കുണ്ടറ കേരള സിറാമിക്‌സ് ലാഭത്തിലേക്ക്
June 14, 2018, 12:06 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം:പേപ്പർ വ്യവസായത്തിൽ തിളക്കം കിട്ടാൻ കോട്ടിംഗിന് ഉപയോഗിക്കുന്ന സ്‌പ്രേ ഡ്രൈഡ് കയോളിൻ ഉല്പാദിപ്പിക്കുന്ന കുണ്ടറയിലെ കേരള സിറാമിക്‌സ് കമ്പനി നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് നീങ്ങുന്നു. 4.19 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വിറ്രുവരവ്. വർഷങ്ങളായി നഷ്ടത്തിലായിരുന്ന കമ്പനി സർക്കാരിന്റെ സഹായത്തോടെ ഈ വർഷം ആദ്യപാദത്തിൽ ലാഭം നേടി.
അസംസ്‌കൃത വസ്തുവായ ക്ലേ ഖനനത്തിന് ഭൂമി ഏറ്റെടുക്കാത്തതും സാങ്കേതിക വിദ്യ നവീകരിക്കാത്തതുമാണ് നഷ്ടത്തിന് കാരണമെന്നാണ് കമ്പനി എം.ഡി സതീഷ് കുമാർ പറയുന്നത്.
സർക്കാർ അഞ്ച് വർഷത്തെ പുനരുദ്ധാരണ പദ്ധതിയിലൂടെയാണ് കമ്പനിയെ കരകയറ്റുന്നത്.

പദ്ധതി ഇങ്ങനെ
30 വർഷത്തേക്ക് ക്ലേ കിട്ടാനായി ഭൂമി വാങ്ങുക.
പ്ലാന്റ് പുതിയ സാങ്കേതിക വിദ്യയിൽ നവീകരിക്കുക.
ഉല്പാദന ചെലവ് കുറയ്‌ക്കാൻ ഡീസലിന് പകരം എൽ.എൻ.ജി ഇന്ധനമാക്കുന്ന പ്ലാന്റ് സ്ഥാപിക്കുക.
ഇതോടെ ഉല്പാദന ചെലവ് ടണ്ണിന് 5700രൂപയിൽ നിന്ന് 1400രൂപയായി കുറയ്‌ക്കാം.
 ഉല്പാദന നഷ്ടം കുറയ്ക്കാൻ പുതിയ സാങ്കേതിക വിദ്യകൾ സ്ഥാപിക്കുക.

മുന്നേറ്രം

 2017-18ൽ വിറ്രുവരവ് 40% കൂടി 4.19 കോടിയായി
 ഉല്പാദനം 60% കൂടി.
 2018 ജനുവരി മുതൽ ലാഭം.
പ്രതിമാസ ഉല്പാദനം 900 ടൺ.
എൽ. എൻ. ജി വരുന്നതു വരെ താൽകാലികമായി എൽ.പി.ജി പ്ലാന്റ് സ്ഥാപിച്ചു. ഉല്പാദന ചെലവ് ടണ്ണിന് 2700 രൂപയായി കുറ‌ഞ്ഞു.


സർക്കാർ സഹായിക്കും: മന്ത്രി മൊയ്തീൻ

കേരള സിറാമിക്സിന്റെ പുനരുദ്ധാരണത്തിന് സർക്കാർ17 കോടി നൽകി. ഇതുൾപ്പെടെ 23 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഉല്പന്ന വൈവിദ്ധ്യവത്കരണത്തിന് 10 കോടിയുടെ പദ്ധതിയും അംഗീകരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ