ചിരിച്ചോ... ചിരിച്ചോ.. വണ്ണം ദേപോയി
July 10, 2018, 12:33 pm
ചിരിച്ചാൽ ആയുസ് കൂടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ, ചിരിച്ചാൽ വണ്ണം കുറയുമെന്നാണ് പുതിയ കണ്ടുപിടിത്തം ? ആർത്ത് ചിരിക്കുന്നത് ഭാരം കുറയാനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് ശാസ്‌ത്രലോകത്തിന്റെ കണ്ടുപിടിത്തം. എന്തിനധികം ആരും കൊതിക്കുന്ന ഒരു സിക്‌സ് പാക്ക് ബോഡി ഉണ്ടാകാൻ വരെ ചിരി സഹായിക്കുമെന്നാണ് ഗവേഷണ പഠനങ്ങൾ കണ്ടെത്തിയത്. തോന്നും പോലെ ചിരിച്ചാൽ പോര. അനിയന്ത്രിതമായി ചിരിക്കണം. നിയന്ത്രണമില്ലാത്ത ചിരിയിലൂടെ മണിക്കൂറിൽ 120 കലോറി കൊഴുപ്പ് വരെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.

അമർത്തിച്ചിരിക്കുന്നത് മണിക്കൂറിൽ 10 കലോറി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ചിരിക്കുന്നത് ഒരു വിഭാഗം മസിലുകൾക്ക് പ്രത്യേകമായി അഭ്യാസം നൽകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നത്. ചെറുതായി ചിരിക്കുന്നതിലൂടെ ഇന്റേണൽ ഒബ്ലിക്കുകൾ കൂടുതൽ ആക്ടീവ് ആകുമെന്ന് ഗവേഷകർ പറയുന്നു. നന്നായി ചിരിക്കുന്നത് ശരീരത്തിൽ രക്തപ്രവാഹം വർദ്ധിക്കാൻ കാരണമാകുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഈ ഊർജം ഉപയോഗിച്ച് കൂടുതൽ കലോറി കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. മുഖം കടുപ്പിച്ച് ഇരിക്കുമ്പോഴത്തേതിനേക്കാൾ കൂടുതൽ കലോറി കുറയാൻ ചിരി സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ