കോൺഗ്രസ് എം.എൽ.എമാർ റിസോർട്ടിലേക്ക്
May 17, 2018, 12:05 am
ബംഗളൂരു: കർണാടകത്തിൽ അധികാരവടംവലിക്കിടെ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ബിഡദിയിലെ ഇൗഗിൾ ടൺ ഗോൾഫ് റിസോർട്ടിലേക്ക് രണ്ടുബസുകളിലായാണ് എം.എൽ.എമാരെ കടത്തിയത്. 78 എം.എൽ. എമാരിൽ 77 പേരും ബസുകളിലുണ്ടെന്നാണ് അവകാശവാദമെങ്കിലും 66 പേരെയുള്ളുവെന്നാണ് സൂചന. റിസോർട്ടിലേക്ക് പോകുന്നതിനിടെ രാജ്ഭവനിലെത്തി ഗവർണറെ കാണാനും എം.എൽ. എസംഘം ശ്രമം നടത്തി. എന്നാൽ രാജ്ഭവൻ ഗേറ്റ് തുറക്കാതിരുന്നതിനാൽ നടന്നില്ല. ഇതോടെ വണ്ടി നേരെ ബിഡദിക്ക് വിട്ടു. ഇനി വിശ്വാസവോട്ടെടുപ്പ് നടക്കുന്ന ദിവസം നിയമസഭാസമ്മേളനം നടക്കുന്ന വിധാൻസൗധയ്ക്ക് മുന്നിലായിരിക്കും എം.എൽ.എമാർ വന്നിറങ്ങുക.
പുറപ്പെടുന്നതിന് മുമ്പ് കെ.പി.സി. സി.ഒാഫീസിൽ വെച്ച് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് സർക്കാരിനെ പിന്തുണക്കുന്ന കത്തുകൾ എംഎൽഎമാരിൽ നിന്ന് ഒപ്പിട്ടു വാങ്ങി.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും അടക്കമുള്ള നേതാക്കൾ ബെംഗളൂരുവിൽ പിന്നീടുള്ള നീക്കങ്ങൾക്കായി തുടരുന്നുണ്ട്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ