തിന്നാൻ കുറച്ച് പച്ച മീനായാലോ?
July 11, 2018, 1:32 pm
മീനും ഇറച്ചിയും പച്ചക്കറിയുമൊക്കെ എത്ര വേകിച്ചാലും മതിയാകാത്തവരാണ് പൊതുവേ ഇന്ത്യക്കാർ. വെന്ത് പാകമായെന്ന് ഉറപ്പായാലും കഷ്ണങ്ങളെടുത്ത് ഞെക്കി നോക്കി ഒന്നുകൂടി ഉറപ്പായാലേ സമാധാനമാകൂ. ഇങ്ങനെയുള്ളവരുടെ മുന്നിൽ കുറച്ച് പച്ച മീൻ വെട്ടിനുറുക്കി അതിന്റെ തലയും വാലുമൊക്കെ വച്ച് അലങ്കരിച്ച് പ്ലേറ്റിലാക്കി തന്നാൽ എങ്ങിനെയിരിക്കും!. പ്ളേറ്റും മീനുമൊക്കെ ആകാശത്ത് പറന്നുനടക്കും. എന്നാൽ ജപ്പാൻകാരനു മുന്നിലേക്കാണ് ഇതു വയ്ക്കുന്നതെങ്കിൽ നിമിഷങ്ങൾക്കകം പ്ലേറ്റ് കാലിയായിരിക്കും. അവർക്ക് പ്രിയപ്പെട്ട ഈ പച്ചമത്സ്യ വിഭവത്തിന്റെ പേര് സാഷിമി. പെടക്കുന്ന മീൻ വേണമെന്നില്ല കാരണം മീൻ പിടച്ചാൽ അതിൽ ലാക്ടിക് ആസിഡിന്റെ അംശം കൂടും എന്നും അമ്ലാംശം രുചിയെ ബാധിക്കും എന്നും ജപ്പാൻകാർ പറയും. സാഷിമി തയ്യാറാക്കാൻ വലിയ മത്സ്യങ്ങളെ പിടിച്ച ഉടനെ മൂർച്ചയുള്ള കത്തി കൊണ്ട് തലച്ചോർ തുളച്ച് പിടച്ചിൽ അവസാനിപ്പിച്ച് ഐസ് പൊടിയിൽ സൂക്ഷിക്കുന്ന രീതിയുണ്ട്.

ചൂര , ചെമ്പല്ലി , അയില മുതൽ തിമിംഗല സാഷിമി വരെ കിട്ടാനുണ്ട്. കണവ, കൊഞ്ച്, നീരാളി എന്നിവയും ഉപയോഗിക്കാം.മുറിച്ച മീൻ അപ്പോഴുണ്ടാക്കിയ വാസബി എന്ന മുള്ളങ്കിയുടെ ചമ്മന്തിയും നേർപ്പിച്ച സോയ സോസും കൂടിയുള്ള മിശ്രിതത്തിൽ മുക്കിയാണ് കഴിക്കുന്നത്. ഒപ്പം ഇഞ്ചി അച്ചാറും. ഇതിൽപ്പരം രുചിയുള്ള വിഭവം വേറെ ഇല്ലെന്നാണ് ജപ്പൻകാർ പറയുന്നത്. എന്താ ഒന്നു പരീക്ഷിച്ചാലോ?
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ