ഉന്നത വിദ്യാഭ്യാസ മേഖല: സമഗ്ര പരിഷ്‌കരണം അനിവാര്യം
June 13, 2018, 12:15 am
ഡോ ബി. ഇക് ബാൽ

മു​ഖ്യ​മ​ന്ത്രി വൈ​സ് ചാൻ​സ​ലർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് സർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​ല​വാ​രം വർദ്ധി​പ്പി​ക്കാൻ നിർ​ദ്ദേ​ശ​ങ്ങൾ മു​ന്നോ​ട്ട് വ​ച്ച​ത് ഉ​ന്നത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ സർ​ക്കാ​രി​ന്റെ പ്ര​സ​ക്ത​മായ ഇ​ട​പെ​ട​ലാ​ണ്. കേ​ര​ളം നേ​രി​ടു​ന്ന വി​ക​സന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാൻ ഉ​ന്നത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ വ​മ്പി​ച്ച പ​രി​വർ​ത്ത​ന​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഒ​പ്പം സം​സ്ഥാന കേ​ന്ദ്ര സർ​ക്കാർ ഗ​വേ​ഷണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​കൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും വേ​ണം. കേ​ര​ളം ഉ​ന്നത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യിൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​മ്പോൾ​ത്ത​ന്നെ ഒ​ട്ട​ന​വ​ധി സാ​ധ്യ​ത​ക​ളും ന​മ്മു​ടെ മു​ന്നി​ലു​ണ്ടെ​ന്ന് കാ​ണാം. സാ​ധ്യ​ത​കൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​റ​വു​കൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​വാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. അ​തി​നു​ള്ള ന​ല്ലൊ​രു തു​ട​ക്ക​മാ​യി​ട്ടു വേ​ണം മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേർ​ത്ത യോ​ഗം.
വി​ദ്യാ​ഭ്യാസ മേ​ഖ​ല​യു​ടെ വ​ളർ​ച്ച​യും വി​ദ്യാ​സ​മ്പ​ന്ന​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വർ​ദ്ധന​വും വ്യ​വ​സാ​യ​ കാർ​ഷി​ക​​​ശാ​സ്ത്ര സാ​ങ്കേ​തിക മേ​ഖ​ല​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ലേ​ക്കും വി​പു​ലീ​ക​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കു​മെ​ന്ന​താ​ണ് വി​ക​സിത രാ​ജ്യ​ങ്ങ​ളു​ടേ​യും ചൈ​ന​യു​ടെയും അ​നു​ഭ​വ​ങ്ങൾ തെ​ളി​യി​ക്കു​ന്ന​ത്. ഉ​ല്പാ​ദ​ന​മേ​ഖ​ല​ക്കും മ​റ്റും ആ​വ​ശ്യ​മായ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി നൽ​കേ​ണ്ട​ത് വി​ദ്യാ​ഭ്യാസ മേ​ഖ​ല​യാ​ണ​ല്ലോ. കേ​ര​ള​ത്തിൽ സം​ഭ​വി​ച്ച​ത് മ​റി​ച്ചാ​ണ്. വി​ദ്യാ​ഭ്യാസ മേ​ഖല വ​ളർ​ന്നു പ​ന്ത​ലി​ച്ചു​വ​ന്ന കാ​ല​ത്താ​ണ് ഉ​ല്പാ​ദ​ന​മേ​ഖല മു​ര​ടി​ച്ചു പോ​യ​ത്. കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ് ഘ​ടന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​കൾ എ​റ്റെ​ടു​ക്കാൻ പാ​ക​ത്തിൽ വി​ദ്യാ​ഭ്യാസ മേ​ഖ​ല​യെ പ​രി​വർ​ത്ത​നം ചെ​യ്യാൻ ന​മു​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല.
സാ​മ്പ​ത്തിക വ​ളർ​ച്ച​യു​ടെ ഇ​ന്ധ​ന​മാ​യി വർ​ത്തി​ക്കാൻ കൂ​ടി വി​ദ്യാ​ഭ്യാസ മേ​ഖ​ല​യ്‌ക്ക് ക​ഴി​യ​ണം. അ​തി​ന് പ്രാ​പ്ത​മായ രീ​തി​യിൽ വി​ദ്യാ​ഭ്യാസ മേ​ഖ​ല​യെ പ​രി​വർ​ത്ത​നം ചെ​യ്യേ​ണ്ട​തു​ണ്ട്.

നൈ​പു​ണ്യ വി​ക​സ​നം
ലോ​കം ഒ​രു വൈ​ജ്ഞാ​നിക സ​മൂ​ഹ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ഈ പ​രി​വർ​ത്ത​നം ഏ​റ്റ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന കേ​രള വി​ദ്യാ​ഭ്യാ​സ​മേ​ഖല പ്ര​തി​ക​രി​ക്കാ​തെ വൈ​മു​ഖ്യം കാ​ട്ടു​ക​യാ​ണു​ണ്ടാ​യ​ത്.
പൊ​തു​വി​ദ്യാ​ഭ്യാസ മേ​ഖ​ല​യിൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ബി​രു​ദ​ധാ​രി​കൾ നേ​രി​ടു​ന്ന പ്ര​ധാന പ്ര​ശ്‌​നം പു​തിയ തൊ​ഴിൽ സാ​ധ്യ​ത​കൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന്റെ അ​പ​ര്യാ​പ്‌​ത​ത​യാ​ണ്. ന​മ്മു​ടെ ബി​രു​ദ​ധാ​രി​ക​ളു​ടെ തൊ​ഴിൽ ല​ഭ്യ​താ സാ​ദ്ധ്യത കു​റ​ഞ്ഞു​വ​രു​ന്നു . ലോ​ക​മെ​മ്പാ​ടും വി​ദ്യാ​സ​മ്പ​ന്നർ സ​മൂ​ഹ​ത്തി​ന്റെ ആ​സ്തി​യാ​യി​രി​ക്കു​മ്പോൾ കേ​ര​ള​ത്തിൽ മാ​ത്രം അ​വർ ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. കേ​വ​ലം ആ​ശ​യ​വി​നി​മയ ശേ​ഷി​യു​ടെ കു​റ​വു​കൊ​ണ്ടു മാ​ത്രം നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങൾ ബി​രു​ദ​ധാ​രി​കൾ​ക്ക് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണ് . വി​ദ്യാ​ഭ്യാസ വ​കു​പ്പി​ന്റെ അ​സാ​പ്പ് തൊ​ഴിൽ വ​കു​പ്പി​ന്റെ കേ​സ് തു​ട​ങ്ങിയ പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ദ്യാർ​ത്ഥി​ക​ളു​ടെ നൈ​പു​ണ്യ​ങ്ങൾ വർദ്ധി​പ്പി​ക്കാ​നു​ള്ള സർ​ക്കാ​രി​ന്റെ ശ്ര​മ​ങ്ങൾ ഫ​ലം ക​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന
കോ​ളേ​ജു​കൾ
സ്വാ​ശ്രയ വി​ദ്യാ​ഭ്യാസ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ര​വോ​ടെ കേ​ര​ള​ത്തി​ന്റെ ശ്ര​ദ്ധ മു​ഴു​വൻ മെ​ഡി​ക്കൽ എൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളിൽ മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്ന​ത് വി​ദ്യാ​ഭ്യാസ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള സമ​ഗ്ര​വും പ്ര​സ​ക്ത​വു​മായ ചർ​ച്ച അ​സാ​ദ്ധ്യ​മാ​ക്കു​ന്നു​ണ്ട്. സ്വാ​ശ്രയ കോ​ളേ​ജു​ക​ളിൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​ക്കാൾ എ​ത്ര​യോ അ​ധി​കം സാ​മൂ​ഹ്യ പി​ന്നാക്കാ​വ​സ്ഥ​യി​ലും ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ലും പെ​ട്ട കു​ട്ടി​കൾ ആർ​ട്‌​സ് ആ​ന്റ് സ​യൻ​സ് കോ​ളേ​ജു​കൾ, സർ​വ​ക​ലാ​ശാല ഡി​പ്പാർ​ട്ടു​മെ​ന്റു​കൾ എ​ന്നി​വ​ിട​ങ്ങ​ളിൽ പ​ഠി​ക്കു​ന്നു​ണ്ട്. ഇവ നേ​രി​ടു​ന്ന അ​ക്കാ​ഡ​മി​ക്ക് ഭ​രണ പ്ര​ശ്‌​ന​ങ്ങൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നും ഇ​ത്ത​രം വി​ദ്യാ​ഭ്യാസ സ്ഥാ​പ​ന​ങ്ങ​ളിൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വർ​ക്ക് തൊ​ഴിൽ ഉ​റ​പ്പാ​ക്കാ​നും വേ​ണ്ട പ​രി​ഷ്‌​കാ​ര​ങ്ങൾ അ​ടി​യ​ന്ത​ര​മാ​യി ആ​വി​ഷ്‌​ക​രി​ക്ക​ണം.

മു​ര​ടി​ക്കു​ന്ന ഉ​ല്പാ​ദന മേ​ഖല
കേ​ര​ള​ത്തി​ന്റെ ഏ​റ്റ​വും വ​ലിയ ആ​സ്തി വി​ജ്ഞാ​നാർ​ജ്ജ​ന​ത്തോ​ടു​ള്ള അ​തീവ താ​ത്പ​ര്യം ത​ന്നെ​യാ​ണ്. ഒ​രു വൈ​ജ്ഞാ​നിക സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മായ എ​ല്ലാ ബൗ​ദ്ധിക അ​ടി​ത്ത​റ​യും അ​ടി​സ്ഥാന സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള സം​സ്ഥാ​ന​മാ​ണി​ത്. വി​ജ്ഞാന ഉ​ല്പാ​ദ​ന​ത്തി​നാ​വ​ശ്യ​മായ (​ഗ​വേ​ഷണ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക്) എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. സാർ​വ​ദേ​ശീ​യ​ ദേ​ശീയ നി​ല​വാ​ര​മു​ള്ള നി​ര​വ​ധി ഗ​വേ​ഷണ സ്ഥാ​പ​ന​ങ്ങൾ കേ​ര​ള​ത്തി​ലു​ണ്ട്. വി​ക്രം സാ​രാ​ഭാ​യി സ്‌​പെ​യ്‌​സ് സെ​ന്റർ, ട്രോ​പ്പി​ക്കൽ ബൊ​ട്ടാ​ണി​ക്കൽ ഗാർ​ഡൻ ആ​ന്റ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട്, രാ​ജീ​വ് ഗാ​ന്ധി സെ​ന്റർ ഫോർ ബ​യോ​ടെ​ക്‌​നോ​ള​ജി, സെ​ന്റർ ഫോർ ഡ​വ​ല​പ്പ്‌​മെ​ന്റെ സ്റ്റ​ഡീ​സ്, ശ്രീ ചി​ത്ര​തി​രു​നാൾ ഇൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഫോർ മെ​ഡി​ക്കൽ സ​യൻ​സ​സ് ആ​ന്റ് ടെ​ക്‌​നോ​ള​ജി, നാ​ഷ​ണൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്റർ ഡി​സി​പ്ലി​ന​റി സ​യൻ​സ് ആ​ന്റ് ടെ​ക്‌​നോ​ള​ജി ( മുൻ റീ​ജി​യ​ണൽ റി​സർ​ച്ച് ലാ​ബോ​റ​ട്ട​റി ), കേ​രള സർ​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​ഇൻ​ഫോർ​മാ​റ്റി​ക്‌​സ് സെ​ന്റർ, തു​ട​ങ്ങി നി​ര​വ​ധി വി​ശ്രുത ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്ര​ങ്ങ​ളും മി​ക്ക വൈ​ജ്ഞാ​നിക ശാ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ണ്ട്. സർ​വ​ക​ലാ​ശാ​ല​യി​ലെ​യും ആർ​ട്‌​സ് ആ​ന്റ് സ​യൻ​സ് കോ​ളേ​ജു​ക​ളി​ലെ​യും പല ഡി​പ്പാർ​ട്ട്‌​മെ​ന്റു​ക​ളി​ലും ഗ​വേ​ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങൾ ല​ഭ്യ​മാ​ണ്. സർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഗ​വേ​ഷണ സെ​ന്റ​റു​ക​ളെ​ന്ന പ​രി​ഗ​ണന ഒ​ഴി​ച്ചാൽ ന​മ്മു​ടെ സർ​വ​ക​ലാ​ശാ​ല​ക​ളും വി​ദ്യാ​ഭ്യാസ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഇ​വ​യ്‌​ക്കു​ള്ള അ​ക്കാ​ദ​മി​ക്ക് ബ​ന്ധം വ​ള​രെ പ​രി​മി​ത​മാ​ണ്.
ന​വീന കോ​ഴ്‌​സു​ക​ളാ​രം​ഭി​ക്കാ​നും ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി തു​ട​ങ്ങിയ അ​ടി​സ്ഥാന സൗ​ക​ര്യ​ങ്ങൾ പ​ങ്കി​ടാ​നും വി​ദഗ്ദ്ധരു​ടെ സേ​വ​നം അ​ധ്യാ​പ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​ര​മായ രീ​തി​യിൽ സർ​വ​ക​ലാ​ശാ​ല​ക​ളും കോ​ളേ​ജു​ക​ളും ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മിൽ ബ​ന്ധം സ്ഥാ​പി​ച്ചാൽ അ​ത്ഭു​ത​ങ്ങൾ സൃ​ഷ്ടി​ക്കാ​നാ​വും. ഗ​വേ​ഷണ സ്ഥാ​പ​ന​ങ്ങ​ളും സർ​വ​ക​ലാ​ശാ​ല​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​തൽ സു​ദൃ​ഢ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വൈ​സ് ചാൻ​സ​ലർ​മാ​രെ ജാ​ഗ്ര​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​നു​ള്ളിൽ​ത​ന്നെ ന​വീന സാ​ങ്കേ​തിക മേ​ഖ​ല​യിൽ ഗ​വേ​ഷ​ണ​വും സാ​ങ്കേ​തിക വി​ദ്യാ വി​ക​സ​ന​വും ന​ട​ക്കു​മെ​ന്ന് ശ്രീ​ചി​ത്ര തി​രു​നാൾ ഇൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഫോർ മെ​ഡി​ക്കൽ സ​യൻ​സ​സ് ആ​ന്റ് ടെ​ക്നോ​ള​ജി​യു​ടെ കീ​ഴി​ലു​ള്ള ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം കാ​ട്ടി​ത്ത​ന്നി​ട്ടു​ണ്ട്. ബ്ലെ​ഡ്ബാ​ഗ്, ഹൃ​ദ​യ​വാൽ​വ്, മ​സ്തി​ഷ്‌​ക​ശ​സ്ത്ര​ക്രി​യ​യ്‌​ക്കാ​വ​ശ്യ​മായ ഷ​ണ്ട് ട്യൂ​ബ് എ​ന്നിവ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി മാർ​ക്ക​റ്റ് ചെ​യ്യാൻ അ​വർ​ക്ക് ക​ഴി​ഞ്ഞു. ശ്രീചി​ത്ര തി​രു​നാൾ സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ മെ​ഡി​ക്കൽ ഉ​പ​ക​ര​ണ​ങ്ങൾ നിർ​മ്മി​ക്കാ​നു​ള്ള സം​രം​ഭം ലൈ​ഫ് സ​യൻ​സ​സ് പാർ​ക്കിൽ ആ​രം​ഭി​ക്കാ​നു​ള്ള ധാ​ര​ണാ പ​ത്ര​ത്തിൽ കെ.​എ​സ്.​ഐ.​ഡി.​സി യും ശ്രീ ചി​ത്ര അ​ധി​കൃ​ത​രും ഒ​പ്പി​ട്ട് ക​ഴി​ഞ്ഞി​ട്ടു​ള്ള​ത് വ​ലിയ പ്ര​തീ​ക്ഷ​യു​ണർ​ത്തു​ന്നു.

സർ​വ​ക​ലാ​ശാ​ലാ
ഘ​ട​നാ​പ​രി​ഷ്‌​കാ​രം
സർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഘ​ട​ന​യും പ്ര​വർ​ത്ത​ന​രീ​തി​യു​മെ​ല്ലാം സ​മ​ഗ്ര​മായ പ​രി​ഷ്‌​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്. ധ​ന​പ​ര​വും ഭ​ര​ണ​പ​ര​വും അ​ക്കാഡമി​ക​വു​മായ മേ​ഖ​ല​ക​ളിൽ സർ​വ​ക​ലാ​ശാ​ല​കൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​കൾ​ക്ക് മുൻ​പ് ത​യ്യാ​റാ​ക്കിയ സ്റ്റാ​റ്റി​റ്റ്യൂ​ട്ടി​ന്റെ​യും ആ​ക്‌​ടി​ന്റെ​യും ബ​ല​ത്തി​ലാ​ണ് സർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭ​രണ രീ​തി​കൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ച​ട്ട​ങ്ങ​ളി​ലും നി​യ​മ​ങ്ങ​ളി​ലും ഉ​ചി​ത​മായ മാ​റ്റ​ങ്ങൾ വ​രു​ത്തി​യും സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വേ​ഗ​ത​യും ഉ​റ​പ്പാ​ക്കിക്കൊ​ണ്ടു​ള്ള ആ​ധു​നി​ക​വത്കര​ണം ന​ട​പ്പി​ലാ​ക്കി​യും സർ​വ​ക​ലാ​ശാ​ല​യിൽ നി​ക്ഷി​പ്ത​മായ അ​ക്കാ​ഡമി​ക്ക് അ​ജ​ണ്ട സാ​ക്ഷാ​ത്ക്ക​രി​ക്കാൻ ഭ​ര​ണ​പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണ്.
സിൻ​ഡി​ക്കേ​റ്റ്, അ​ക്കാ​ഡമി​ക് കൗൺ​സിൽ, സെ​ന​റ്റ് തു​ട​ങ്ങിയ സർ​വ​ക​ലാ​ശാല ഭ​രണ സ​മി​തി​ക​ളു​ടെ ഘ​ട​ന, അ​ധി​കാര പ​രി​ധി , അം​ഗ​ങ്ങ​ളൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യവ നാ​ളി​തു​വ​രെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിൽ കർ​ശ​ന​മായ പ​രി​ശോ​ധ​ന​യ്‌​ക്ക് വി​ധേ​യ​മാ​ക്കി അ​ഭി​പ്രായ സ​മ​ന്വ​യ​ത്തോ​ടെ ഉ​ചി​ത​മായ മാ​റ്റ​ങ്ങൾ​ക്ക് വി​ധേ​യ​മാ​ക്ക​ണം. സർ​വ​ക​ലാ​ശാല ഭ​രണ സ​മി​തി​കൾ ജ​നാ​ധി​പ​ത്യ​ത​ത്വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തിൽ വേ​ണം രൂ​പീ​ക​രി​ക്കേ​ണ്ട​തും പ്ര​വർ​ത്തി​ക്കേ​ണ്ട​തും . എ​ന്നാൽ അ​ക്കാ​ഡ​മി​ക്ക് ജ​നാ​ധി​പ​ത്യ​മാ​ണ് സർ​വ​ക​ലാ​ശാ​ല​യിൽ നി​ല​നിൽ​ക്കേ​ണ്ട​തെ​ന്ന അ​ടി​സ്ഥാ​ന​പ​ര​മായ കാ​ര്യം വി​സ്മ​രി​ക്ക​രു​ത്..
വൈ​ജ്ഞാ​നിക ശാ​ഖ​ക​ളിൽ മുൻ കാ​ല​ങ്ങ​ളെക്കാൾ അ​തീ​വ​വേ​ഗ​ത​യി​ലു​ള്ള മു​ന്നേ​റ്റ​ങ്ങ​ളെ സ്വാം​ശീ​ക​രി​ക്കാൻ പാ​ഠ്യ​പ​ദ്ധ​തി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും പ​ഠന ബോ​ധന രീ​തി​കൾ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​ക്കാ​ഡമി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാൻ സർ​വ​ക​ലാ​ശാ​ല​കൾ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​ക്കാ​ഡ​മി​ക്ക് സ​മി​തി​ക​ളായ ബോർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ്, ഫാ​ക്കൽ​റ്റി തു​ട​ങ്ങി​യവ ആ​ധു​നിക കാ​ല​ത്തി​ന് യോ​ജി​ച്ച വി​ധം ച​ടു​ല​മായ പ്ര​വർ​ത്തന ശൈ​ലി​യ​ല്ല സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്. ഇ​വ​യു​ടെ ഘ​ട​ന​യും പ​രി​ഷ്‌​ക​രി​ക്കേ​ണ്ട​തു​ണ്ട്.
ഉ​ല്പാ​ദന സേ​വന മേ​ഖ​ല​ക​ളെ​യും കേ​ര​ളം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെയും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ​മ​ഗ്ര​മായ വി​ദ്യാ​ഭ്യാ​സ​ന​യം ക​രു​പ്പി​ടി​പ്പി​ച്ച് കൊ​ണ്ടു മാ​ത്ര​മേ കേ​ര​ളം നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാസ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​വൂ. ഉ​ന്നത വി​ദ്യാ​ഭ്യാസ മേ​ഖ​ല​യു​ടെ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ടൽ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ