മരം കേറികൾക്ക് മരുന്ന് രണ്ടടി
July 10, 2018, 12:32 pm
വേലി ചാടുന്ന പശുവിന്  കോലുകൊണ്ട് മരണം എന്നൊരു  ചൊല്ല് കേൾക്കാത്തവരില്ല. എന്നാൽ മരം കേറുന്ന സിംഹത്തിന് രണ്ടടികൊണ്ട് അവസാനം എന്നതാണ് പുതിയ ആഫ്രിക്കൻ ചൊല്ല്. സംഗതി ഇങ്ങനെ :ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ടയിലും കെനിയയിലും മാത്രം കണ്ട് വരുന്നവരാണ്  മരം കയറുന്ന സിംഹങ്ങൾ.  
ഇന്ന് വൻതോതിൽ വംശനാശഭീഷണി നേരിടുന്ന ഈ സിംഹങ്ങളുടെ ശത്രുക്കൾ മനുഷ്യരും   ടു െ്രസ്രപ്സ് അഥവാ രണ്ടടി എന്നറിയപ്പെടുന്ന വിഷവുമാണ്. കഴിച്ചാൽ  രണ്ടടി മുന്നോട്ടു വയ്ക്കുന്ന സമയം കൊണ്ട് മരിച്ചു വീഴും എന്നതിൽ നിന്നാണ് അൽദി കാർബ് എന്ന ഈ കീടനാശിനിക്ക് രണ്ടടി എന്ന പേര് കിട്ടിയത്.  കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കെനിയയിലെ മസായി മാറയിലും ടാൻസാനിയയിലെ സെരർഗറ്റി ദേശീയ പാർക്കിലും ഉഗാണ്ടയിലെ ക്യൂൻ എലിസബത്ത് ദേശീയ പാർക്കിലുമായി കൊല്ലപ്പെട്ടത് ഇരുപതോളം സിംഹങ്ങളാണ്. ഇതോടെ മരം കേറി സിംഹങ്ങളിൽ ഇനി ബാക്കി 17 എണ്ണം മാത്രമാണ്.

വിഷം പുരട്ടിയ കന്നുകാലികൾ
തങ്ങളുടെ കന്നുകാലികളെ വേട്ടയാടുന്നതിനുള്ള പ്രതികാരമാണ് സിംഹങ്ങളെ നാട്ടുകാർ കൊന്നൊടുക്കുന്നത്. ചത്ത കന്നുകാലികളുടെ മേൽ ഈ കീടനാശിനി അടിച്ച ശേഷം അവയെ കാട്ടിൽ ഉപേക്ഷിക്കും. ഇത് ഭക്ഷിക്കുന്ന സിംഹങ്ങളാകട്ടെ വിഷം അകത്തുചെന്ന് മരണത്തിന് കീഴടങ്ങും. ഈ അരുംകൊല തടയാൻ സർക്കാർ കീടനാശിനിക്ക് നിരോധനം ഏർപ്പെടുത്തി. കൊല്ലപ്പെടുന്ന കന്നുകാലികൾക്ക് നഷ്ടപരിഹാരവും നൽകി. കന്നുകാലി തൊഴുത്തുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു നൽകി നാട്ടുകാരെ സർക്കാർ സഹായിച്ചു. എന്നിട്ടും സിംഹങ്ങൾ കൊല്ലപ്പെടുന്നത് തുടർക്കഥയാണ്. കന്നുകാലികളുടെ ശവത്തിൽ വിഷം പുരട്ടുന്നതിനാൽ സിംഹങ്ങൾ മാത്രമല്ല കഴുകന്മാരും കഴുതപ്പുലികളുമെല്ലാം ഇത്തരത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഈ ജീവികളുടെ ശവങ്ങൾ ഭക്ഷിക്കുന്ന കുറുക്കന്മാരും വിഷബാധയേറ്റ് ചാകുന്നത് പതിവാണ്. മന്ത്രവാദത്തിനും മരുന്നിനും മറ്റുമായി സിംഹത്തിന്റെ ശരീരഭാഗങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഇവയെ വിഷം നൽകി കൊലപ്പെടുത്തുന്നതെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ