ട്രാഫിക് സേനയും ശക്തമാകണം
July 7, 2018, 12:07 am
പൊ​തു​നി​ര​ത്തു​ക​ളി​ലു​ട​നീ​ളം നി​രീ​ക്ഷണ കാ​മ​റ​കൾ സ്ഥാ​പി​ച്ച് മോ​ട്ടോർ വാ​ഹന നി​യ​മ​ലം​ഘ​ന​ങ്ങൾ കു​റ​യ്ക്കാ​മെ​ന്ന ആ​ശ​യം അ​ത്ര​യൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് അ​നു​ഭ​വം. നി​യ​മ​ലം​ഘ​ന​ങ്ങൾ​ക്കൊ​രു​ങ്ങു​ന്ന​വർ​ക്ക് വൻ​തോ​തിൽ പിഴ ചു​മ​ത്താ​നാ​കു​മാ​യി​രി​ക്കും. അ​തു​വ​ഴി പൊ​തു​ഖ​ജ​നാ​വി​ന് ന​ല്ല നേ​ട്ട​വു​മു​ണ്ടാ​ക്കാം. കാ​മ​റാ​നി​രീ​ക്ഷ​ണ​ത്തി​നൊ​പ്പം പൊ​ലീ​സ് കൂ​ടി നി​ര​ത്തി​ലി​റ​ങ്ങി​യാ​ലേ റോ​ഡ​പ​ക​ട​ങ്ങൾ കു​റ​യ്ക്കാ​നാ​വൂ. നി​ല​വിൽ കാ​മ​റ​കൾ നി​യ​മ​ലം​ഘ​ന​ങ്ങൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ വാ​ഹന ഉ​ട​മ​കൾ​ക്ക് പിഴ ചു​മ​ത്തു​ന്ന​തിൽ അ​വ​സാ​നി​ക്കു​ക​യാ​ണ് ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ ദൗ​ത്യം. വാ​ഹന ഉ​ട​മ​കൾ​ക്കു കൂ​ട​ക്കൂ​ടെ കൈ​ന​ഷ്ടം വ​രു​ത്താ​നാ​വു​മെ​ന്ന​തി​ന​പ്പു​റം നി​ര​ത്തു​ക​ളി​ലെ ന​ട​മാ​ടു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങൾ കു​റ​യ്ക്കാൻ കാ​മ​റാ നി​രീ​ക്ഷ​ണം വ​ലിയ തോ​തിൽ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നു പ​റ​യാ​നാ​വി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് ത​ല​സ്ഥാ​ന​ത്തെ ക​വ​ടി​യാ​റി​ലു​ള്ള രാ​ജ​പാത ത​ന്നെ​യെ​ടു​ക്കാം. അ​തി​വേഗ ഒാ​ട്ട​ത്തി​ന് പേ​രു​കേ​ട്ട ഇൗ വീ​ഥി​യിൽ അ​പ​ക​ട​ങ്ങൾ വർ​ദ്ധി​ച്ച​പ്പോ​ഴാ​ണ് കാ​മ​റ​വ​ച്ച് വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ മാർ​ച്ച് 12​ന് നി​രീ​ക്ഷണ കാ​മ​റ​കൾ സ്ഥാ​പി​ച്ച​ശേ​ഷം മ​ത്സര ഒാ​ട്ട​വും അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാൽ കാ​മ​റ​കൾ വ​ന്ന​ശേ​ഷം മൂ​ന്നു​മാ​സം കൊ​ണ്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രിൽ വാ​ഹന ഉ​ട​മ​ക​ളിൽ നി​ന്ന് ഒ​രു​കോ​ടി​രൂപ പി​ഴ​യാ​യി ഇൗ​ടാ​ക്കി​യി​ട്ടു​മു​ണ്ട്. വേ​ഗ​പ​രി​ധി ലം​ഘി​ച്ച​തി​നാ​യി​രു​ന്നു അ​ധി​കം പി​ഴ​യും ഇൗ​ടാ​ക്കി​യ​ത്. കാ​മ​റ​കൾ വ​ന്നാ​ലും നി​യ​മ​ലം​ഘ​ന​ങ്ങൾ​ക്ക് കു​റ​വൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​വ​ടി​യാ​റി​ലെ അ​നു​ഭ​വം. ന​ഗര നി​ര​ത്തു​ക​ളിൽ ന​ട​ക്കു​ന്ന ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളിൽ കാ​മ​റ​യിൽ പ​തി​യു​ന്നവ ഒാ​വർ​സ്പീ​ഡും ബെൽ​റ്റി​ല്ലാ യാ​ത്ര​യും മ​റ്റു​മാ​ണ്. ഖ​ജ​നാ​വി​ലെ​ത്തു​ന്ന പി​ഴ​ത്തു​ക​യു​ടെ സിം​ഹ​ഭാ​ഗ​വും ഇൗ​യി​ന​ങ്ങ​ളി​ലാ​ണ്. നി​ര​ത്തു​ക​ളിൽ ചോര വീ​ഴ്ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളിൽ ഒ​രു​വി​ധ​ത്തി​ലും ഇവ പ്ര​ത്യ​ക്ഷ​ത്തിൽ ഉൾ​പ്പെ​ടു​ന്നു​മി​ല്ലെ​ന്ന് ഒാർ​ക്ക​ണം. ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ സ​ജീവ സാ​ന്നി​ദ്ധ്യം​കൊ​ണ്ടേ നി​യ​മ​ലം​ഘ​ന​ങ്ങൾ നി​യ​ന്ത്രി​ക്കാ​നാ​വൂ. കാ​മ​റ​കൾ ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും തീർ​ത്തും കു​ത്ത​ഴി​ഞ്ഞ​വി​ധ​ത്തി​ലാ​ണ് ന​ഗ​ര​ങ്ങ​ളിൽ ഗ​താ​ഗ​ത​ത്തി​ര​ക്ക്. അ​മി​ത​വേ​ഗ​ത്തി​നും ബെൽ​റ്റ് ഇ​ടാ​ത്ത​തി​നും ഹെൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നും മാ​ത്ര​മേ നി​രീ​ക്ഷണ സം​വി​ധാ​നം​വ​ഴി പിഴ ഇൗ​ടാ​ക്കാ​റു​ള്ളൂ. നി​ര​ത്തു​ക​ളിൽ ന​ട​ക്കു​ന്ന മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും താ​ന്തോ​ന്നി​ത്ത​വും ആ​രു​ടെ ക​ണ്ണി​ലും പെ​ടു​ന്നി​ല്ല. കൺ​മു​ന്നിൽ ക​ണ്ടാൽ​ത്ത​ന്നെ​യും വി​ട്ടു​ക​ള​യാ​റാ​ണ് പ​തി​വ്.
ത​ല​സ്ഥാന ന​ഗ​രി​യിൽ മൂ​ന്നു​കോ​ടി​രൂപ ചെ​ല​വിൽ പു​തിയ കാ​മ​റ​കൾ സ്ഥാ​പി​ക്കാ​നു​ള്ള ആ​ലോ​ചന ന​ട​ക്കു​ക​യാ​ണ്. ഇ​തി​നു​മു​മ്പ് പല ഘ​ട്ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട കാ​മ​റ​ക​ളു​ടെ സ്ഥി​തി പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി മു​ട​ങ്ങി അ​വ​യിൽ അ​ധി​ക​പ​ങ്കും പ്ര​വർ​ത്ത​നം നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. കാ​മറ സ്ഥാ​പി​ക്കു​ന്ന​തിൽ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹം അ​വ​യു​ടെ പ​രി​പാ​ല​ന​ത്തിൽ കാ​ണാ​റി​ല്ല. ക​ണ്ണ​ട​യ്ക്കു​ന്ന കാ​മ​റ​കൾ മാ​സ​ങ്ങ​ളോ​ളം അ​തേ​പ​ടി ഇ​രി​ക്കും. പ​രി​പാ​ലന ചു​മ​ത​ല​യു​ള്ള ക​മ്പ​നി കു​ടി​ശിക ല​ഭി​ക്കാ​തെ നി​സ്സ​ഹ​രി​ക്കു​മ്പോൾ അ​ധി​കൃ​ത​രും ക​ണ്ണ​ട​യ്ക്കും.
ന​ഗര റോ​ഡു​കൾ ക്ളീ​നാ​ക്കാൻ കാ​മ​റ​കൾ സ്ഥാ​പി​ച്ച​തു​കൊ​ണ്ടു​മാ​ത്ര​മാ​യി​ല്ല. പ്ര​ധാന സ്ഥ​ല​ങ്ങ​ളി​ലെ​ങ്കി​ലും ഗ​താ​ഗത നി​യ​ന്ത്ര​ണ​ത്തി​ന് പൊ​ലീ​സ് രം​ഗ​ത്തു​ണ്ടാ​ക​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​തിൽ വാ​ഹ​ന​ങ്ങൾ പ​ര​സ്പ​രം എ​പ്പോ​ഴും മ​ത്സ​ര​ത്തി​ലാ​യ​തി​നാൽ പൊ​ലീ​സ് ഇ​ട​പെ​ടൽ ത​ന്നെ വേ​ണ്ടി​വ​രും. സ്കൂൾ​-​ഒാ​ഫീ​സ് സ​മ​യ​ങ്ങ​ളി​ലെ തി​ര​ക്കു​നി​യ​ന്ത്രി​ക്കാൻ കൂ​ടു​തൽ സേ​നാം​ഗ​ങ്ങൾ ആ​വ​ശ്യ​മാ​ണ്. ട്രാ​ഫി​ക് പൊ​ലീ​സ് സേ​നാ​വി​ഭാ​ഗം ശ​ക്തി​പ്പെ​ടു​ത്താൻ കാ​ര്യ​മായ ശ്ര​മം ന​ട​ക്കാ​ത്ത​തി​നാൽ അ​തീവ ദുർ​ബ​ല​മാ​ണ് സം​സ്ഥാ​ന​ത്തെ ഗ​താ​ഗത മാ​നേ​ജ്മെ​ന്റ്. ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ ചു​മ​തല ഗ​താ​ഗത നി​യ​ന്ത്ര​ണ​വും ട്രാ​ഫി​ക് എൻ​ഫോ​ഴ്സ്‌​മെ​ന്റും മാ​ത്ര​മാ​ക്കി​ക്കൊ​ണ്ടു​ള്ള പു​തിയ പ​രി​ഷ്കാ​രം ന​ല്ല തു​ട​ക്ക​മാ​യി ക​രു​താ​മെ​ങ്കി​ലും സേ​നാ​ബ​ലം കൂ​ട്ടാൻ ന​ട​പ​ടി​യി​ല്ലെ​ങ്കിൽ നി​ന്നി​ട​ത്തു​ത​ന്നെ നിൽ​ക്കും. റോ​ഡ​പ​കട കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ച്ചു​മ​തല ഇ​നി​മു​തൽ ലോ​ക്കൽ പൊ​ലീ​സി​നാ​യി​രി​ക്കും. ഭാ​രി​ച്ച ഇൗ ചു​മ​തല ഒ​ഴി​യു​ന്ന​തോ​ടെ ട്രാ​ഫി​ക് സേ​നാ വി​ഭാ​ഗ​ത്തി​ന് കൂ​ടു​തൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വർ​ത്തി​ക്കാൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടൽ. ജി​ല്ലാ​ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ധാന പ​ട്ട​ണ​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​നു​കൾ പ്ര​വർ​ത്തി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡ​പ​കട കേ​സു​കൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​പ്പോ​ഴും അ​താ​തി​ട​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​കൾ ത​ന്നെ​യാ​ണ്. ഒ​രു​കോ​ടി​യി​ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇൗ വാ​ഹ​ന​പ്പെ​രു​പ്പ​ത്തി​ന​നു​സ​ര​ണ​മാ​യി ട്രാ​ഫി​ക് സേ​നാ വി​ഭാ​ഗം ശ​ക്തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​നേ ക​ഴി​യി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും വർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ മാ​ത്ര​മ​ല്ല ചെ​റു​പ​ട്ട​ണ​ങ്ങ​ളിൽ കൂ​ടി ട്രാ​ഫി​ക് പൊ​ലീ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളിൽ നാ​ലാ​യി​ര​ത്തി​ലേ​റെ​പ്പേ​രു​ടെ ജീ​വ​നാ​ണ് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ് ജീ​വി​തം വ​ഴി​മു​ട്ടു​ന്ന​വ​രു​ടെ സം​ഖ്യ ഇ​തി​ന്റെ പ​ത്തി​ര​ട്ടി​യാ​ണ്. പാ​ത​കൾ​ക്ക് ഉൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​വ​ണ്ണം വാ​ഹ​ന​പ്പെ​രു​പ്പ​മാ​യി​ക്ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഗ​താ​ഗത മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് കാ​മ​റ​കൾ​ക്കൊ​പ്പം സേ​നാം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും പ​ല​മ​ട​ങ്ങ് കൂ​ട്ടേ​ണ്ട​തു​ണ്ട്. മി​ക​ച്ച​തും പ​രി​ഷ്കൃ​ത​വു​മായ റോ​ഡ് സം​സ്കാ​ര​ത്തി​ന് അ​ത്ര​യും മി​ക​ച്ച ട്രാ​ഫി​ക് സേ​നാ സം​വി​ധാ​ന​വും ആ​വ​ശ്യ​മാ​ണ്. കാ​മ​റ​കൾ സ്ഥാ​പി​ച്ചു​കൊ​ണ്ടു​മാ​ത്രം നേ​ടാ​നാ​വു​ന്ന ല​ക്ഷ്യ​മ​ല്ല അ​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ