സബ് ജഡ്‌ജി മാത്രംവിചാരിച്ചാൽ പോര
June 14, 2018, 12:06 am
എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ പ​ച്ച​ക്ക​റി മാർ​ക്ക​റ്റിൽ കു​ന്നു​കൂ​ടിയ മാ​ലി​ന്യ​ശേ​ഖ​രം നീ​ക്കം ചെ​യ്യാൻ സ​ബ് ജ​ഡ്‌​ജി​യും ജി​ല്ലാ ലീ​ഗൽ സർ​വീ​സ​സ് അ​തോ​റി​ട്ടി സെ​ക്ര​ട്ട​റി​യു​മായ എ.​എം. ബ​ഷീ​റി​ന് ഏ​താ​നും മ​ണി​ക്കൂർ ദുർ​ഗ​ന്ധം സ​ഹി​ച്ച് സ​ത്യ​ഗ്ര​ഹം ന​ട​ത്തേ​ണ്ടി​വ​ന്ന​ത് മാ​ദ്ധ്യ​മ​ങ്ങ​ളിൽ ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റിയ വാർ​ത്ത​യാ​യി. മാ​ലി​ന്യം കൊ​ണ്ടു​പൊ​റു​തി​മു​ട്ടു​ന്ന നാ​ട്ടു​കാർ​ക്ക് ഇ​തു​പോ​ലു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​മു​റ​കൾ​ക്കി​റ​ങ്ങാൻ പ്രാ​യോ​ഗിക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. അ​ഥ​വാ സ​മ​രം സം​ഘ​ടി​പ്പി​ച്ചാൽ​ത്ത​ന്നെ അ​ധി​കൃ​തർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും വ​രാം. ഇ​ത്ത​രം ജ​ന​കീയ വി​ഷ​യ​ങ്ങ​ളിൽ ഇ​ട​പെ​ടേ​ണ്ട രാ​ഷ്ട്രീ​യ​ക്കാ​രാ​ക​ട്ടെ ദൂ​രെ മാ​റി​നിൽ​ക്കാ​റാ​ണ് പ​തി​വ്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളിൽ ഉ​ട​യാ​ത്ത വേ​ഷ​മി​ട്ട് ശ്ര​മ​ദാ​ന​ങ്ങൾ​ക്കാ​യി പോ​സ് ചെ​യ്യു​ന്ന​തി​ന​പ്പു​റം രൂ​ക്ഷ​മായ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം തേ​ടു​ന്ന കാ​ര്യ​ത്തിൽ രാ​ഷ്ട്രീയ നേ​തൃ​ത്വ​ങ്ങ​ളും കാ​ര്യ​മായ ശ്ര​മ​ങ്ങ​ളൊ​ന്നും ന​ട​ത്താ​റി​ല്ല. ബ്രോ​ഡ്‌​വേ​യി​ലെ പ​ഴം​-​പ​ച്ച​ക്ക​റി മാർ​ക്ക​റ്റി​ലു​ള്ള ക​ട​കൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​ബ് ജ​ഡ്‌​ജി അ​വി​ടെ കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​മല ശ്ര​ദ്ധി​ച്ച​ത്. ന​ഗ​ര​സ​ഭ​യാ​ണ് ഇ​ത് നീ​ക്കം ചെ​യ്യേ​ണ്ട​ത്. എ​ന്നാൽ ദി​വ​സേന ര​ണ്ട് ലോ​ഡ് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​മെ​ന്ന​ല്ലാ​തെ ശേ​ഷി​ക്കു​ന്ന​ത് അ​വി​ടെ​ത്ത​ന്നെ കി​ട​ക്കും. മഴ കൂ​ടി​യാ​യ​പ്പോൾ ഇ​ത് ചീ​ഞ്ഞ​ളി​ഞ്ഞ് പ​രി​സ​ര​മാ​കെ ദുർ​ഗ​ന്ധം പ​ര​ത്തു​ക​യാ​ണ്. മാർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ങ്ങൾ​ക്ക് പു​റ​മേ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ന​ല്ലൊ​രു​ഭാ​ഗം എ​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​രണ വി​ഭാ​ഗം ജീ​വ​ന​ക്കാർ ത​ങ്ങ​ളു​ടെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്തി​രു​ന്നു​വെ​ങ്കിൽ ഇ​ത്ത​ര​മൊ​രു ദു​സ്ഥി​തി ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഏ​താ​യാ​ലും അ​ധി​കൃ​ത​രെ ഉ​ണർ​ത്താൻ സ​ബ്‌​ജ​ഡ്‌​ജി ക​ണ്ടെ​ത്തിയ മാർ​ഗം മാ​ലി​ന്യ​മ​ല​യ്ക്ക് താ​ഴെ ക​സേ​ര​യി​ട്ട് ഇ​രി​ക്കുക എ​ന്ന​താ​യി​രു​ന്നു. അ​തി​ന് ഫ​ല​വു​മു​ണ്ടാ​യി. സ​ബ്‌​ജ​ഡ്‌​ജി​യു​ടെ ഇ​രി​പ്പ് സ​മ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​റി​ഞ്ഞ​തോ​ടെ ന​ഗ​ര​സഭ ഉ​ണർ​ന്നു. മാ​ലി​ന്യം വാ​രി നീ​ക്കാൻ വ​ണ്ടി​ക​ളും ജെ.​സി.​ബി​യും ജീ​വ​ന​ക്കാ​രു​മൊ​ക്കെ എ​ത്തി. മ​ണി​ക്കൂ​റു​കൾ​കൊ​ണ്ട് മാ​ലി​ന്യ​മെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഗര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള മാ​ലി​ന്യ​മ​ല​കൾ കാ​ണാം. മാ​സ​ങ്ങ​ളോ​ളം അ​ത് അ​ങ്ങ​നെ ത​ന്നെ കി​ട​ക്കാ​റാ​ണ് പ​തി​വ്. ക​ണ്ടു​ക​ണ്ടു പ​ഴ​കി​യ​തു​കൊ​ണ്ടാ​വാം ആ​രും പ്ര​തി​ക​രി​ക്കാ​റു​പോ​ലു​മി​ല്ല. എ​റ​ണാ​കു​ള​ത്ത് സ​ബ്‌​ജ​ഡ്‌​ജി തു​നി​ഞ്ഞി​റ​ങ്ങി​യ​തു​കൊ​ണ്ട് ബ്രോ​ഡ്‌​വേ​യി​ലെ ദുർ​ഗ​ന്ധ​ത്തി​ന് അ​റു​തി​യാ​യി. ഭ​രണ സി​രാ​കേ​ന്ദ്ര​ത്തി​ന് ചു​റ്റി​ലും തൊ​ട്ട​ടു​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യ​ശേ​ഖ​രം കൊ​ണ്ട് നി​റ​യു​ന്ന അ​വ​സ്ഥ പ​ല​പ്പോ​ഴും ഉ​ണ്ടാ​കാ​റു​ണ്ട്. മ​ന്ത്രി​മാ​രും സെ​ക്ര​ട്ട​റി​മാ​രു​മൊ​ക്കെ അവ ക​ട​ന്നാ​ണ് നി​ത്യേന പോ​കാ​റു​ള്ള​ത്. ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​റി​ല്ല. സ​ദാ ക​ണ്ണാ​ടി ഉ​യർ​ത്തി​വ​ച്ച വാ​ഹ​ന​ത്തി​ലാ​ണ് യാ​ത്ര​യെ​ന്ന​തി​നാൽ മാ​ലി​ന്യ​ത്തിൽ നി​ന്നു​യ​രു​ന്ന ദുർ​ഗ​ന്ധം ഒ​രി​ക്ക​ലും അ​വ​രാ​രും അ​റി​യാ​റു​മി​ല്ല.

സം​സ്ഥാ​ന​ത്തി​ന്റെ തീ​രാ​ശാ​പ​മായ മാ​ലി​ന്യം വേ​ണ​മെ​ന്നു വി​ചാ​രി​ച്ചാൽ പ​ണ​മാ​ക്കി മാ​റ്റാൻ ക​ഴി​യു​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. മ​ന​സ് വ​യ്ക്കാ​ത്ത​തു​കൊ​ണ്ട് ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നു​മാ​ത്രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ല​ക്ക​ത്തിൽ ഞ​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ത്യേക വാർ​ത്ത​യിൽ മാ​ലി​ന്യ സം​സ്ക​രണ വി​ഷ​യ​ത്തിൽ നൂ​ത​ന​മായ ഒ​രു സ​മീ​പ​ന​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മാ​ലി​ന്യ​ത്തിൽ നി​ന്ന് വൈ​ദ്യു​തി ഉ​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ചാ​ണ് അ​തിൽ പ​റ​യു​ന്ന​ത്. ഖര മാ​ലി​ന്യ​ങ്ങൾ സം​സ്ക​രി​ച്ച് സി​ന്ത​റ്റി​ക് ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ച്ച് അ​തു​പ​യോ​ഗി​ച്ച് വെ​ള്ളം തി​ള​പ്പി​ച്ച് നീ​രാ​വി​യി​ലൂ​ടെ ടർ​ബൈൻ പ്ര​വർ​ത്തി​പ്പി​ച്ച് വൈ​ദ്യു​തി ഉ​ണ്ടാ​ക്കു​ന്ന സാ​ങ്കേ​തിക വി​ദ്യ​യാ​ണ് പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മൊ​ത്തം 2450 കോ​ടി​രൂപ മു​ട​ക്കു​മു​തൽ വേ​ണ്ടി​വ​രു​ന്ന ഏ​ഴ് പ്ളാ​ന്റു​കൾ സ്ഥാ​പി​ക്കാ​നു​ള്ള നിർ​ദ്ദേ​ശ​മാ​ണു​ള്ള​ത്. പൊ​തു​-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലാ​യി​രി​ക്കും ഇൗ സം​രം​ഭം. പ​ത്തേ​ക്കർ മു​തൽ പ​തി​നേ​ഞ്ച​ക്കർ​വ​രെ സ്ഥ​ലം പ്ളാ​ന്റി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ലം ഇൗ​ടു​വ​ച്ച് വാ​യ്പ എ​ടു​ക്കാ​നാ​ണ് നീ​ക്കം. സർ​ക്കാ​രി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കാൻ ക​ഴി​യും. ആ​ഗോള ടെ​ണ്ടർ വി​ളി​ച്ച് ക​മ്പ​നി​ക​ളെ ക​ണ്ടെ​ത്തും. ര​ണ്ടു​വർ​ഷം കൊ​ണ്ട് പ്ളാ​ന്റു​കൾ പ്ര​വർ​ത്ത​നം തു​ട​ങ്ങ​ത്ത​ക്ക നി​ല​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. അ​ത്യാ​ധു​നിക സാ​ങ്കേ​തിക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ര​വർ​ത്തി​ക്കു​ന്ന പ്ളാ​ന്റു​ക​ളാ​കും നി​ല​വിൽ വ​രി​ക. പ്ളാ​ന്റി​ന് 35 കി​ലോ മീ​റ്റർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്ന് സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​യി​രി​ക്കും പ്ളാ​ന്റു​കൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു ടൺ മാ​ലി​ന്യ​ത്തിൽ​നി​ന്ന് നാ​നൂ​റ് യൂ​ണി​റ്റി​ല​ധി​കം വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്ക്.

തി​രു​വ​ന​ന്ത​പു​രം ഉൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളിൽ മാ​ലി​ന്യ സം​സ്കാ​രണ പ്ളാ​ന്റു​കൾ സർ​ക്കാർ ത​ല​ത്തിൽ സ്ഥാ​പി​ക്കാൻ ന​ട​ന്ന ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​മ​ട​യു​ക​യാ​യി​രു​ന്നു. നി​ശ്ച​യ​ദാർ​ഢ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടു​ണ്ടായ പ​രാ​ജ​യ​മാ​ണ​ത്. മാ​ലി​ന്യ പ്ളാ​ന്റി​ന് ജ​ന​ങ്ങൾ എ​തി​രാ​യ​തി​നാ​ലാ​ണ് ശ്ര​മം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നാ​കും സർ​ക്കാ​രി​ന്റെ വി​ശ​ദീ​ക​ര​ണം. വി​ള​പ്പിൽ​ശാല സൃ​ഷ്ടി​ച്ച ഭീ​ക​ര​ദു​രി​ത​മാ​ണ് ജ​ന​ങ്ങ​ളു​ടെ എ​തിർ​പ്പി​ന് പ്ര​ധാ​ന​കാ​ര​ണം. ന​ല്ല നി​ല​യിൽ പ്ര​വർ​ത്തി​ച്ചു​വ​ന്ന വി​ള​പ്പിൽ​ശാല സം​സ്ക​രണ പ്ളാ​ന്റ് ശേ​ഷി​യു​ടെ ഇ​ര​ട്ടി മാ​ലി​ന്യം എ​ത്താൻ തു​ട​ങ്ങി​യ​തു​മു​ത​ലാ​ണ് കു​ഴ​പ്പ​ത്തി​ലാ​യ​ത്. മ​റ്റൊ​രു സ്ഥ​ല​ത്ത് ആ​ധു​നിക പ്ളാ​ന്റ് സ്ഥാ​പി​ച്ച് ന​ല്ല​നി​ല​യിൽ പ്ര​വർ​ത്തി​പ്പി​ച്ച് ബോ​ദ്ധ്യ​പ്പെ​ടു​ത്താൻ ന​ഗ​ര​സ​ഭ​യ്ക്കോ സർ​ക്കാ​രി​നോ ക​ഴി​ഞ്ഞി​ല്ല. മാ​ലി​ന്യ പ്ളാ​ന്റ് എ​ന്ന് കേൾ​ക്കു​ന്ന മാ​ത്ര​യിൽ പ്ര​തി​ഷേ​ധ​വു​മാ​യി ജ​നം ഇ​ള​കാൻ തു​ട​ങ്ങു​ന്ന​ത് വി​ള​പ്പിൽ​ശാ​ല​യു​ടെ ദു​ര​നു​ഭ​വം മു​ന്നി​ലു​ള്ള​തു​കൊ​ണ്ടാ​ണ്. വൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ടി ല​ക്ഷ്യ​മി​ട്ട് ഏ​ഴി​ട​ത്ത് തു​ട​ങ്ങാൻ പോ​കു​ന്ന മാ​ലി​ന്യ സം​സ്ക​രണ പ്ളാ​ന്റു​കൾ ന​ല്ല രീ​തി​യിൽ മു​ന്നോ​ട്ടു​പോ​യാൽ കൂ​ടു​തൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് അവ വ്യാ​പി​പ്പി​ക്കാൻ സാ​ധി​ക്കും. മാ​ലി​ന്യ​ങ്ങ​ളിൽ നി​ന്നു​ള്ള ശാ​ശ്വത മോ​ച​ന​ത്തി​ന് വ​ഴി​തെ​ളി​യും. സം​സ്ഥാ​നം എ​ത്ര​യോ കാ​ല​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. സ​മൂ​ഹ​ത്തോ​ട് ഉ​ത്ത​ര​വാ​ദി​ത്ത​വും പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥർ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളിൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കിൽ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് എ​ന്നേ പ​രി​ഹാ​രം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ബ്രോ​ഡ്‌​വേ​യി​ലെ മാ​ലി​ന്യം നീ​ക്കാൻ സ​ബ്‌​ജ​‌​ഡ​‌്‌​ജി​യു​ടെ ഇ​ട​പെ​ടൽ സ​ഹാ​യി​ച്ചു. എ​ന്നാൽ സം​സ്ഥാ​ന​ത്ത് എ​മ്പാ​ടു​മു​ള്ള മാ​ലി​ന്യ​ങ്ങൾ വാ​രി​മാ​റ്റാൻ ഒ​ന്ന​ല്ല നൂ​റു​പേർ വി​ചാ​രി​ച്ചാ​ലും സാ​ധി​ക്കു​മെ​ന്നു​തോ​ന്നു​ന്നി​ല്ല. സം​സ്ക​രണ പ്ളാ​ന്റു​കൾ സ്ഥാ​പി​ച്ച് മാ​ലി​ന്യ​ങ്ങൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി മാ​റ്റു​ന്ന സാ​ങ്കേ​തിക വി​ദ്യ​യു​ടെ പ്ര​ചാ​രം വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ശു​ചി​ത്വ കേ​രള സൃ​ഷ്ടി​ക്ക് ആ​വ​ശ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ