ഏയ് ഓട്ടോ എന്ന് വിളിക്കണ്ട, നിരത്തുകളിൽ ഇനി ഇ-ആട്ടോ
July 10, 2018, 9:12 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: ആട്ടോമൊബൈൽ നിർമ്മാണ രംഗത്തെ പൊതുമേഖല സ്ഥാപമായ നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ കേരള ആട്ടോമൊബൈൽസ് ലിമിറ്രഡ് ഇലക്ട്രിക് ഓട്ടോകൾ നിർമ്മിക്കുന്നു. ഇവിടത്തെ എൻജിനിയർമാരും സാങ്കേതിക വിദഗ്ദ്ധരും ഡിസൈൻ ചെയ്ത ഇലക്ട്രിക് ആട്ടോറിക്ഷ മൂന്നുമാസത്തിനുള്ളിൽ വിപണിയിലിറങ്ങും. ഒരിക്കൽ ചാർജ് ചെയ്താൽ നൂറു കിലോമീറ്രർ വരെ സഞ്ചരിക്കാൻ കഴിയുന്നവയായിരിക്കും ഇവ. ഒരു ദിവസം പകൽ ഓടിയശേഷം രാത്രി നാലോ അഞ്ചോ മണിക്കൂർ ചാർജ് ചെയ്യണം. ഇപ്പോഴത്തെ ഓട്ടോകളിലെ എൻജിനെ ഇലക്ട്രിക്കൽ ആക്കി മാറ്രുന്ന സംവിധാനവും തുടങ്ങാൻ പദ്ധതിയുണ്ട്.

അടുത്ത മാസം പുതിയ എൽ.പി.ജി, സി.എൻ. ജി ആട്ടോറിക്ഷകളും കെ.എ.എൽ റോഡിലിറക്കും. കേരളത്തിലും വടക്കേ ഇന്ത്യയിലും വിദേശവിപണികളിലുമായി ഇതുവരെ ഒരു ലക്ഷത്തോളം ഓട്ടോകൾ കെ.എ. എൽ ഇറക്കിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോ കൂടി വൻതോതിൽ വിപണയിലിറങ്ങുന്നതോടെ നഷ്ടത്തിന്റെ മാത്രം കഥപറയുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന് ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രതിദിനം ശരാശരി നൂറുകിലോമീറ്റർ ആണ് ഒരു ആട്ടോ സഞ്ചരിക്കുന്നത് എന്ന കണക്കൂകൂട്ടലിലാണ് 100 കിലോ മീറ്റർ എന്നു നിശ്ചയിച്ചത്. പ്രധാന നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോ ചാർജിംഗ് സ്റ്റേഷൻ തുടങ്ങാനും പദ്ധതിയുണ്ട്. സർക്കാരിന്റെ ഇ- പോളിസിയുടെ ഭാഗമായി മാത്രമേ ഇത് കഴിയൂ.

- കെ.എ.എൽ എം.ഡി
ഷാജഹാൻ

10,000 ഇലക്ട്രിക് ആട്ടോയെങ്കിലും ഒരുവർഷത്തിനുള്ളിൽ വിപണിയിലിറക്കാനാണ് പരിപാടി. ഇതിനായി സർക്കാർ 10 കോടിരൂപ നൽകിയിട്ടുണ്ട്.

- കരമന ഹരി, ചെയർമാൻ
കേരള ആട്ടോ മൊബൈൽസ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ