രാജ്യസഭാ സ്ഥാനാർത്ഥികൾ: സമ്പന്നൻ ജോസ് കെ.മാണി
June 12, 2018, 10:55 pm
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജോസ് കെ.മാണിക്ക് ഭൂമി, വീട് എന്നീ ഇനങ്ങളിലായി 1, 04,51,000 രൂപയുടെയും ഓഹരി, സ്വർണം തുടങ്ങിയ ഇനങ്ങളിലായി 24,51,953.13 രൂപയുടെയും സ്വത്ത് ഉണ്ട്. ഭാര്യ നിഷയ്ക്ക് ബാങ്ക് നിക്ഷേപം, ഓഹരി, സ്വർണം തുടങ്ങിയ ഇനങ്ങളിൽ 2,10,74,525.15 രുപയുടെ സ്വത്തും 15,86,750 രൂപയുടെ ഭൂസ്വത്തും ഉണ്ട്.നാമനിർദേശ പത്രികയിൽ ചേർത്തിട്ടുള്ള വിവരങ്ങളാണിത്.

ജോസ് കെ. മാണിയുടെ കൈവശം 18,000 രൂപയും ഭാര്യയുടെ കൈവശം 12,000 രൂപയും മക്കളുടെ കൈവശം 1,250 രൂപയുമാണുളളത്. ജോസ് കെ. മാണിക്ക് വിവിധ കമ്പനികളിൽ 2,37,230 രൂപയുടെ ഓഹരി നിക്ഷേപവും ഭാര്യയ്‌ക്ക് 1,19,45,611.33 രൂപയുടെ ഓഹരി നിക്ഷേപവുമുണ്ട്. മക്കളിൽ ഒരാൾക്ക് 10,48,700 രൂപയുടെ ഓഹരി നിക്ഷേപവും ഉണ്ട്. ഭാര്യയുടെ പേരിൽ രണ്ടു ലക്ഷത്തിന്റെ വീതം രണ്ട് ഇൻഷുറൻസ് പോളിസികളും ഉണ്ട്. 48 ഗ്രാം സ്വർണമാണ് ജോസ് കെ. മാണിക്കുള്ളത്. 408 ഗ്രാം സ്വർണമാണ് ഭാര്യയുടെ പക്കലുള്ളത്. മക്കളുടെ പേരിൽ 3,45,000 രൂപയുടെ 120 ഗ്രാം വീതം സ്വർണമുണ്ട്. ഭാര്യയുടെ പേരിൽ റോയൽ മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷനിൽ 68,35,048 രൂപയുമുണ്ട്.

സി.പി.എം സ്ഥാനാർത്ഥി എളമരം കരീമിന് 9.01 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം അടക്കം 19.50 ലക്ഷം രൂപയാണുള്ളത്. ഭാര്യ റഹ്മത്ത് ബീവിയുടെ പേരിൽ 67 ലക്ഷത്തിന്റെ ഭൂസ്വത്തും 15 ലക്ഷത്തിന്റെ വീടും ഉണ്ട്. നാലായിരം രൂപയാണ് കരീമിന്റെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 940 രൂപയും. മലയാളം കമ്മ്യൂണിക്കേഷനിലും എം. ദാസൻ മെമ്മോറിയൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിലും പതിനായിരം രൂപയുടെ വീതം ഓഹരിയും കരീമിനുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ മൂന്നുലക്ഷത്തിന്റെ പ്രീമിയം അടച്ചിട്ടുണ്ട്. ഭാര്യക്ക് എൽ.ഐ.സിയിൽ നാലുലക്ഷത്തിന്റെ പോളിസികളുമുണ്ട്. 7.25 ലക്ഷം വിലവരുന്ന മാരുതി ബ്രെസ കാറും സന്തമായുണ്ട്. മൂന്നുലക്ഷം വിലവരുന്ന 120 ഗ്രാം സ്വർണം ഭാര്യയുടെ പേരിലുമുണ്ട്.

സി.പി.ഐ സ്ഥാനാർത്ഥി ബിനോയ് വിശ്വത്തിന് 3,53,618 രൂപയുടെ ബാങ്ക് നിക്ഷേപവും അയ്യായിരം രൂപ കൈവശവുമടക്കം 5,58,618 രൂപയാണ് ആകെ സ്വത്ത്. ഭാര്യ ഷൈലയുടെ കൈവശം 8,000 രൂപയും 1.15 ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. ഭാര്യക്ക് 34.28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം ഉണ്ട്. വീടും ഭൂമിയും ഭാര്യയുടെ പേരിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ