സംഗീതമേ ജീവിതം
July 11, 2018, 12:10 am
ഡോ. ഗീതാഞ്ജലി

കർ​ണാ​ടക സം​ഗീ​ത​ത്തെ പ്രാ​ണ​നു​തു​ല്യം സ്നേ​ഹി​ക്കു​ക​യും അ​തി​നെ മോ​ക്ഷ​മാർ​ഗ​മാ​യി ഉ​പാ​സി​ക്കു​ക​യും ചെ​യ്യു​ന്ന ഡോ. എം. വേ​ലാ​യു​ധൻ ഇ​പ്പോൾ എൺ​പ​തി​ന്റെ നി​റ​വി​ലാ​ണ്. അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ഡോ. വേ​ലാ​യു​ധൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തിൽ ന​ട​ക്കു​ന്ന സം​ഗീത പ​രി​പാ​ടി​ക​ളി​ലും മ​റ്റു സാ​ഹി​ത്യ- സാം​സ്കാ​രിക പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​വ​രു​ന്നു. ഗാ​യ​കൻ, സൂ​ക്ഷ്മ​ഗ്രാ​ഹി​യായ ശ്രോ​താ​വ്, സം​ഗീത വി​മർ​ശ​കൻ, സം​ഗീത ലേ​ഖ​കൻ, സം​ഗീ​തോ​പ​ന്യാ​സ​കാ​രൻ, പ്ര​ഭാ​ഷ​കൻ ഇ​ങ്ങ​നെ പല നി​ല​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ലാ- സാം​സ്കാ​രിക സ​ദ​സു​കൾ​ക്ക് ഡോ. വേ​ലാ​യു​ധൻ ചി​ര​പ​രി​ചി​ത​നാ​ണ്. നാ​ഗർ​കോ​വിൽ, കോ​യ​മ്പ​ത്തൂർ, ചെ​ന്നൈ തു​ട​ങ്ങിയ ന​ഗ​ര​ങ്ങ​ളി​ലെ ക​ലാ​ര​സി​കർ​ക്കും ഡോ. വേ​ലാ​യു​ധൻ പ​രി​ചി​ത​നാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ സ്വാ​തി​തി​രു​നാൾ സം​ഗീ​ത​സ​ഭ​യു​ടെ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ഏ​റെ​ക്കാ​ല​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചു​വ​രു​ന്നു.
ജ​ന​ങ്ങൾ​ക്ക് പ്രി​യ​ങ്ക​ര​നായ ഒ​രു അ​ലോ​പ്പ​തി ഡോ​ക്ടർ എ​ന്ന നി​ല​യിൽ വ​ള​രെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹം ന​യി​ക്കു​ന്ന​ത്. നിർ​ദ്ധ​ന​രും നി​രാ​ലം​ബ​രു​മായ രോ​ഗി​കൾ​ക്ക് അ​ദ്ദേ​ഹം സാ​ന്ത്വ​ന​വും അ​ഭ​യ​വു​മാ​ണ്. ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ '​അ​ഭ​യ​'​യി​ലും '​ബോ​ധി​'​യി​ലും ഏ​റെ​ക്കാ​ലം അ​ദ്ദേ​ഹം മെ​ഡി​ക്കൽ ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.
ഡോ. വേ​ലാ​യു​ധൻ സ​ദാ ചി​ന്തി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും സ്വ​പ്നം കാ​ണു​ന്ന​തു​മെ​ല്ലാം സം​ഗീ​ത​ത്തെ​പ്പ​റ്റി​യാ​ണ്. കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് ഇ​ദ്ദേ​ഹ​ത്തെ ജൂ​നി​യർ എം.​കെ.​ടി, ജൂ​നി​യർ ടി.​എം.​എ​സ് എ​ന്നീ പേ​രു​ക​ളി​ലാ​ണ് സ​ഹ​പാ​ഠി​കൾ വി​ളി​ച്ചി​രു​ന്ന​ത്. അ​ന​ശ്വര സം​ഗീത പ്ര​തി​ഭ​ക​ളായ എം.​കെ. ത്യാ​ഗ​രാജ ഭാ​ഗ​വ​തർ, ടി.​എം. സൗ​ന്ദ​ര​രാ​ജൻ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങൾ അ​തേ ഭാ​വ​സാ​ന്ദ്ര​ത​യോ​ടെ​യും പൂർ​ണ​ത​യോ​ടെ​യും ഡോ. വേ​ലാ​യു​ധൻ വേ​ദി​ക​ളിൽ ആ​ല​പി​ക്കാ​റു​ണ്ട്. പു​രാ​ണ​ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം ന​ട​ത്തി​വ​രു​ന്ന സം​ഗീ​തോ​പ​ന്യാ​സ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. എം.​കെ. ത്യാ​ഗ​രാ​ജ​ഭാ​ഗ​വ​ത​രു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്.
മ​ഹാ​ഗാ​യിക കെ.​ബി. സു​ന്ദ​രാം​ബാൾ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ​താ​ണ് ശി​വ​ര​ഞ്ജി​നി രാ​ഗ​ത്തി​ലു​ള്ള '​കാ​ല​ത്തിൽ അ​ഴി​യാ​തെ കാ​വി​യം പെ​റ​വ​ന്ത മാ​പെ​രും ക​വി​മ​ന്ന​നേ' എ​ന്ന ഗാ​നം. ഒ​രി​ക്കൽ ഡോ. വേ​ലാ​യു​ധൻ ആ ഗാ​നം പാ​ടു​ന്ന​ത് സു​ന്ദ​രാം​ബാൾ കേൾ​ക്കാ​നി​ട​യാ​യി. താൻ പാ​ടിയ പാ​ട്ട് ഭാ​വ​പൂർ​ണ​ത​യോ​ടെ, അ​ത്യ​ന്തം ചാ​രു​ത​യോ​ടെ പാ​ടി​യ​തു​കേ​ട്ട് വി​സ്മ​യം പൂ​ണ്ട അ​വർ ഒ​രു രു​ദ്രാ​ക്ഷ​മാല ഡോ. വേ​ലാ​യു​ധ​ന് സ്നേ​ഹോ​പ​ഹാ​ര​മാ​യി നൽ​കി. ആ രു​ദ്രാ​ക്ഷ​മാല അ​ദ്ദേ​ഹം നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു.
കർ​ണാ​ടക സം​ഗീ​ത​ത്തി​ലെ കൊ​ടു​മു​ടി​ക​ളിൽ ഒ​രാ​ളായ മ​ധു​രൈ സോ​മ​സു​ന്ദ​ര​വു​മാ​യി ഡോ. വേ​ലാ​യു​ധ​ന് നീ​ണ്ട​കാ​ല​ത്തെ സൗ​ഹൃ​ദ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ധു​രൈ സോ​മ​സു​ന്ദ​ര​ത്തി​ന് അ​ദ്ദേ​ഹം സ്വ​ന്തം അ​നു​ജ​നെ​പ്പോ​ലെ​യാ​യി​രു​ന്നു. അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​മ്പോ​ഴെ​ല്ലാം ഡോ. വേ​ലാ​യു​ധ​ന്റെ വ​ലി​യ​വി​ള​യി​ലു​ള്ള വ​സ​തി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ടി.​എം. സൗ​ന്ദ​ര​രാ​ജൻ, ശീർ​കാ​ഴി ഗോ​വി​ന്ദ​രാ​ജൻ എ​ന്നി​വ​രു​മാ​യും ഡോ. വേ​ലാ​യു​ധൻ ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു.
ഡോ. വേ​ലാ​യു​ധൻ മി​ക​ച്ച ഒ​രു പ്ര​ഭാ​ഷ​ക​നെ​ന്ന​തു​പോ​ലെ ത​ന്നെ എ​ഴു​ത്തു​കാ​രൻ കൂ​ടി​യാ​ണ്. ശ്രീ​സ്വാ​തി​തി​രു​നാൾ സം​ഗീ​ത​സ​ഭ​യു​ടെ മാ​സി​ക​യിൽ ദീർ​ഘ​കാ​ല​മാ​യി അ​ദ്ദേ​ഹം '​ഇ​ശൈ' എ​ന്ന ഒ​രു സം​ഗീ​ത​ലേ​ഖന പ​ര​മ്പര എ​ഴു​തി​വ​രു​ന്നു.
നാ​ഗർ​കോ​വി​ലി​ലെ മീ​നാ​ക്ഷി​പു​ര​ത്തിൽ മാ​ട​സ്വാ​മി- പ​ട്ട​ത്തി​യ​മ്മാൾ ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​യി ജ​നി​ച്ച ഡോ. വേ​ലാ​യു​ധ​ന് മാ​താ​പി​താ​ക്കൾ ത​ന്നെ സം​ഗീ​ത​ത്തിൽ വ​ഴി​കാ​ട്ടി​ക​ളാ​യി. അ​മ്മ കീർ​ത്ത​ന​ങ്ങൾ ര​ചി​ക്കു​മാ​യി​രു​ന്നു. പിൽ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​പ്പോൾ ഡോ. വേ​ലാ​യു​ധൻ പ്ര​സി​ദ്ധ​സം​ഗീ​ത​ജ്ഞ​നായ പ​ല്ലാ​വൂർ കൃ​ഷ്ണ​ന്റെ കീ​ഴിൽ വീണ അ​ഭ്യ​സി​ച്ചു. ഭാ​ര്യ ഗംഗ ഉ​ത്തമ സം​ഗീ​താ​സ്വാ​ദ​ക​യാ​ണ്. മ​ക്ക​ളായ യ​മു​ന, സി​ന്ധു, കാ​വേ​രി എ​ന്നി​വർ കർ​ണാ​ട​ക​സം​ഗീ​തം അ​ഭ്യ​സി​ക്കു​ക​യും ക​ച്ചേ​രി​കൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ