായ ശോഭ കാരന്ത് ലാജെ, പി. സി.മോഹൻ,ജി.എം.സിദ്ധേശ്വര എന്നിവരാണ് പരാതി നൽകിയത്. കോൺഗ്രസിലെയും ജനതാദളിലെയും ലിംഗായത്ത് എം.എൽ. എമാരെ വശീകരിക്കാൻ ഇവർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അതിനിടയിലാണ് ഇവരുടെ ഫോൺകോളുകൾ നിരീക്ഷിക്കുന്നതായി ആരോപണമുണ്ടായത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ