യോഗാ അംബാസഡർ ടൂർ ഇന്ന് തുടങ്ങും
June 14, 2018, 3:38 am
തിരുവനന്തപുരം: കേരളത്തെ ആഗോള യോഗാ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് യോഗാ അംബാസഡർ ടൂർ ഇന്ന് തുടങ്ങും. വിവിധ വിദേശ രാജ്യങ്ങളിൽനിന്നുള്ള യോഗാ വിദഗ്ദ്ധർ ഇതിൽ പങ്കാളിയാകും. ലോകത്തെ ആദ്യ യോഗാ ടൂറിനാണ് കേരളം ആതിഥ്യമരുളുന്നത്. കോവളം ലീലാ റാവിസ് ഹോട്ടലിൽ രാവിലെ 10ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗാ ടൂർ ഉദ്ഘാടനം ചെയ്യും. കന്യാകുമാരി, മൂന്നാർ, തേക്കടി, ആലപ്പുഴ, ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിക്കും. അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ദ്ധർ പങ്കെടുക്കും. അറ്റോയ്ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരള ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നുണ്ട്. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ശശി തരൂർ എംപി, എം. വിൻസെന്റ് എം.എൽ.എ, ആയുഷ് മന്ത്രാലയ ജോയിന്റ്
സെക്രട്ടറി രഞ്ജിത്ത് കുമാർ, കേരളം ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി എം.ഡി ആർ. രാഹുൽ, അയാട്ടോ വൈസ് പ്രസിഡന്റ് ഇ.എം. നജീബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, അറ്റോയ് പ്രസിഡന്റ് പി.കെ. അനീഷ് കുമാർ, കേരള ടൂറിസം അഡി. ഡയറക്ടർ ജാഫർ മാലിക് എന്നിവർ ആശംസയർപ്പിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ