ആരോഗ്യവകുപ്പിന് അഭിമാനിക്കാം
June 12, 2018, 12:00 am
ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി കേ​ര​ള​ത്തെ സ​മ്പൂർണ ഭീ​തി​യി​ലാ​ഴ്ത്തിയ നി​പ്പ വൈ​റ​സ് പൂർ​ണ​മാ​യും നി​യ​ന്ത്ര​ണാ​ധീ​ന​മാ​യെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ്ര​ഖ്യാ​പ​നം അ​തീവ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങൾ സ്വീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും മാ​ത്ര​മ​ല്ല, സം​സ്ഥാ​നം ആ​ക​മാ​നം ഭീ​ക​ര​രൂ​പി​യായ നി​പ്പ രോ​ഗം സൃ​ഷ്ടി​ച്ച ഭ​യ​സം​ഭ്രാ​ന്തി​യിൽ ഉ​ല​യു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ലാർ​ക്കും ത​ന്നെ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് പ​ല​വ​ട്ടം ഉ​റ​പ്പ് വ​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​ധി​കൃ​തർ നി​യ​ന്ത്ര​ണ​ങ്ങ​ളിൽ അ​യ​വു വ​രു​ത്തി​യ​ത്. രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മുൻ​ക​രു​ത​ലെ​ന്ന നി​ല​യിൽ കോ​ഴി​ക്കോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും സ്കൂ​ളു​കൾ മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം ഇ​തു​വ​രെ തു​റ​ന്നി​രു​ന്നി​ല്ല. നി​യ​ന്ത്ര​ണ​ങ്ങൾ പിൻ​വ​ലി​ച്ച​തോ​ടെ വി​ദ്യാ​ല​യ​ങ്ങൾ ഇ​ന്ന് തു​റ​ക്കു​ക​യാ​ണ്. അ​തി​ജാ​ഗ്ര​താ നിർ​ദ്ദേ​ശം ഇ​ല്ലാ​താ​യ​തോ​ടെ പൊ​തു പ​രി​പാ​ടി​കൾ​ക്കും ഇ​ന്നു​മു​തൽ വി​ല​ക്കൊ​ന്നു​മി​ല്ല. എ​ങ്കി​ലും ഒ​രു ക​രു​ത​ലെ​ന്ന നി​ല​യ്ക്ക് ജൂൺ 30​വ​രെ പൊ​തു​ജ​ന​ങ്ങൾ സ്വ​യം നി​യ​ന്ത്ര​ണ​ങ്ങൾ പാ​ലി​ക്കു​ക​യാ​വും അ​ഭി​കാ​മ്യം. രോ​ഗി​ക​ളു​മാ​യി സ​മ്പർ​ക്ക​മു​ണ്ടായ 2649 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. നി​ശ്ചിത ദി​വ​സ​ത്തെ ഇൻ​കു​ബേ​ഷൻ ക​ഴി​ഞ്ഞ് ഇ​വ​രിൽ പ​കു​തി​പേ​രെ​യും പൂർണ സു​ര​ക്ഷി​ത​രെ​ന്നു​ക​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ളിൽ നി​ന്ന് നേ​ര​ത്തെ​ത​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ന്ന​ത്തോ​ടെ കൂ​ടു​തൽ​പേ​രെ സ്വ​ത​ന്ത്ര​രാ​ക്കും. അ​തി​നു​ശേ​ഷ​വും തൊ​ള്ളാ​യി​ര​ത്തോ​ളം പേർ കു​റ​ച്ചു​ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. നി​പ്പ ബാ​ധ​മൂ​ലം ആ​കെ പ​തി​നാ​റു​പേ​രാ​ണ് മ​രി​ച്ച​ത്. രോ​ഗം പി​ടി​പെ​ട്ടി​ട്ടും ര​ണ്ടു​പേർ ര​ക്ഷ​പ്പെ​ട്ട​ത് രോ​ഗ​ബാധ ത​ട​യു​ന്ന​തിൽ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് പു​തിയ അ​റി​വു​കൾ നൽ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം.
നി​പ്പ ഭീ​തി സം​സ്ഥാ​ന​ത്തി​ന് അ​പ​രി​ഹാ​ര്യ​മായ കെ​ടു​തി​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. രോ​ഗ​ഭീ​തി​യോ​ടൊ​പ്പം ഒ​ട്ടേ​റെ അ​ന​ഭി​ല​ഷ​ണീയ ചി​ന്ത​കൾ​ക്കും അ​തി​ട​യാ​ക്കി. ഉൗ​തി​പ്പെ​രു​പ്പി​ച്ച വാർ​ത്ത​ക​ളും അ​വി​വേ​കി​കൾ സൃ​ഷ്ടി​ച്ച കിം​വ​ദ​ന്തി​ക​ളും ഫ​ല​ത്തിൽ കേ​ര​ള​ത്തെക്കുറിച്ച് അ​ന്യ​നാ​ട്ടു​കാർ​ക്കി​ട​യിൽ പ്രേ​ത​സ്മ​ര​ണ​ക​ളാ​ണ് ഇ​ള​ക്കി​വി​ട്ട​ത്. ഇ​തി​ന്റെ ദോ​ഷ​ഫ​ല​ങ്ങൾ പല രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തിക ഭ​ദ്ര​ത​യ്ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്തു. ഏ​ത് പ്ര​ശ്ന​ത്തി​ലും അ​മി​ത​മാ​യി ഉൽ​ക്ക​ണ്ഠ​പ്പെ​ടു​ക​യും അ​നാ​വ​ശ്യ ഭീ​തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന സ്വ​ഭാ​വം എ​ത്ര​മാ​ത്രം ആ​പത്‌ക​ര​മാ​ണെ​ന്ന് ഒാ​രോ​രു​ത്ത​രും തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.
നി​പ്പബാധ നേ​രി​ടു​ന്ന​തിൽ ആ​രോ​ഗ്യ​വ​കു​പ്പും ഡോ​ക്ടർ​മാർ ഉൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും അ​നു​ഷ്ഠി​ച്ച വി​ല​മ​തി​ക്കാ​നാ​കാ​ത്ത സേ​വ​നം ത​ങ്ക​ലി​പി​ക​ളിൽ​ത്ത​ന്നെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ. ശൈ​ല​ജ​യും തൊ​ഴിൽ മ​ന്ത്രി പി. രാ​മ​കൃ​ഷ്ണ​നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ രാജീവ് സദാനന്ദനും ഹെൽ​ത്ത് ഡ​യ​റ​ക്ടർ ആർ.എൽ. സരിതയും ഉൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​തർ മി​ക്ക​വാ​റും കോ​ഴി​ക്കോ​ട്ടു​ത​ന്നെ ക്യാ​മ്പ് ചെ​യ്തു പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. രോ​ഗ​ബാ​ധി​തർ​ക്ക് ആ​വ​ശ്യ​മായ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും നൽ​കാൻ ഡോ​ക്ടർ​മാ​രും ന​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ്രാ​ണ​ഭ​യം കൂ​ടാ​തെ ത​ന്നെ അ​ഹോ​രാ​ത്രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രോ​ഗ​ബാ​ധ​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ ഹ​ത​ഭാ​ഗ്യ​രു​ടെ ജ​ഡം മ​റ​വു​ചെ​യ്യാൻ അർ​പ്പ​ണ​ബോ​ധ​മു​ള്ള ചില ഡോ​ക്ടർ​മാർ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്നു​വെ​ന്ന​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി. സ​മൂ​ഹ​ത്തി​ന്റെ മു​ഴു​വൻ ന​ന്ദി​യും സ്നേ​ഹാ​ദ​ര​വും പി​ടി​ച്ചു​പ​റ്റിയ സേ​വ​ന​മാ​ണ് നി​പ്പ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​ക​ളിൽ കാ​ണാൻ ക​ഴി​ഞ്ഞ​ത്. ഒ​ട്ടേ​റെ പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ളു​ണ്ടാ​യി​ട്ടും രോ​ഗി​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലുൾ​പ്പെ​ടു​ത്തി​യ​വ​രെ​യും ചി​കി​ത്സി​ക്കാ​നും അ​വ​രിൽ ആ​ത്മ​വി​ശ്വാ​സം സൃ​ഷ്ടി​ക്കാ​നും ഇ​വർ അ​നു​ഷ്ഠി​ച്ച ത്യാ​ഗം വാ​ക്കു​കൾ​ക്ക​തീ​ത​മാ​ണ്. ഇ​വ​രു​ടെ സേ​വ​ന​ത്തി​നും സ​ഹ​ന​ത്തി​നും സർ​ക്കാർ അർ​ഹ​മായ പാ​രി​തോ​ഷി​കം നൽ​കേ​ണ്ട​താ​ണ്. പ​രീ​ക്ഷണ നാ​ളു​ക​ളിൽ അ​ത്ര​മാ​ത്രം പ്ര​ശം​സാർ​ഹ​മായ സേ​വ​ന​മാ​ണ് അ​വർ കാ​ഴ്ച​വ​ച്ച​ത്.
കോ​ഴി​ക്കോ​ട് മെ​ഡി​ക്കൽ കോ​ളേ​ജിൽ പ​രി​ശീ​ല​ന​ത്തി​നി​ടെ നി​പ്പ രോ​ഗം പി​ടി​പ്പെ​ട്ട ന​ഴ്സിം​ഗ് വി​ദ്യാർ​ത്ഥി​നി അ​ജ​ന്യ​യും നി​പ്പ ബാ​ധി​ത​യായ ഭാ​ര്യ​യിൽ​നി​ന്നു രോ​ഗം പ​കർ​ന്ന ക​ച്ച​വ​ട​ക്കാ​ര​നായ ഉ​ബീ​ഷും രോ​ഗ​വി​മു​ക്തി നേ​ടി​യ​ത് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വർ​ത്ത​ക​രെ മാ​ത്ര​മ​ല്ല ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ഒ​ന്ന​ട​ങ്കം സ​ന്തോ​ഷി​പ്പി​ക്കു​ന്ന ആ​ഹ്ളാദ വാർ​ത്ത​യാ​ണ്. അ​ജ​ന്യ ഇ​ന്നും ഉ​ബീ​ഷ് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞും പൂർ​ണാ​രോ​ഗ്യ​ത്തോ​ടെ ആ​ശു​പ​ത്രി വി​ടു​ക​യാ​ണ്. വൈ​റ​സ് ആ​ക്ര​മ​ണ​ത്തിൽ ബോ​ധം ന​ശി​ച്ച് പ​ത്തു​ദി​വ​സം ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യ്ക്കു​ള്ള നൂൽ​പ്പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോയ അ​ജ​ന്യ​യു​ടെ മ​ട​ങ്ങി​വ​ര​വ് നി​പ്പ പ്ര​തി​രോധ ചി​കി​ത്സ​യിൽ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് പു​തിയ വ​ഴി​കൾ തേ​ടാൻ സ​ഹാ​യ​ക​മാ​കാ​തി​രി​ക്കി​ല്ല. അ​ജ​ന്യ​യ്ക്കും ഉ​ബീ​ഷി​നും റി​ബാ​വൈ​റിൻ എ​ന്ന മ​രു​ന്ന് നൽ​കി​യ​ത് ഗു​ണം ചെ​യ്തു എ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും രോ​ഗ​വി​മു​ക്തി തെ​ളി​യി​ക്കു​ന്ന​ത്. ഇ​തി​നി​ടെ വൈ​റ​സ് ബാ​ധ​യു​ടെ തു​ട​ക്ക​ത്തിൽ കർ​ത്ത​വ്യ നിർ​വ​ഹ​ണ​ത്തി​നി​ടെ രോ​ഗം പി​ടി​പെ​ട്ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്ന പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്സാ​യി​രു​ന്ന ലി​നി ഇ​ന്നും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഒാർ​മ്മ​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​മ​യോ​ചി​ത​വും ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മായ ഇ​ട​പെ​ട​ലു​ക​ളാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ​തെ​ന്ന​ത് നി​സ്‌​തർ​ക്ക​മാ​ണ്. പ്ര​തി​രോധ ന​ട​പ​ടി​കൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പോ​ലും പ്ര​ശംസ പി​ടി​ച്ചു​പ​റ്റി​യ​തിൽ സം​സ്ഥാ​ന​ത്തി​ന് ഒ​ന്നാ​കെ അ​ഭി​മാ​നി​ക്കാം. സം​സ്ഥാ​ന​ത്ത് സ​മ്പൂർ​ണ​സ​ജ്ജ​മായ ഒ​രു വൈ​റോ​ള​ജി ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ല്ലാ​ത്ത​തി​ന്റെ പോ​രാ​യ്മ ഏ​റെ അ​നു​ഭ​വ​പ്പെ​ട്ട നാ​ളു​ക​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലു​ള്ള വൈ​റോ​ള​ജി ലാ​ബി​ന്റെ കാ​ര്യ​ത്തിൽ കാ​ണി​ച്ച അ​നാ​സ്ഥ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ നിർ​ദ്ദി​ഷ്ട ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്ന​തിൽ വ​രു​ത്തിയ കാ​ല​വി​ളം​ബ​വും എ​ത്ര​മാ​ത്രം ബു​ദ്ധി​ശൂ​ന്യ​ത​യാ​യി​പ്പോ​യെ​ന്ന് ഇ​പ്പോ​ഴെ​ങ്കി​ലും സർ​ക്കാ​രി​ന് ബോ​ദ്ധ്യ​മാ​യി​ട്ടു​ണ്ടാ​കും. ആ​ല​പ്പു​ഴ​യി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളിൽ വൈ​റോ​ള​ജി ലാ​ബു​കൾ തു​ട​ങ്ങു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം.
നി​പ്പ ഭീ​തി ഒ​ഴി​ഞ്ഞെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന്റെ പൊ​തു​ബോ​ധ​ത്തി​നു മു​മ്പിൽ പ്ര​സ​ക്ത​മായ ഒ​ട്ടേ​റെ ചോ​ദ്യ​ങ്ങൾ അ​ത് ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങൾ​ക്കി​ട​യിൽ രോ​ഗ​ഭീ​തി സൃ​ഷ്ടി​ച്ച് അ​വ​രു​ടെ മ​ന​സ്സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​നും സം​സ്ഥാ​നം ഒ​ന്നാ​കെ നി​പ്പ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കാ​നും കു​ബു​ദ്ധി​കൾ ന​ട​ത്തിയ ശ്ര​മം ഒ​ട്ടൊ​ന്നു​മ​ല്ല സം​സ്ഥാ​ന​ത്തി​ന് വി​ന​യാ​യ​ത്. സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ ഏ​റ്റ​വു​മ​ധി​കം ദു​രു​പ​യോ​ഗം ന​ട​ന്ന ഒ​രു​കാ​ലം​കൂ​ടി​യാ​ണി​ത്. പ​ഴം വി​പ​ണി​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നു​കോ​ടി രൂ​പ​യു​ടെ വ്യാ​പാര ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം സം​ഭ​വി​ച്ച​ത്. ഗൾ​ഫ് രാ​ജ്യ​ങ്ങൾ ഇ​വി​ടെ​നി​ന്നു​ള്ള പ​ഴം​-​പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി നി​റു​ത്തി​യ​ത് ഇൗ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​കൾ​ക്ക് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി. ഭീ​തി​മൂ​ലം ഇ​വി​ടെ​യും ആ​ളു​കൾ ഭീ​തി​യോ​ടെ​യാ​ണ് പ​ഴ​ങ്ങ​ളെ ക​ണ്ടി​രു​ന്ന​ത്. മുൻ​ക​രു​തൽ ന​ല്ല​താ​ണെ​ങ്കി​ലും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത മു​ന്ന​റി​യി​പ്പു​കൾ സ​മൂ​ഹ​ത്തി​ന് എ​പ്പോ​ഴും ദുർ​ഘ​ട​ങ്ങ​ളാ​കും സൃ​ഷ്ടി​ക്കു​ക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ