രക്ഷാപ്രവർത്തനം : ചെന്നിത്തല അതൃപ്തി അറിയിച്ചു
June 14, 2018, 5:53 pm
തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദുരന്ത നിവാരണ സമിതിയുടെ കോ-ഓർഡിനേറ്റർ കൂടിയായ ചീഫ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചു. രാത്രി മൂന്നു മണിക്ക് ഉരുൾപൊട്ടിയിട്ടും രാവിലെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. രക്ഷാപ്രവർത്തനം വൈകിയതാണ് കൂടുതൽപേർക്ക് ജീവൻ നഷ്ടപ്പെടാനും നാശനഷ്ടങ്ങൾ ഉണ്ടാകാനും ഇടയാക്കിയത്. ദുരിതബാധിത പ്രദേശങ്ങൾ പ്രതിപക്ഷനേതാവ് നാളെ രാവിലെ ചെന്നിത്തല സന്ദർശിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ