മഴക്കെടുതി നേരിടാൻ കൂടുതൽ സഹായം വേണം
June 13, 2018, 12:00 am
ക​ന​ത്ത നാ​ശം വി​ത​ച്ചു​കൊ​ണ്ടാ​ണ് കാ​ല​വർ​ഷം ക​ട​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല​ഞ്ചു ദി​വ​സ​ത്തെ പേ​മാ​രി​യിൽ സം​സ്ഥാ​ന​മൊ​ട്ടു​ക്കും വ​ലിയ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ഇ​തി​ന​കം പ​തി​നേ​ഴു പേർ മ​ര​ണ​മ​ട​ഞ്ഞു. പ​ത്തു​കോ​ടി​യു​ടെ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മിക ക​ണ​ക്ക്. വീ​ടു​കൾ ത​കർ​ന്ന് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഒ​രാ​ഴ്ച​ത്തെ മ​ഴ​കൊ​ണ്ടു​ത​ന്നെ അ​ണ​ക്കെ​ട്ടു​കൾ പ​ല​തും നി​റ​ഞ്ഞു ക​വി​യാ​റാ​യി. മ​ദ്ധ്യ​കേ​ര​ള​ത്തി​ലും ഹൈ​റേ​ഞ്ചി​ലു​മാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​ങ്ങൾ. ഇ​ടു​ക്കി​യിൽ നി​ര​വ​ധി ഉ​രുൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യി. തീ​ര​പ്ര​ദേ​ശ​ങ്ങൾ നേ​ര​ത്തെ ത​ന്നെ ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​യി​രു​ന്നു. കാ​ല​വർ​ഷ​ത്തോ​ടൊ​പ്പം ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.
മ​ര​ടിൽ തി​ങ്ക​ളാ​ഴ്ച ഡേ കെ​യ​റി​ലെ കു​ട്ടി​ക​ളു​മാ​യി പോയ വാൻ​കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു പി​ഞ്ചു​കു​ട്ടി​ക​ളും സ്കൂ​ളി​ലെ ആ​യ​യും മ​ര​ണ​മ​ട​ഞ്ഞ ദാ​രു​ണ​സം​ഭ​വം സ്കൂൾ വർ​ഷാ​രം​ഭ​ത്തിൽ ത​ന്നെ വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷ​ത്തിൽ ശോ​ക​ച്ഛായ പ​ടർ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ര​ഹി​ത​മായ സ്കൂൾ വർ​ഷ​ത്തി​നാ​യി ഒ​ട്ടേ​റെ മുൻ​ക​രു​ത​ലു​കൾ സ്വീ​ക​രി​ച്ചി​ട്ടും ഫ​ലം മ​റി​ച്ചാ​കു​ന്ന​ത് എ​ത്ര ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​ര​ടിൽ സ്കൂൾ വാൻ ഓ​ടി​ച്ച​യാ​ളു​ടെ അ​ശ്ര​ദ്ധ​യോ ഓ​വർ സ്പീ​ഡോ ആ​വാം അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്തൽ. സ്കൂൾ വാ​ഹ​ന​ങ്ങൾ ഓ​ടി​ക്കാൻ ആ​ളു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ കൂ​ടു​തൽ സൂ​ക്ഷ്മത വേ​ണ​മെ​ന്നു ഓർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ സം​ഭ​വം.
മ​ഴ​ക്കെ​ടു​തി​ക​ളിൽ ജീ​വൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങൾ​ക്ക് നാ​ലു​ല​ക്ഷം രൂ​പ​വീ​തം സ​ഹാ​യ​ധ​നം നൽ​കാൻ സർ​ക്കാർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വീ​ടു​കൾ പൂർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​വർ​ക്കും സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാൽ ഈ സ​ഹാ​യ​ധ​നം ഒ​ന്നി​നും തി​ക​യു​ക​യി​ല്ലെ​ന്ന​താ​ണ് യാ​ഥാർ​ത്ഥ്യം. മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളിൽ ഒ​രു​ല​ക്ഷം രൂ​പ​യും ക​ര​പ്ര​ദേ​ശ​ങ്ങ​ളിൽ 95,000 രൂ​പ​യും വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​പോ​ലും തി​ക​യു​ക​യി​ല്ല. സ്ഥി​തി​ഗ​തി​കൾ പ​ഠി​ച്ച​ശേ​ഷം സ​ഹാ​യ​ധ​നം വർ​ദ്ധി​പ്പി​ക്കാൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് സർ​ക്കാ​രി​ന്റെ ഉ​റ​പ്പു​ണ്ട്. അ​തു പാ​ലി​ക്ക​പ്പെ​ട​ണം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സം​സ്ഥാന സർ​ക്കാ​രി​നു പു​റ​മേ കേ​ന്ദ്ര ദു​രി​താ​ശ്വാസ നി​ധി​യിൽ നി​ന്നു​ള്ള വി​ഹി​തം കൂ​ടി ചോ​ദി​ച്ചു​വാ​ങ്ങേ​ണ്ട​തു​ണ്ട്. സ​മ​യ​ത്തും കാ​ല​ത്തും അ​ത് കി​ട്ടാ​റി​ല്ലെ​ന്ന തി​ക്താ​നു​ഭ​വ​മു​ണ്ടെ​ങ്കി​ലും ശ്ര​മം ന​ട​ത്താ​തി​രി​ക്ക​രു​ത്. മ​ഴ​ക്കെ​ടു​തി​യിൽ കൃ​ഷി ന​ശി​ച്ച​വർ​ക്ക് ഹെ​ക്ട​റി​ന് 18,000 രൂ​പ​വീ​തം സ​ഹാ​യം നൽ​കാൻ സർ​ക്കാർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​നു​പാ​തി​ക​മാ​യി നാ​മ​മാ​ത്ര കർ​ഷ​കർ​ക്കും സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്.
ഇ​ടു​ക്കി ജി​ല്ല​യിൽ വ്യാ​പ​ക​മാ​യു​ണ്ടായ നാ​ശ​ന​ഷ്ട​ങ്ങൾ ഒ​രി​ക്കൽ കൂ​ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​ണ്. കൃ​ഷി​ക്കും നിർ​മ്മാ​ണ​ങ്ങൾ​ക്കു​മാ​യി വ​ക​തി​രി​വി​ല്ലാ​തെ ഭൂ​മി​യിൽ മാ​റ്റ​ങ്ങൾ വ​രു​ത്തു​ന്ന​താ​ണ് മ​ഴ​ക്കാ​ല​ത്ത് തു​ട​രെ​ത്തു​ട​രെ ഉ​ണ്ടാ​കു​ന്ന ഉ​രുൾ​പൊ​ട്ട​ലി​നും കൃ​ഷി​നാ​ശ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മായ പ്ര​കൃ​തി ചൂ​ഷ​ണം ആ​പ​ത്തി​ലാ​യി​രി​ക്കും ക​ലാ​ശി​ക്കുക എ​ന്നു പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല.
പ​തി​വു​പോ​ലെ നാ​ല​ഞ്ചു ദി​വ​സ​ത്തെ മ​ഴ​കൊ​ണ്ടു​ത​ന്നെ സം​സ്ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളു​ടെ​യും സ്ഥി​തി പ​രി​താ​പ​ക​ര​മാ​യി. ന​ല്ല നി​ല​യിൽ നിർ​മ്മി​ക്ക​പ്പെ​ടു​ക​യോ ന​വീ​ക​രി​ക്കു​ക​യോ ചെ​യ്ത റോ​ഡു​കൾ മാ​ത്ര​മാ​ണ് മ​ഴ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​റു​ള്ള​ത്. മ​ഴ​ക്കാ​ല​ത്തി​നു മുൻ​പ് പൂർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ പ​ലേ​ട​ത്തും മു​ട​ങ്ങി​യ​താ​ണ് ആ​ദ്യ​മ​ഴ​യിൽ​ത​ന്നെ ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​ക്കു​ന്ന​ത്. എ​ത്ര അ​നു​ഭ​വ​മു​ണ്ടെ​ങ്കി​ലും ഇ​തി​നൊ​ന്നും മാ​റ്റം വ​രു​ത്താൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് വ​ലിയ പ്ര​ശ്നം.
മ​ഴ​ക്കാ​ലം പ​കർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ലം കൂ​ടി​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും മ​ലി​ന​മായ ജ​ല​സ്രോ​ത​സു​ക​ളും ചു​റ്റി​ലും രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​മെ​ല്ലാം രോ​ഗ​ങ്ങൾ​ക്ക് എ​ളു​പ്പം ക​ട​ന്നെ​ത്താ​നു​ള്ള വ​ഴി​ക​ളാ​ണ്. മ​ഴ​ക്കാല പൂർ​വശു​ചീ​ക​ര​ണം പേ​രി​നു പോ​ലും ഇ​ക്കൊ​ല്ലം ന​ട​ത്താ​നാ​യി​ല്ലെ​ന്ന​ത് പോ​രാ​യ്മ​യാ​യി. പ​നി​ക്കാ​ലം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​വിധ ആ​ശു​പ​ത്രി​ക​ളി​ലെ തി​ക്കും തി​ര​ക്കും കാ​ട്ടി​ത്ത​രു​ന്ന​ത്. സർ​ക്കാ​രി​ന്റെ കീ​ഴി​ലു​ള്ള എ​ല്ലാ​ആ​ശു​പ​ത്രി​ക​ളി​ലും പ​നി ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മായ വി​പുല സൗ​ക​ര്യ​ങ്ങൾ ഏർ​പ്പെ​ടു​ത്തൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ത​ന്നെ പ്ര​തി​രോധ ന​ട​പ​ടി​കൾ കൂ​ടു​തൽ ശ​ക്ത​മാ​ക്കേ​ണ്ട​തു​മു​ണ്ട്. മാ​ലി​ന്യ​സം​സ്ക​രണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഈ രം​ഗ​ത്ത് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലിയ വെ​ല്ലു​വി​ളി. ഈ വി​ഷ​യ​ത്തിൽ സർ​ക്കാ​രും ത​ദ്ദേശ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​തൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം കാ​ണി​ച്ചാ​ലേ ര​ക്ഷ​യു​ള്ളൂ.
മ​ഴ​ക്കെ​ടു​തി​യെ​ത്തു​ടർ​ന്നു​ണ്ടാ​കു​ന്ന ദു​രി​താ​വ​സ്ഥ മ​റി​ക​ട​ക്കാൻ കൂ​ടു​തൽ സ​ഹാ​യ​ങ്ങൾ​ക്കാ​യി സാ​ധാ​ര​ണ​ക്കാർ സർ​ക്കാ​രി​നെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങൾ നേ​രി​ടാൻ സ്ഥി​രം സം​വി​ധാ​ന​ങ്ങ​ളും ഫ​ണ്ടു​മി​ല്ലാ​ത്ത​താ​ണ് പ​ല​പ്പോ​ഴും പ്ര​ശ്ന​മാ​കു​ന്ന​ത്. താ​ത്ക്കാ​ലിക ഏർ​പ്പാ​ടു​കൾ വ​ഴി പ്ര​തി​സ​ന്ധി നേ​രി​ടുക എ​ന്ന ശൈ​ലി​യിൽ മാ​റ്റം വ​രേ​ണ്ട​തു​ണ്ട്. മ​ഴ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളും ജീ​വ​ഹാ​നി​യും ഓ​രോ​വർ​ഷ​വും കൂ​ടി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്റെ കാ​ര്യ​മാ​കു​മ്പോൾ കേ​ന്ദ്ര​വും വ​ള​രെ ഉ​ദാ​സീ​ന​മാ​യാ​ണ് കെ​ടു​തി​ക​ളെ കാ​ണാ​റു​ള്ള​ത്. പ​രി​മി​ത​മായ സ​ഹാ​യം പോ​ലും കേ​ന്ദ്ര​ത്തിൽ നി​ന്നു യ​ഥാ​കാ​ലം ല​ഭി​ക്കാ​റി​ല്ല. മ​ഴ​ക്കെ​ടു​തി​കൾ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്റെ ചെ​റി​യൊ​രു​ഭാ​ഗം ല​ഭി​ക്കു​ന്ന​ത് ക​ടു​ത്ത വേ​ന​ലി​ലാ​യി​രി​ക്കും. അ​തു​പോ​ലെ വ​രൾ​ച്ചാ ദു​രി​തം നേ​രി​ടാ​നു​ള്ള ഫ​ണ്ട് അ​ടു​ത്ത വ​രൾ​ച്ച​ക്കാ​ല​മെ​ത്തി​യാ​ലും ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തിൽ നി​യ​മ​സ​ഭ​യു​ടെ പ്ര​മേ​യ​വും സർ​വക​ക്ഷി​യോ​ഗ​ത്തി​ന്റെ മെ​മ്മോ​റാ​ണ്ട​വു​മൊ​ക്കെ പ​തി​വാ​ണെ​ങ്കി​ലും കേ​ന്ദ്രം ക​നി​യു​ന്ന​ത് അ​പൂർ​വമാ​ണ്. ജ​ന​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റാൻ സം​സ്ഥാന സർ​ക്കാർ ത​ന്നെ ഇ​ട​പെ​ടേ​ണ്ട സ്ഥി​തി​യാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ