ഹരിത വിപ്ളവമെഴുതി കൃഷിമന്ത്രി
June 12, 2018, 12:15 am
മഞ്ജു എം. ജോയ്
 
കേ​വ​ലം അ​ഞ്ചു വർ​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന​മ​ല്ല. മ​റി​ച്ച് വ​രും​ത​ല​മു​റ​യ്ക്ക് കൂ​ടി ഉ​ത​കു​ന്ന ത​ര​ത്തിൽ ദീർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വി​ഷ​പ്പ​ച്ച​ക്ക​റി ക​ഴി​ച്ച് മ​ല​യാ​ളി രോ​ഗി​ക​ളാ​യി. വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി 10​വർ​ഷം ക​ഴി​ച്ചാൽ ന​മ്മു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും. അ​തി​നു​ള്ള പ്ര​വർ​ത്ത​ന​ങ്ങൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. '​-​കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നിൽ​കു​മാ​റി​ന്റെ വാ​ക്കു​ക​ളിൽ ആ​ത്മ​വി​ശ്വാ​സം തു​ളു​മ്പു​ന്നു. മന്ത്രി കേ​ര​ള​കൗ​മു​ദി​യോ​ട് സം​സാ​രി​ച്ച​പ്പോൾ​:-
?​ഇ​ട​തു​പ​ക്ഷ സർ​ക്കാർ ര​ണ്ടു​വർ​ഷം പൂർ​ത്തി​യാ​ക്കി . ഭ​ര​ണ​ത്തെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു
വ്യ​ത്യ​സ്ത വി​ക​സന ന​യ​മു​ള്ള സു​താ​ര്യ​മായ സർ​ക്കാ​രാ​ണി​ത്. വ​ലിയ കൊ​ട്ടി​ഘോ​ഷി​ക്ക​ലു​ക​ളി​ല്ല. ജ​ന​ങ്ങൾ​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന ആ​ശ്ര​യി​ക്കാ​വു​ന്ന ഭ​ര​ണ​സം​വി​ധാ​നം. അ​ഴി​മ​തി തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത 20 മ​ന്ത്രി​മാ​രാ​ണ് മു​ഖ​മു​ദ്ര. വി​മർ​ശ​ന​ങ്ങ​ളു​ടെ കൂ​ര​മ്പു​കൾ​ക്കി​ട​യിൽ ഇ​താ​ണ് ഞ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം. അ​ഭി​മാ​നം. ഇ​നി ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
?കാർ​ഷി​ക​മേ​ഖല പു​രോ​ഗ​തി​യി​ലാ​ണോ
ര​ണ്ട് വർ​ഷം മു​മ്പ് സം​സ്ഥാ​ന​ത്തെ കാർ​ഷി​ക​മേ​ഖ​ല​യു​ടെ വ​ളർ​ച്ചാ​നി​ര​ക്ക് മൈ​ന​സ് 4.67 ആ​യി​രു​ന്നു. ഇ​ന്ന​ത് പോ​സി​റ്രീ​വാ​യി. പ്ള​സ് 2 ആ​ണ് വ​ളർ​ച്ചാ നി​ര​ക്ക്. മു​മ്പ് കൃ​ഷി മു​ഖ്യ അ​ജ​ണ്ട ആ​യി​രു​ന്നി​ല്ല. ഇ​പ്പോൾ സ്ഥി​തി മാ​റി. ഇ​ട​തു​പ​ക്ഷ സർ​ക്കാ​രി​ന്റെ പ്രോ​ഗ്ര​സ് റി​പ്പോർ​ട്ടിൽ പോ​ലും കൃ​ഷി​യാ​ണ് ആ​ദ്യം. കൃ​ഷി ചെ​യ്യു​ന്ന​ത് സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ദ്ധ്യ​പ്പെ​ടു​ത്തി. സർ​ക്കാർ മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോൾ ജ​ന​ങ്ങ​ളും ഒ​പ്പം ചേർ​ന്നു. കൃ​ഷി ട്രെൻ​ഡാ​യി മാ​റി. ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കൊ​പ്പം സു​ര​ക്ഷി​ത​ഭ​ക്ഷ​ണം എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി 20​ല​ക്ഷം മെ​ട്രി​ക് ടൺ പ​ച്ച​ക്ക​റി ആ​വ​ശ്യ​മു​ണ്ട്. എ​ന്നാൽ 6.3 ല​ക്ഷം മെ​ട്രി​ക് ടൺ മാ​ത്ര​മാ​യി​രു​ന്നു ഉ​ത്പാ​ദ​നം. ക​ഴി​ഞ്ഞ 20 മാ​സം കൊ​ണ്ട് 10.3 ല​ക്ഷം മെ​ട്രി​ക് ടൺ ആ​യി ഉ​ത്പാ​ദ​നം വർ​ദ്ധി​ച്ചു. വൻ മു​ന്നേ​റ്റ​മാ​ണ​ത്. 96 ശ​ത​മാ​നം വി​ഷ​വി​മു​ക്ത​മായ പ​ച്ച​ക്ക​റി​ക​ളാ​ണി​ത്. ആ​റു​ല​ക്ഷം കൂ​ടി ഉ​ത്പാ​ദ​നം വർ​ദ്ധി​പ്പി​ച്ചാൽ കേ​ര​ളം പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തിൽ സ്വ​യം പ​ര്യാ​പ്ത​ത​മാ​കും. കൃ​ഷി സ്കൂൾ സി​ല​ബ​സി​ന്റെ ഭാ​ഗ​മാ​ക്കും. ഇ​തി​നാ​യി ഓ​രോ​കോ​ടി വി​ത്തു​കൾ സൗ​ജ​ന്യ​മാ​യി വി​ദ്യാർ​ത്ഥി​കൾ​ക്ക് വി​ത​ര​ണം ചെ​യ്യും.
?നെൽ​കൃഷി പ​ഴ​യ​പ്ര​താ​പ​ത്തി​ലെ​ത്തു​മോ
നെൽ​കൃ​ഷി ന​ഷ്ട​മെ​ന്ന് പ​റ​ഞ്ഞ് ക​യ്യൊ​ഴി​ഞ്ഞി​രു​ന്ന കേ​ര​ള​ത്തിൽ ഇ​ട​തു സർ​ക്കാർ അ​ധി​കാ​ര​ത്തിൽ വ​ന്ന​തി​നു​ശേ​ഷം 34,000 ഏ​ക്കർ സ്ഥ​ല​ത്ത് പു​തു​താ​യി ജ​ന​കീയ മു​ന്നേ​റ്റ​ത്തി​ലൂ​ടെ നെൽ​കൃ​ഷി ആ​രം​ഭി​ച്ചു. കാർ​ഷി​ക​മേ​ഖല ഉ​ണർ​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ച കർ​ഷ​കർ​ക്ക് സർ​ക്കാർ വ​ഴി​കാ​ട്ടി​യാ​യി. കോ​ട്ട​യം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​രി​ശു​നി​ല​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ പ്ര​ദേ​ശ​ത്ത് നെൽ​കൃ​ഷി​യി​റ​ക്കി. 20 വർ​ഷ​മാ​യി ത​രി​ശ്ശാ​യി​രി​ക്കു​ന്ന റാ​ണി​ക്ക​യാൽ, മെ​ത്രാൻ കാ​യൽ, ആ​റ​ന്മുള വി​മാ​ന​ത്താ​വള പ്ര​ദേ​ശം, കോ​ഴി​ക്കോ​ട് ആ​വ​ള​പ്പാ​ണ്ടി, കോ​ട്ട​യം പു​തു​പ്പ​ള്ളി നാ​ലു​മ​ണി​ക്കാ​റ്റ്, മാ​ള​യി​ലെ സ​ന്തോ​ഷ് മാ​ധ​വ​ന്റെ ത​രി​ശു​നി​ലം തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളിൽ കൃ​ഷി ഇ​റ​ക്കി. 2.20 ഹെ​ക്ട​റാ​യി നെൽ​കൃ​ഷി വർ​ദ്ധി​പ്പ​ച്ചു. അ​രി ന​മു​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്ന് വാ​ങ്ങി​ക്കാം. പ​ക്ഷേ, വെ​ള്ളം വാ​ങ്ങാ​നാ​വി​ല്ല. നെ​ല്ല​ല്ല, വ​യ​ലു​ക​ളിൽ വെ​ള്ള​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​തെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു. 40​ല​ക്ഷം മെ​ട്രി​ക് ടൺ അ​രി​യാ​ണ് സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യം. അ​ത്ര​ത്തോ​ളം സ്വ​യം​പ​ര്യാ​പ്ത​മാ​കാ​നാ​വി​ല്ല. നി​ല​വിൽ 6 ല​ക്ഷം മെ​ട്രി​ക് ടൺ ആ​ണ് ഉ​ത്പാ​ദ​നം. ഇ​ത് 10 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ക്കും. കേ​ന്ദ്ര​ത്തി​ന്റെ 14 ല​ക്ഷം മെ​ട്രി​ക് ടൺ അ​രി ല​ഭി​ക്കും. മി​ച്ചം 16 ല​ക്ഷം മാ​ത്രം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്ന് വാ​ങ്ങി​യാൽ മ​തി​യ​ല്ലോ.
?ത​ന​ത് ബ്രാൻ​ഡ് അ​രി വി​പ​ണി​യി​ലെ​ത്തി​ക്കു​മോ
ചെ​റു​കിട കർ​ഷ​കർ​ക്ക് സ​ഹാ​യ​ക​മായ നി​ല​യിൽ 415 ചെ​റു​കിട അ​രി​മി​ല്ലു​ക​ളും 13 സം​സ്‌​ക​രണ യൂ​ണി​റ്റു​ക​ളോ​ടു​കൂ​ടിയ അ​രി​മി​ല്ലു​ക​ളും ആ​രം​ഭി​ച്ചു. ഇ​തു​വ​ഴി ചെ​റു​കിട കർ​ഷ​കർ​ക്ക് ത​ങ്ങൾ ഉൽ​പ്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് സം​സ്‌​ക​രി​ച്ച്, പാ​ട​ശേ​ഖ​ര​സ​മി​തി​കൾ മു​ഖേന ത​ന​ത് ബ്രാൻ​ഡിൽ വി​പ​ണി​യി​ലെ​ത്തി​ക്കും.
?കേ​രള ഓർ​ഗാ​നി​ക് ബ്രാൻ​ഡ് ര​ജി​സ്റ്റർ ചെ​യ്തോ
ചെ​യ്തു. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ബ്രാൻ​ഡ്. സം​സ്ഥാ​ന​ത്ത് പൂർ​ണ​മാ​യും ജൈ​വ​രീ​തി​യിൽ ഉൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​കൾ മാർ​ക്ക​റ്റ് വി​ലയെ​ക്കാൾ ഉ​യർ​ന്ന വി​ല​യ്ക്ക് സം​ഭ​രി​ച്ച് കേ​രള ഓർ​ഗാ​നി​ക് എ​ന്ന ബ്രാൻ​ഡിൽ വി​റ്ര​ഴി​ക്കു​ന്നു. ക​യ​റ്റു​മ​തി​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ​മാ​സം വെ​ള്ള​രി വൻ​തോ​തിൽ ദു​ബാ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ന​ട​ത്തി. 5 കൊ​ല്ല​ത്തി​നു​ള്ളിൽ കേ​രള ഓർ​ഗാ​നി​ക് ബ്രാൻ​ഡ് വി​ദേ​ശ​വി​പ​ണി പി​ടി​ച്ച​ട​ക്കും.
?കൃ​ഷി​വ​കു​പ്പി​ന്റെ വി​ഷൻ 2020
എ​ല്ലാ​വ​രും എ​ല്ലാ​യി​ട​ത്തും കൃ​ഷി എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. കാർ​ഷിക രം​ഗ​ത്ത് ജൈ​വ​വൈ​വി​ധ്യം ന​ട​പ്പാ​ക്കും. അ​ഗ്രോ ഇ​ക്കോ​ള​ജി മേ​ഖല വി​ക​സി​പ്പി​ക്കും. കൃ​ഷി​വ​കു​പ്പി​നെ ഹൈ​ടെ​ക് ആ​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ത​രി​ശ്ശാ​യി​ക്കി​ട​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി മാ​പ്പിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കും. സ​മ​ഗ്ര പ​ച്ച​ക്ക​റി​വി​ക​സന പ​ദ്ധ​തി ന​ട​പ്പാ​ക്കും. മാർ​ക്ക​റ്റ് ഡി​മാൻ​ഡ് അ​നു​സ​രി​ച്ച് ഉ​ത്പ്പാ​ദ​നം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു ക്രോ​പ് ക​ല​ണ്ടർ ത​യ്യാ​റാ​ക്കി. കേ​ര​ള​ശ്രീ അ​ഗ്രോ ഹൈ​പ്പർ​മാർ​ക്ക​റ്റു​കൾ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും എ​ത്തി​ക്കും. കേ​രള ബ്രാൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങൾ വൻ​തോ​തിൽ ക​യ​റ്റു​മ​തി ചെ​യ്യും. കൃ​ഷി​വ​കു​പ്പിൽ സോ​ഷ്യൽ ഓ​ഡി​റ്റ് ന​ട​പ്പാ​ക്കും. അ​ഗ്രോ​പാർ​ക്കു​കൾ സ്ഥാ​പി​ക്കും.
?​പു​രോ​ഗ​മന പ​ദ്ധ​തി​കൾ​ക്ക് സാ​മ്പ​ത്തി​കം വി​ല​ങ്ങു​ത​ടി​യാ​ണോ
കൃ​ഷി​യും ഭ​ക്ഷ​ണ​വും മ​നു​ഷ്യ​ന്റെ അ​ടി​സ്ഥാന ആ​വ​ശ്യ​മാ​ണ്. കൃ​ഷി​വ​കു​പ്പി​ന്റെ പ​ദ്ധ​തി​കൾ​ക്ക് സാ​മ്പ​ത്തി​കം പ്ര​ശ്ന​മ​ല്ല. ഫ​ണ്ട് എ​ങ്ങ​നെ​യും ക​ണ്ടെ​ത്തു​മെ​ന്ന നി​ശ്ച​യ​ദാർ​ഢ്യ​മു​ണ്ട്. വി​വിധ പ​ദ്ധ​തി​കൾ​ക്ക് സർ​ക്കാർ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് പു​റ​മെ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് , കേ​ന്ദ്ര​സർ​ക്കാ​രി​ന്റെ ഫ​ണ്ട് എ​ന്നിവ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഫി​നാൻ​സ് ക​മ്മീ​ഷ​നോ​ട് 250​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ