അമ്പമ്പോ ഇത്രയും വിലയോ !
June 8, 2018, 3:40 pm
വില മൂന്നു ലക്ഷത്തിപ്പതിനായിരം യൂറോ. അതായത് ഏകദേശം രണ്ട് കോടി നാൽപത്തഞ്ച് ലക്ഷം രൂപ, വീടിന്റെയോ വില്ലയുടേയോ വിലയല്ല, ഒരു പ്രാവിന്റെ വിലയാണിത്. ബെൽജിയം വെബ്സൈറ്റായ പീജിയൺ പാരഡൈസ് (പിപ) ലേലമാണ് വേദി. ഡോൾസ് വിറ്റ ബ്രീഡിൽപ്പെട്ട ഡച്ച് പ്രാവിന് റെക്കോഡ് വില കിട്ടി. ആകെ 245 പ്രാവുകളെയായിരുന്നു ഓൺലൈൻ ലേലത്തിൽഎത്തിച്ചത്.

ഇവയിൽ നിന്ന് ഡച്ച് പ്രാവിനെ കോടികൾ മുടക്കി സ്വന്തമാക്കിയത് ചൈനക്കാരൻ ഹു സെനാണ്. അന്താരാഷ്ട്ര തലത്തിൽ പ്രാവ് ലേലം നിസാരകാര്യമല്ലെന്ന് മനസിലായില്ലേ. ചൈനയിൽ ഷിപ്പ് ബിൽഡിംഗ് കമ്പനി നടത്തുന്ന ഹു സെൻ, സൗത്ത് ചൈനയിലെ പീജിയൺ റേസിംഗ് ഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. യു.കെ, ബെൽജിയം, ഹോളണ്ട്, ജർമനി എന്നിവിടങ്ങളിൽ ജനപ്രിയ വിനോദമാണ് പ്രാവ് പറത്തൽ മത്സരം. എന്നാൽ ഇപ്പോൾ വൻ വില കൊടുത്ത് ഹു സ്വന്തമാക്കിയ പ്രാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഓമനിച്ച് വളർത്താൻ വേണ്ടി മാത്രമാണ് വാങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ലേലത്തിൽ പങ്കെടുത്തവരിൽ ഏറെപ്പേരും ചൈനക്കാരായിരുന്നു. ഒരു പക്ഷേ, നല്ല പ്രാവുകളെ കാണാൻ ചൈനയിലേക്ക് പോകേണ്ട കാലവും അതിവിദൂരമല്ല.

പീജിയൺ പാരഡൈസ്
സാധാരണ പ്രാവുകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ആദ്യം മത്സരപ്പറത്തൽ ആരംഭിച്ചത്. പിന്നീടിത് ലക്ഷ്വറിയുടെ ഭാഗമായി വൻവിലയുള്ള പ്രാവുകൾ കളം വാണുതുടങ്ങിയെന്നു മാത്രമല്ല, ജയം ഉടമയുടെ അഭിമാനവുമായി മാറി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ