തൊണ്ടുലോറി തടഞ്ഞതു കൊണ്ടായില്ല
June 8, 2018, 12:19 am
കോ​വ​ള​ത്തി​ന​ടു​ത്ത് വാ​ഴ​മു​ട്ട​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ചി​ത്ര​മായ ഒ​രു പ്ര​തി​ഷേധ സ​മ​ര​ത്തി​ന്റെ വാർ​ത്ത ചി​ത്രം സ​ഹി​തം വ്യാ​ഴാ​ഴ്ച​ത്തെ കേ​ര​ള​കൗ​മു​ദി റി​പ്പോർ​ട്ട് ചെ​യ്തി​രു​ന്നു. തൊ​ണ്ടു​ക​യ​റ്റിയ ലോ​റി പോ​കാൻ സ​മ്മ​തി​ക്കാ​തെ പ്ര​തി​ഷേ​ധ​ക്കാർ ത​ട​ഞ്ഞി​ടു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. കൊ​ല്ല​ത്തു​നി​ന്നും കൊ​ട്ടാ​ര​ക്ക​ര​നി​ന്നും വ​ന്ന ര​ണ്ട് തൊ​ണ്ടു​ലോ​റി​ക​ളാ​ണ് സി.​ഐ.​ടി.​യു പ്ര​വർ​ത്ത​കർ ചേർ​ന്നു ത​ട​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​ത്തി​ന് തൊ​ണ്ടു​ല​ഭി​ക്കാ​തെ ക​യർ​മേ​ഖല രൂ​ക്ഷ​മായ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോൾ പ​ച്ച​ത്തൊ​ണ്ട് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഇ​ട​പെ​ടൽ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്. ലോ​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന തൊ​ണ്ടു​മു​ഴു​വൻ വാ​ഴ​മു​ട്ട​ത്തും കോ​വ​ള​ത്തു​മു​ള്ള ക​യർ സം​ഘ​ങ്ങൾ​ക്ക് തൊണ്ട് ​ ഒ​ന്നി​ന് ഒ​ന്നേ​മു​ക്കാൽ രൂപ വി​ല​വ​ച്ച് നൽ​കി​യ​താ​യും റി​പ്പോർ​ട്ടിൽ പ​റ​യു​ന്നു​ണ്ട്.
കേര സ​മൃ​ദ്ധി​യാൽ പ്ര​സി​ദ്ധി​പെ​റ്റ കേ​ര​ള​നാ​ട്ടിൽ ച​കി​രി​വ്യ​വ​സാ​യം നി​ല​നി​റു​ത്താ​നാ​വ​ശ്യ​മായ തൊ​ണ്ട് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന അ​വ​സ്ഥാ​വി​ശേ​ഷം അ​തി​ശ​യ​മാ​യി​ത്തോ​ന്നാം. എ​ന്നാൽ സം​ഗ​തി യാ​ഥാർ​ത്ഥ്യ​മാ​ണെ​ന്ന് ഇൗ വ്യ​വ​സാ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​രെ​ല്ലാം സ​മ്മ​തി​ക്കും. പ്ര​ശ്നം ഇ​ന്നോ ഇ​ന്ന​ലെ​യോ ഉ​ണ്ടാ​യ​തു​മ​ല്ല. തൊ​ണ്ട് ല​ഭ്യത കു​റ​ഞ്ഞ​തോ​ടെ ച​കി​രി​യും കി​ട്ടാ​നി​ല്ല. പ്ര​തി​സ​ന്ധി​യു​ടെ ആ​ദ്യ​നാ​ളു​ക​ളിൽ ത​മി​ഴ്നാ​ട്ടിൽ​നി​ന്ന് ച​കി​രി വ​രു​ത്തി പി​ടി​ച്ചു​നിൽ​ക്കാൻ ശ്ര​മം ന​ട​ത്തി. സ്ഥി​തി പി​ന്നെ​യും രൂ​ക്ഷ​മാ​യ​പ്പോൾ വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാൻ പോ​ലും ശ്ര​മം ന​ട​ന്നു. നാ​ല​ഞ്ചു​ല​ക്ഷം പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​പ​ജീ​വന മാർ​ഗ​മാ​യി​രു​ന്ന ക​യർ വ്യ​വ​സാ​യം മ​റ്റു പ​ര​മ്പ​രാ​ഗത വ്യ​വ​സാ​യ​ങ്ങ​ളെ​പ്പോ​ലെ പ്ര​തി​സ​ന്ധി​ക​ളു​ടെ നീർ​ച്ചു​ഴി​യി​ലാ​ണ്. ക​യർ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും വ​ളർ​ച്ച​യ്ക്കും ഒ​രു​പാ​ടു പ​ദ്ധ​തി​കൾ വ​ന്നി​ട്ടും താ​ഴേത്തട്ടി​ലു​ള്ള ക​യർ തൊ​ഴി​ലാ​ളി​കൾ​ക്ക് വ​ലിയ മെ​ച്ച​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ക​യർ മേ​ഖല ഇ​വി​ടെ ത​ളർ​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് കൂ​ടു​തൽ ത​ഴ​ച്ചു​വ​ള​രു​ന്നു​മു​ണ്ട്.
തൊ​ണ്ട് സം​ഭ​ര​ണ​ത്തിൽ നേ​രി​ട്ട പ​രാ​ജ​യ​മാ​ണ് ഇ​വി​ടെ ക​യർ വ്യ​വ​സാ​യ​ത്തെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മി​ക​ച്ച വി​ല​യും പ്രോ​ത്സാ​ഹ​ന​വു​മൊ​ക്കെ നൽ​കി സം​ഭ​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും വി​ജ​യി​പ്പി​ക്കാൻ ക​ഴി​ഞ്ഞി​ല്ല. തൊ​ണ്ട് ഇ​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം. അ​ത് സം​ഭ​രി​ക്കാ​നോ ക​യർ സം​ഘ​ങ്ങൾ​ക്ക് നൽ​കാ​നോ ഫ​ല​പ്ര​ദ​മായ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് തൊ​ണ്ട് ക്ഷാ​മ​ത്തി​ന്റെ അ​ടി​സ്ഥാന കാ​ര​ണം. കോ​ടി​ക്ക​ണ​ക്കി​ന് തൊ​ണ്ട് പാ​ഴാ​വു​ക​യാ​ണി​പ്പോൾ. വെ​റു​തേ നൽ​കി​യാൽ പോ​ലും കൊ​ണ്ടു​പോ​കാൻ ആ​രു​മി​ല്ലാ​തെ പ​റ​മ്പിൽ കി​ട​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ക​യാ​ണ്. തൊ​ണ്ട് സം​ഭ​രി​ക്കാൻ കു​ടും​ബ​ശ്രീ​വ​ഴി ഏർ​പ്പാ​ടു​ണ്ടാ​ക്കു​മെ​ന്ന് ഒ​രി​ക്കൽ പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പി​ലാ​യോ എ​ന്ന​റി​ഞ്ഞി​ല്ല. തൊ​ണ്ട് ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും ച​കി​രി കി​ട്ടാ​തെ ക​യർ യൂ​ണി​റ്റു​കൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​ട​യ്ക്കി​ടെ കേൾ​ക്കു​ന്നു​ണ്ട്. അ​തി​നർ​ത്ഥം തൊ​ണ്ട് സം​ഭ​രണ പ​ദ്ധ​തി എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്.
ക​ല്പ​വൃ​ക്ഷ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന തെ​ങ്ങിൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​ല്ലാം​ത​ന്നെ അ​മൂ​ല്യ​മാ​ണ്. സ്ഥി​തി ഇ​താ​യി​ട്ടും കേ​രോ​ല്പ​ന്ന​ങ്ങൾ വേ​ണ്ട​വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്താൻ ക​ഴി​യു​ന്നി​ല്ല. താ​ത്പ​ര്യ​ക്കു​റ​വു​ത​ന്നെ​യാ​ണ് പ്ര​ധാന കാ​ര​ണം. ക​യ​റു​ല്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യിൽ ഒാ​രോ​വർ​ഷ​വും ഗ​ണ്യ​മായ വർ​ദ്ധന രേ​ഖ​പ്പെ​ടു​ത്താ​റു​ണ്ടെ​ന്ന​ത് ശ​രി​ത​ന്നെ. എ​ന്നാൽ വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു​നി​റു​ത്തു​ന്ന താ​ഴെ​ത്ത​ട്ടി​ലു​ള്ള​വർ ഇ​ന്നും ക​ണ്ണീ​രും കൈ​യു​മാ​യി ക​ഴി​യു​ക​യാ​ണ്. ക​യർ ഉ​ത്പാ​ദ​നം ത​ഴ​ച്ചു​നി​ന്ന ഗ്രാ​മ​ങ്ങ​ളിൽ പ​ല​തി​ലും ഇ​ന്ന് റാ​ട്ടു​ക​ളു​ടെ ശ​ബ്ദം കേൾ​ക്കാ​നി​ല്ല. ച​കി​രി ല​ഭി​ക്കാ​തെ ഒ​ന്നൊ​ന്നാ​യി ക​യർ യൂ​ണി​റ്റു​കൾ അ​ട​ച്ചി​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ലും ഇ​വി​ടെ​നി​ന്ന് ആ​കാ​വു​ന്ന​ത്ര തൊ​ണ്ട് ശേ​ഖ​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ക്കു​ന്ന സം​ഘ​ങ്ങൾ സ​ജീ​വ​മാ​ണ്. ഇൗ തൊ​ണ്ടിൽ​നി​ന്നു​ള്ള ച​കി​രി വ​ള​രെ ഉ​യർ​ന്ന വി​ല​യ്ക്ക് കേ​ര​ള​ത്തിൽ തി​രി​ച്ചെ​ത്തു​ന്നു​മു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്റെ കു​ത്ത​ക​യാ​യി​രു​ന്ന ക​ശു​അ​ണ്ടി വ്യ​വ​സാ​യം അ​തിർ​ത്തി ക​ട​ന്ന​തു​പോ​ലെ ക​യ​റും അ​യൽ​സം​സ്ഥാ​നം വർ​ദ്ധി​ച്ച​തോ​തിൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ്. പാ​ഴാ​ക്കി​യും ക​ത്തി​ച്ചും ക​ള​യു​ന്ന തൊ​ണ്ടി​ന്റെ ചെ​റി​യൊ​രു ഭാ​ഗം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാൽ ക​യർ യൂ​ണി​റ്റു​കൾ​ക്കാ​വ​ശ്യ​മായ ച​കി​രി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും . ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രി​ക​യു​മി​ല്ല. ഗ്രാ​മ​ങ്ങൾ​തോ​റും തൊ​ണ്ടു​സം​ഭ​ര​ണം ഉൗർ​ജ്ജി​ത​പ്പെ​ടു​ത്തു​ക​യാ​ണ് പോം​വ​ഴി. ദി​വ​സേന അ​റു​പ​തി​നാ​യി​രം തൊ​ണ്ട് ച​കി​രി​യാ​ക്കാൻ ശേ​ഷി​യു​ള്ള നൂ​റു​ച​കി​രി​മി​ല്ലു​കൾ സ്ഥാ​പി​ക്കാൻ ക​ഴി​ഞ്ഞ​വർ​ഷ​ത്തെ ബ​ഡ്‌​ജ​റ്റിൽ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. മി​ല്ലു​കൾ പ്ര​വർ​ത്തി​ക്കാൻ തു​ട​ങ്ങു​മ്പോൾ തൊ​ണ്ട് ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ക​യർ വ്യ​വ​സായ മേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന​വ​രിൽ ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​കൾ വ​ളർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ധാ​രാ​ളം ന​ല്ല നിർ​ദ്ദേ​ശ​ങ്ങൾ ബ​ഡ്‌​ജ​റ്റു​ക​ളിൽ കാ​ണാ​റു​ണ്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി അവ ന​ട​പ്പി​ലാ​യാൽ ക​യർ വ്യ​വ​സാ​യം മെ​ച്ച​പ്പെ​ടും. ഒ​പ്പം തൊ​ഴി​ലാ​ളി​ക​ളും.
ഒാ​ല​യ്ക്ക് പ​ക​ര​ക്കാർ ധാ​രാ​ളം എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​പ്പോൾ തെ​ങ്ങോ​ല​യും അ​പൂർ​വ​വ​സ്തു​വാ​യി മാ​റി​യി​ട്ടു​ണ്ട്. വീ​ട് മേ​യാ​നും പ​ന്ത​ലും വേ​ലി​യു​മൊ​ക്കെ കെ​ട്ടാ​നും ഒാ​ല​യ്ക്ക് പ​ക​രം ഷീ​റ്റു​ക​ളാ​ണ് ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തോ​ടെ മെ​ട​ഞ്ഞ ഒാല ആർ​ക്കും വേ​ണ്ടാ​താ​യി. ഒാല മെ​ട​ച്ചി​ലും ക്ര​മേണ ഇ​ല്ലാ​താ​യി​വ​രി​ക​യാ​ണ്. മെ​ട​ഞ്ഞ ഒ​രു മ​ടൽ ഒാ​ല​യ്ക്ക് പ​ത്തു​രൂ​പ​വ​രെ വില നൽ​കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോൾ. തേ​ങ്ങ​യ്ക്കും വെ​ളി​ച്ചെ​ണ്ണ​യ്ക്കും വില കു​തി​ച്ചു​ക​യ​റി​യ​തോ​ടെ തെ​ങ്ങി​ന് പ​ണ്ട​ത്തെ​ക്കാൾ പ​രി​ഗ​ണ​ന​യും സം​ര​ക്ഷ​ണ​വും ല​ഭി​ക്കാൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ന​ല്ല ല​ക്ഷ​ണ​മാ​ണ്. പാ​ഴാ​ക്കി​ക്ക​ള​യു​ന്ന തൊ​ണ്ടു​കൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാൽ കൂ​ടു​തൽ നേ​ട്ട​മു​ണ്ടാ​ക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ