പാളിപ്പോകരുത് ഇരട്ടപ്പരീക്ഷ
July 10, 2018, 12:00 am
രാ​ജ്യ​ത്തെ അ​ഞ്ച് പ്ര​ധാന പ്ര​വേ​ശന പ​രീ​ക്ഷ​കൾ ഒ​രൊ​റ്റ ഏ​ജൻ​സി​ക്ക് കീ​ഴിൽ വ​രാൻ പോ​വു​ക​യാ​ണ്. അ​തി​നെ​ക്കാൾ പ്ര​ധാ​നം ഇ​വ​യ്ക്കാ​യി ഒ​രു​വർ​ഷം വി​ദ്യാർ​ത്ഥി​കൾ​ക്ക് ര​ണ്ട് അ​വ​സ​ര​ങ്ങൾ ല​ഭി​ക്കു​മെ​ന്ന​താ​ണ്. ആ​ദ്യ​ത്തെ പ​രീ​ക്ഷ​യിൽ സ്കോർ കു​റ​വെ​ന്നു ക​ണ്ടാൽ മൂ​ന്നോ നാ​ലോ മാ​സം ക​ഴി​ഞ്ഞ് വീ​ണ്ടും ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​താ​നും മെ​ച്ച​പ്പെ​ട്ട സ്കോർ നേ​ടാ​നും അ​വ​സ​രം ല​ഭി​ക്കും. ഒ​രു പ​രീ​ക്ഷ മാ​ത്രം എ​ഴു​തി മു​ന്നി​ലെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വർ​ക്ക് അ​ങ്ങ​നെ​യാ​കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ സൃ​ഷ്ടി​ക്കു​ന്ന സ​മ്മർ​ദ്ദ​ങ്ങ​ളിൽ ത​ളർ​ന്ന​വ​ശ​രാ​കു​ന്ന കു​ട്ടി​കൾ​ക്ക് പു​തിയ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്ന​തിൽ സം​ശ​യ​മി​ല്ല.
മെ​ഡി​ക്കൽ പ്ര​വേ​ശ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ​വർ​ഷം ഏർ​പ്പെ​ടു​ത്തിയ '​നീ​റ്റ്,' എൻ​ജി​നീ​യ​റിം​ഗ് വി​ദ്യാർ​ത്ഥി​കൾ​ക്കാ​യു​ള്ള ജെ.​ഇ.​ഇ. മാ​നേ​ജ്മെ​ന്റ് ഉ​ന്നത പ​ഠ​ന​ത്തി​നു​ള്ള സി​മാ​റ്റ് ഫാർ​മ​സി​ക്കാർ​ക്കു​വേ​ണ്ടി​യു​ള്ള ജി. പാ​റ്റ് കോ​ളേ​ജ് അ​ദ്ധ്യാ​പ​കർ​ക്കു​വേ​ണ്ടി​യു​ള്ള യു.​ജി.​സി നെ​റ്റ് എ​ന്നീ പ​രീ​ക്ഷ​ക​ളാ​ണ് ഇൗ അ​ദ്ധ്യ​യന വർ​ഷം മു​തൽ ദേ​ശീയ പ​രീ​ക്ഷാ ഏ​ജൻ​സി (​എൻ.​ടി.​എ​)​യു​ടെ ചു​മ​ത​ല​യി​ലാ​കു​ന്ന​ത്. വ​രു​ന്ന ഡി​സം​ബ​റിൽ '​നെ​റ്റ്' പ​രീ​ക്ഷ​യോ​ടെ​യാ​കും തു​ട​ക്കം. മെ​ഡി​ക്കൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള '​നീ​റ്റ് ' ഫെ​ബ്രു​വ​രി​യി​ലും മേ​യി​ലും ന​ട​ത്തും. ജെ.​ഇ.​ഇ. മെ​യിൻ പ​രീ​ക്ഷ ജ​നു​വ​രി, ഏ​പ്രിൽ മാ​സ​ങ്ങ​ളി​ലാ​കും. സി​മാ​റ്റ് ജി പാ​റ്റ് എ​ന്നിവ ജ​നു​വ​രി​യി​ലാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
അ​നേ​ക​ല​ക്ഷം വിദ്യാർ​ത്ഥി​കൾ പ​ങ്കെടു​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലിയ ഇൗ പൊ​തു​പ്ര​വേ​ശന പ​രീ​ക്ഷ​കൾ ഒ​രൊ​റ്റ ഏ​ജൻ​സി ന​ട​ത്തു​മ്പോൾ അ​തി​ന് ത​ക്ക ഏർ​പ്പാ​ടു​കൾ ഉ​ണ്ടാ​ക്കുക എ​ന്ന​താ​ണ് വ​ലിയ വെ​ല്ലു​വി​ളി​യാ​കാൻ പോ​കു​ന്ന​ത്. കു​റ്റ​മ​റ്റ രീതി​യിൽ അ​വ​യു​ടെ ന​ട​ത്തി​പ്പ് ഉ​റ​പ്പു​വ​രു​ത്തുക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി ദേ​ശീയ പ​രീ​ക്ഷാ ഏ​ജൻ​സി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്ത് ഇപ്പോൾ ന​ട​ക്കു​ന്ന പല പ്ര​വേ​ശന പ​രീ​ക്ഷ​ക​ളും കു​ട്ടി​ക​ളെ ക​ണ്ണീ​രു​കു​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​വ​സാ​നി​ക്കാ​റു​ള്ള​ത്. അ​ങ്ങേ​യ​റ്റം സു​ര​ക്ഷാ​ന​ട​പ​ടി​കൾ സ്വീ​ക​രി​ച്ചി​ട്ടും ചോ​ദ്യ​പേ​പ്പർ ചോർ​ച്ച​യും മ​റ്റു​വി​ധ​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ളും ഇ​ട​യ്ക്കി​ടെ ക​ട​ന്നു​കൂ​ടാ​റു​ണ്ട്. പ്ര​വേ​ശന പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങൾ ആ​സൂ​ത്രി​ത​മാ​യി ചോർ​ത്തി കു​ബേ​ര​ന്മാ​രാ​കു​ന്ന വൻ മാ​ഫി​യാ​സം​ഘ​ങ്ങൾ ത​ന്നെ ചില ഉ​ത്ത​രേ​ന്ത്യൻ ന​ഗ​ര​ങ്ങ​ളിൽ പ്ര​വർ​ത്തി​ക്കു​ന്ന​താ​യി റി​പ്പോർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്രവേ​ശന പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ ത​കർ​ക്കു​ന്ന ഇ​ത്ത​രം അ​ന​ഭി​ല​ഷ​ണീയ ചെ​യ്തി​കൾ പൂർ​ണ​മാ​യും ത​ട​യാൻ ക​ഴി​യ​ണം. അ​തു​പോ​ലെ പ​രീ​ക്ഷ​കൾ ഘ​ട്ടം​ഘ​ട്ട​മാ​യ​തി​നാൽ അ​തി​നു​വേണ്ട വി​പു​ല​മായ ഏർ​പ്പാ​ടു​കൾ ആ​സൂ​ത്രി​ത​മാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. പൂർ​ണ​മാ​യും ഒാൺ​ലൈൻ പ​രീ​ക്ഷ​യാ​ക​യാൽ ന​ല്ല നി​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങൾ മാ​ത്ര​മേ പ​രീ​ക്ഷാ​സെ​ന്റ​റു​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്കാ​വൂ. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ദേ​ശീയ നി​യമ സർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് '​ക്ളാ​റ്റ് ' പ​രീ​ക്ഷ സു​പ്രീം​കോ​ട​തി ക​യ​റി​യ​ത് പ​രീ​ക്ഷാ സെ​ന്റ​റു​ക​ളു​ടെ മോ​ശം പ്ര​വർ​ത്ത​ന​മി​ക​വി​ന്റെ പേ​രി​ലാ​ണ്. നെ​റ്റ് ക​ണ​ക്ഷൻ മു​ട​ങ്ങി​യും ക​മ്പ്യൂ​ട്ടർ ത​ക​രാർ സം​ഭ​വി​ച്ചും അ​നേ​കം കു​ട്ടി​കൾ​ക്ക് വേ​ണ്ട​രീ​തി​യിൽ പ​രീ​ക്ഷ പൂർ​ത്തി​യാ​ക്കാ​നാ​യി​ല്ല. തട​സ​മു​ണ്ടായ കേ​ന്ദ്ര​ങ്ങ​ളിൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന നാ​ലാ​യി​ര​ത്തി അഞ്ഞൂ​റിൽ​പ്പ​രം കു​ട്ടി​കൾ​ക്ക് ബോ​ണ​സ് മാർ​ക്ക് നൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വോ​ടു​കൂ​ടി​യാ​ണ് പ​ര​മോ​ന്നത കോ​ട​തി ഹർ​ജി​കൾ തീർ​പ്പാ​ക്കി​യ​ത്. ഇൗ വർ​ഷ​ത്തെ '​ക്ളാ​റ്റ്' പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് കൊ​ച്ചി ദേ​ശീയ നി​യമ സർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി​രു​ന്നു. മേ​ലിൽ ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങൾ ആ​വർ​ത്തി​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പും നൽ​കു​ക​യു​ണ്ടാ​യി.
'​നീ​റ്റ് ' പ​രീ​ക്ഷ​യ്ക്കു​മാ​ത്രം പ​തി​മൂ​ന്നു​ല​ക്ഷ​ത്തോ​ളം വി​ദ്യാർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ജെ.ഇ.ഇ സി​മാ​റ്റ് തു​ട​ങ്ങിയ പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​വും. ഇ​ത്ര​യ​ധി​കം കു​ട്ടി​കൾ​ക്ക് വേ​ണ്ടി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ ഒ​രു​ക്കു​ക​യെ​ന്ന​ത് എൻ.​ടി.​എ​യ്ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ത​ന്നെ​യാ​കും. പ്രൊ​ഫ​ഷ​ണൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കൂ​ടു​തൽ കൂ​ടു​തൽ മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കെ ഇ​ര​ട്ട​പ്പ​രീ​ക്ഷ വി​ദ്യാർ​ത്ഥി​ക​ളെ സംബ​ന്ധി​ച്ചി​ട​ത്തോ​ളം അ​നു​ഗ്ര​ഹ​മാ​കും. വർ​ഷം ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ഉ​യർ​ന്ന സ്കോർ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്. എ​ന്നാൽ ഗ്രാ​മീണ മേ​ഖ​ല​യിൽ നി​ന്നെ​ത്തു​ന്ന വി​ദ്യാർ​ത്ഥി​ക​ളാ​കും മ​റ്റു പ​ല​രം​ഗ​ങ്ങ​ളി​ലു​മെ​ന്ന​പോ​ലെ ഇ​വി​ടെ​യും പി​ന്ത​ള്ള​പ്പെ​ടാൻ പോ​കു​ന്ന​ത്. ഇ​വർ​ക്കാ​യി പ്ര​ത്യേക പ​രി​ശീ​ലന കേ​ന്ദ്ര​ങ്ങ​ളും ക​മ്പ്യൂ​ട്ടർ അ​ധി​ഷ്ഠിത പ​രീ​ക്ഷാ പ​രി​ശീ​ല​ന​വു​മൊ​ക്കെ ഏർ​പ്പെ​ടു​ത്തു​മെ​ന്ന വാ​ഗ്‌​ദാ​ന​മു​ണ്ട്. ന​ഗര കേ​ന്ദ്ര​ങ്ങ​ളിൽ മാ​ത്രം അ​തി​നു​ള്ള സം​വി​ധാ​നം ഏർ​പ്പെ​ടു​ത്തി​യാൽ​പോ​രാ. ഗ്രാമ​ങ്ങ​ളി​ലും അവ എ​ത്ത​ണം. സു​സ​ജ്ജ​മായ പ​രി​ശീ​ലന കേന്ദ്ര​ങ്ങൾ സ്കൂ​ളു​ക​ളിൽ​ത്ത​ന്നെ ഏർ​പ്പെ​ടു​ത്താൻ ക​ഴി​ഞ്ഞാൽ അ​താ​കും കു​ട്ടി​കൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദം. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന വാ​ഗ്‌​ദാ​ന​ത്തിൽ മാ​റ്റം വ​ര​രു​ത്.
പ​രീ​ക്ഷ​ക​ളു​ടെ നി​ല​വാ​രം ഉ​യർ​ത്തു​ക​യാ​ണ് സർ​ക്കാ​രി​ന്റെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വേ​ദ്കർ പ​റ​യു​ക​യു​ണ്ടാ​യി. പ​രീ​ക്ഷാ നി​ല​വാ​രം ഉ​യ​രു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ പ​ഠന നി​ല​വാ​രം കൂ​ടി ഉ​യർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭൗ​തിക സൗ​ക​ര്യ​ങ്ങൾ ക​വി​ഞ്ഞ തോ​തിൽ മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​ദ്ധ്യാ​പ​ക​രു​ടെ കു​റ​വ് എ​ല്ലാ​യി​ട​ത്തും കാ​ണാം. കേ​ന്ദ്രീയ വി​ദ്യാ​ല​യ​ങ്ങ​ളിൽ​പോ​ലും അ​ദ്ധ്യാ​പ​ക​രിൽ വ​ലി​യൊ​രു ഭാ​ഗം '​ഗ​സ്റ്റു' ക​ളാ​ണി​പ്പോൾ. കു​ട്ടി​ക​ളിൽ അ​ധിക പ​ങ്കി​നും ആ​ശ്ര​യം പു​റ​മേ​യു​ള്ള അ​ദ്ധ്യാ​പ​ക​രും കോ​ച്ചിം​ഗ് സെ​ന്റ​റു​ക​ളു​മൊ​ക്കെ​യാ​ണ്. പ്ര​വേ​ശന പ​രീ​ക്ഷ​കൾ കൂ​ടു​തൽ മ​ത്സ​രാ​ധി​ഷ്ഠ്യ​ത​മാ​കു​ന്തോ​റും ത​ഴ​ച്ചു​വ​ള​രു​ന്ന​ത് കോ​ച്ചിം​ഗ് സെ​ന്റ​റു​ക​ളും ട്യൂ​ഷൻ അ​ദ്ധ്യാ​പ​ക​രു​മാ​ണ്. നീ​റ്റ് ആ​ദ്യ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി​യി​ലാ​യ​തി​നാൽ കു​ട്ടി​കൾ വ​ലിയ സ​മ്മർ​ദ്ദം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. കാ​ര​ണം ഹ​യർ സെ​ക്കൻ​ഡ​റി പ​രീ​ക്ഷ മാർ​ച്ച് ആ​ദ്യ​വാ​ര​മാ​ക​യാൽ ര​ണ്ടി​നും​കൂ​ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പ് ഒ​രു​മി​ച്ചു ന​ട​ത്തേ​ണ്ട​തു​ണ്ട്. മേ​യി​ലും അ​വ​സ​ര​മു​ണ്ടെ​ന്നെ​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ