ട്രാവൻകൂർ റാഫിൾ - വീക്കിലി ഡ്രോ സമ്മാന വിതരണം
May 17, 2018, 12:11 am
തിരുവനന്തപുരം : മാൾ ഒഫ് ട്രാവൻകൂറിന്റെ ട്രാവൻകൂർ റാഫിളിന്റെ രണ്ടാമത്തെ വീക്കിലി ഡ്രോ ഇന്ന് മാളിൽ നടന്നു. ഒന്നാം സമ്മാനമായ ഹ്യുണ്ടായി ഇയോൺ കാർ കിഷോറും, രണ്ടാം സമ്മാനമായ ഹോണ്ട ആക്ടീവ സ്കൂട്ടർ ശ്രീഹരിയും, മൂന്നാം സമ്മാനമായ 1 പവൻ സ്വർണം ബത്തിനി ഇസ്മയിലും കരസ്ഥമാക്കി. അനവധി പേർക്ക് ഗിഫ്റ്റ് കൂപ്പണുകളും ലഭിച്ചു.
മുഖ്യാതിഥി റിട്ട. അഡിഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആദ്യ വീക്കിലി ഡ്രോയുടെ വിജയിയായ വിനീതിന് ഹ്യുണ്ടായി ഇയോൺ കാറിന്റെ താക്കോൽ സമ്മാനിച്ചു. വിനീതിന് കല്യാൺ സിൽക്സിൽ നിന്നും ലഭിച്ച കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. ഹോണ്ട ആക്ടീവയുടെ താക്കോൽ ഇസ്മയിലിന് നൽകി. മലബാർ ഗോൾഡ് ഷോറൂമിൽ നിന്ന് ലഭിച്ച കൂപ്പണിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഡെയ്‌ലി ഡ്രോയിലെ ഒന്നാം സമ്മാനമായ 2 ഗ്രാം സ്വർണ നാണയങ്ങൾ 7 പേർക്ക് സമ്മാനിച്ചു.
ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ കോർപറേറ്റ് ഹെഡ് കെ.പി. നാരായണൻ, മാൾ ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ കിഷോർ കുട്ടി, ലീസിംഗ് ഹെഡ് കെ.എസ്. മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
ഏപ്രിൽ 30ന് മാൾ ഒഫ് ട്രാവൻകൂറിൽ ആരംഭിച്ച മെഗാ റാഫിൾ 2018 ഒക്ടോബർ 14 വരെ നീണ്ടുനിൽക്കും. 168 ഡെയ്‌ലി ഡ്രോയും 24 വീക്കിലി ഡ്രോയും ഒരു മെഗാ ഡ്രോയും മാൾ സംഘടിപ്പിക്കും. 6 കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ 12,000 ത്തിൽപ്പരം ഭാഗ്യശാലികൾക്കാണ് ലഭിക്കുക. ബമ്പർ സമ്മാനം മലബാർ ഡെവലപ്പേഴ്സിന്റെ ഓർക്കിഡ് പാർക്ക് 3 ബി.എച്ച്.കെ അപ്പാർട്ട്മെന്റാണ്. രണ്ടാംസമ്മാനം മെഴ്സിഡ്സ് സി ക്ളാസ് ബെൻസ് കാറും മൂന്നാം സമ്മാനം അല്യുർ ഡയമണ്ട് നെക്‌ലെസുമാണ്. കൂടതെ മൂന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളും ഒട്ടനവധി ഗിഫ്റ്റ് വൗച്ചറുകളും പ്രോത്സാഹന സമ്മാനമായി നൽകുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ