ഫെയിം ഇന്ത്യ : കർണാടകത്തിന് 80 കോടി ഷെയിം; നമ്മൾ ഉറങ്ങിപ്പോയി
June 12, 2018, 12:06 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ഇലക്ട്രിക് ബസ് (ഇ- ബസ്) വാങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അപേക്ഷ നൽകാതിരുന്നതിനാൽ നഷ്ടമായത് കോടികൾ. ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷമാണ് കേന്ദ്ര സർക്കാർ ഫെയിം ഇന്ത്യ സ്കീം പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഒരു ഇ-ബസ് വാങ്ങാൻ ഒരു കോടി രൂപയോ ബസിന്റെ 60 ശതമാനം തുകയോ സബ്സിഡിയായി ലഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിനെയും റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകളെയും വിവരം അറിയിച്ചു. കർണാടകം 150 ഇ- ബസ് വാങ്ങാനുള്ള പദ്ധതി സമർപ്പിച്ചപ്പോൾ, 80 ബസുകൾക്ക് സബ്സിഡി ലഭിച്ചു- 80 കോടി രൂപ. തമിഴ്നാടിനും തെലങ്കാനയ്ക്കുമെല്ലാം കേന്ദ്ര സബ്ഡി‌ഡി ലഭിച്ചു.

കെ.എസ്.ആർ.ടി.സി 300 ബസ് വാങ്ങും
അയൽക്കാർ ഇ-ബസ് നിരത്തിലിറക്കിയപ്പോഴാണ് കെ.എസ്.ആർ.ടി.സി ആലോചന തുടങ്ങിയത്. ഒരു ബസിന്റെ വില 2.5 കോടി. ഇത്തരത്തിലുള്ള 300 ബസ് ഗ്ലോബൽ ടെൻഡർ വഴി വാങ്ങാനാണ് പദ്ധതി. ഇന്ത്യൻ കമ്പനികളായ ടാറ്റാ, ലൈലാന്റ് തുടങ്ങിയവയും ഇ-ബസ് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ടെൻ‌ഡർ ലഭിക്കുന്ന കമ്പനി ഏതായാലും ബസുകൾ നിർമ്മിച്ചെത്തിക്കാൻ ആറ് മാസമെടുക്കും.

''ഫെയിം 2 പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. എങ്കിൽ ഇപ്പോഴത്തെ നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിച്ച് സബ്സിഡി നേടാൻ ശ്രമിക്കും''
- ടോമിൻ ജെ. തച്ചങ്കരി,
എം.ഡി, കെ.എസ്.ആർ.ടി.സി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ