ഐപ്പോഡ് കെട്ടിടം
June 8, 2018, 3:44 pm
ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അടക്കം ദുബായിലുള്ള വിസ്മയനിർമിതികളെക്കുറിച്ചുള്ള വാർത്തകൾ നമുക്ക് സുപരിചിതമാണ്, പുതിയ ഒരതിഥി കൂടി ദുബായുടെ ആകാശവിതാനത്തിൽ തലയുയർത്തുകയാണ്. സെൻട്രൽ ദുബായിയിലെ ബിസിനസ് ബേയിലാണ് ദി പാഡ് എന്ന കെട്ടിടം നിർമിച്ചിരിക്കുന്നത്. 26 നിലകളുള്ള കെട്ടിടം ഒരു ഐപോഡിന്റെ മാതൃകയിലാണ്. കൃത്യമായി പറഞ്ഞാൽ ഡോക്കിൽ വച്ചിരിക്കുന്ന ഒരു ഐപോഡ് പോലെ! ഒരു ചാർജിംഗ് ഡോക്കിന്റെ പ്രതീതി ലഭിക്കാനായി 6.5 ഡിഗ്രി ചരിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

256 അപ്പാർട്ട് മെന്റുകളുണ്ട്. ഒറ്റമുറി ഫ്ലാറ്റുകൾ മുതൽ 5 ബെഡ്‌റൂം ഫ്ലാറ്റുകൾ വരെ ഒരുക്കിയിരിക്കുന്നു. ഓരോ അപ്പാർട്ട് മെന്റുകളും വ്യത്യസ്തമായി പ്രോഗ്രാം ചെയ്തിരിക്കുന്നു. താമസക്കാർക്ക് ഇഷ്ടാനുസരണം ഇത് പ്രവർത്തിപ്പിക്കാം. ഉദാഹരണത്തിന് രാത്രിയിൽ ഇഷ്ടമുള്ള വെളിച്ചം നിറയ്ക്കാം. ബയോമെട്രിക് ലോക്ക്, ഹെൽത്ത് ട്രാക്കർ സംവിധാനമുള്ള കണ്ണാടികൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 2007 ൽ പദ്ധതിയിട്ടെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിർമാണം 2013 ലാണ് ആരംഭിച്ചത്. ഈ വർഷാവസാനത്തോടെ കെട്ടിടം പൂർണതോതിൽ പ്രവർത്തനസജ്ജമാകും എന്നാണ് വാർത്ത. ദുബായുടെ അഭിമാന സ്തംഭമായ ബുർജ് ഖലീഫയുടെ സമീപത്തുതന്നെയാണ് ഐപോഡ് ടവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ