നെയ്യാറ്റിൻകരയിൽ ബി.ജെ.പി ഹർത്താൽ പൂർണം,​ നൂറോളം പ്രവർത്തകർക്കെതിരെ കേസ്
July 12, 2018, 2:56 pm
നെ​യ്യാ​റ്റിൻ​ക​ര: ബി.​ജെ.​പി, യു​വ​മോർ​ച്ച പ്ര​വർ​ത്ത​കർക്കുനേരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ബി.ജെ.പി ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. നഗരസഭാ പരിധിയിലുള്ള കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും നിർത്തിവച്ചു. ഹർത്താലിനോട് അനുബന്ധിച്ച് ഇന്ന് ടൗണിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതിനിടെ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ലാത്തിച്ചാർജിലും കല്ലേറിലും പരിക്കേറ്റ് ഇരുപത് യുവമോർച്ച പ്രവർത്തകർ ചികിത്സയിലാണ്. ഇതിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ കണ്ടാലറിയാവുന്ന നൂറോളം ബി.ജെ.പി, യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മാർച്ചും ലാത്തിച്ചാർജും
നെയ്യാറ്റിൻകര നഗരസഭയിൽ അദ്ധ്യക്ഷ ഉൾപ്പടെയുള്ളവർ ബാർ ലൈസൻസുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്നലെ ഉച്ചയോടെ യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.മാർ​ച്ച് 50 മീ​റ്റർ അ​ക​ലെ വ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമായി. ബലപ്രയോഗത്തിന് പിന്നാലെ കല്ലേറുമുണ്ടായി. ഇതോടെ പിരിഞ്ഞുപോകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടുവട്ടം ലാത്തിച്ചാർജ് നടത്തുകയായിരുന്നു. യു​വ​മോർ​ച്ച സം​സ്ഥാന വൈ​സ് പ്ര​സി​ഡ​ന്റ് ര​ഞ്ജി​ത്ത് ച​ന്ദ്രൻ, ശ്രീ​ലാൽ, ച​ന്ദ്ര​കി​രൺ, മ​ഞ്ച​ത്തല സു​രേ​ഷ്, അ​രം​ഗ​മു​കൾ സ​ന്തോ​ഷ്, ആ​ലം​പൊ​റ്റ ശ്രീ​കു​മാർ, പൂ​തം​കോ​ട് സ​ജി, വി​ജ​യ​കു​മാർ എ​ന്നി​വർ സാ​ര​മായി പ​രി​ക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ അദ്ധ്യക്ഷൻ സുരേഷ് തുടങ്ങിയവർ പരുക്കേറ്റവരെ സന്ദർശിച്ചു. സംഘർഷത്തിനിടെ നെ​യ്യാ​റ്റിൻ​കര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.ഐ ഷാ​ജ​ഹാൻ, എ​സ്.​എ.​പി സി​വിൽ പൊ​ലീ​സ് ഓ​ഫീ​സർ​മാ​രായ അ​നിൽ​കു​മാർ, ശ്രീ​ലാൽ, അ​നു​രാ​ജ്, അ​ജി​ത് എ​ന്നി​വ​ക്കും പ​രി​ക്കേ​റ്റു. ഇവർ നെ​യ്യാ​റ്റിൻ​കര ജി​ല്ലാ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ