താജ്മഹലിനെ രക്ഷിക്കാൻ കോടതി
July 13, 2018, 12:00 am
ലോ​കാ​ത്‌​ഭു​ത​ങ്ങ​ളി​ലൊ​ന്നായ താ​ജ്മ​ഹ​ലി​ന്റെ സം​ര​ക്ഷ​ണ​ത്തിൽ കേ​ന്ദ്ര​-​സം​സ്ഥാന സർ​ക്കാ​രു​കൾ കാ​ട്ടു​ന്ന കു​റ്റ​ക​ര​മായ അ​നാ​സ്ഥ​യ്ക്കെ​തി​രെ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​ഭാ​ഷ​യിൽ ന​ട​ത്തിയ പ്ര​തി​ക​ര​ണം പൈ​തൃ​ക​ങ്ങ​ളു​ടെ പേ​രിൽ അ​ഭി​മാ​നം​കൊ​ള്ളു​ന്ന മു​ഴു​വൻ രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ​യും പൊ​തു​വി​കാ​ര​മാ​ണ്. ഒ​ന്നു​കിൽ ഇൗ ച​രി​ത്ര സ്മാ​ര​കം ശ​രി​യായ നി​ല​യിൽ സം​ര​ക്ഷി​ക്കാൻ ന​ട​പ​ടി വേ​ണം; അ​ല്ലെ​ങ്കിൽ അ​ത് പൊ​ളി​ച്ചു​നീ​ക്ക​ണം എ​ന്നാ​ണ് സ​ഹി​കെ​ട്ട് പ​ര​മോ​ന്നത കോ​ട​തി​യിൽ നി​ന്നു​ണ്ടായ ശ​കാ​ര​വാ​ക്കു​കൾ. താ​ജ്മ​ഹൽ വേ​ണ്ട​രീ​തി​യിൽ അ​റ്റ​കു​റ്റ​പ്പ​ണി​കൾ ന​ട​ത്തി സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട് ര​ണ്ടം​ഗ​ബ​ഞ്ച് മുൻ​പാ​കെ എ​ത്തിയ ഹർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്ര​-​സം​സ്ഥാന സർ​ക്കാ​രു​ക​ളു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ ജ​ഡ്ജി​മാർ രോ​ഷം പൂ​ണ്ട​ത്. ചു​റ്റു​മു​ള്ള വ്യ​വ​സായ ശാ​ല​ക​ളിൽ നി​ന്നു​യ​രു​ന്ന വി​ഷ​പ്പുക താ​ജ്മ​ഹ​ലി​നെ ഗു​രു​ത​ര​മായ തോ​തിൽ മ​ലി​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാൻ പ​ര​മോ​ന്നത കോ​ട​തി​യിൽ നി​ന്നു​ത​ന്നെ ഇ​തി​ന​കം നി​ര​വ​ധി ഉ​ത്ത​ര​വു​കൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ചു​റ്റു​പാ​ടും അ​ങ്ങേ​യ​റ്റം മ​ലി​ന​മാ​ക​യാൽ അ​തു​വ​ഴി​യു​ള്ള മ​ലി​നീ​ക​ര​ണ​ത്തി​ന്റെ തോ​തും വ​ള​രെ​യ​ധി​ക​മാ​ണ്. രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ, ലോ​കാ​ത്‌​ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന താ​ജ്മ​ഹൽ സ​ന്ദർ​ശി​ക്കാൻ ഒ​രു​വർ​ഷം അ​റു​പ​തു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​തിൽ​നി​ന്നു​ള്ള വ​രു​മാ​നം​കൊ​ണ്ടു​ത​ന്നെ മ​ന്ദി​ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വൃ​ത്തി​യോ​ടെ​യും വെ​ടി​പ്പോ​ടെ​യും സം​ര​ക്ഷി​ക്കാൻ ക​ഴി​യും. എ​ന്നാൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളിൽ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​രു​പോ​ലെ ഉ​ദാ​സീ​ന​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.
മ​ലി​നീ​ക​ര​ണ​ത്തി​ന്റെ ഉ​റ​വ​കൾ ക​ണ്ടെ​ത്തി സം​ര​ക്ഷണ ന​ട​പ​ടി​കൾ നിർ​ദ്ദേ​ശി​ക്കാൻ വി​ദ​ഗ്ദ്ധ സ​മി​തി​യെ നി​യോ​ഗി​ക്കാൻ കോ​ട​തി മു​മ്പും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​ന്ദ്ര പു​രാ​വ​സ്തു​വ​കു​പ്പി​ന്റെ ചു​മ​ത​ല​യി​ലു​ള്ള ഇൗ ച​രി​ത്ര സ്മാ​ര​ക​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ​യി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ട​തി വി​മർ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ നേ​ര​ത്തെ​യു​ള്ള നിർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട വി​ദ​ഗ്ദ്ധ​സ​മി​തി നാ​ലു​മാ​സ​ത്തി​ന​കം റി​പ്പോർ​ട്ട് സ​മർ​പ്പി​ക്കു​മെ​ന്നും അ​തി​ന്റെ ശു​പാർശ പ്ര​കാ​ര​മു​ള്ള സം​ര​ക്ഷണ ന​ട​പ​ടി​കൾ വീ​ഴ്ച കൂ​ടാ​തെ ന​ട​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര സർ​ക്കാർ വി​ചാ​രണ വേ​ള​യിൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാൽ മുൻ​പ് നൽ​കി​യി​ട്ടു​ള്ള ഉ​ത്ത​ര​വു​ക​ളൊ​ന്നും ഇ​തു​വ​രെ പൂർ​ണ​മാ​യും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ട​തി ഒാർ​മ്മി​പ്പി​ച്ചു. ഹർ​ജി ഇൗ​മാ​സം 31​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോൾ കോ​ട​തി പു​തിയ നിർ​ദ്ദേ​ശ​ങ്ങൾ മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.
താ​ജ്മ​ഹ​ലി​നോ​ട് സം​സ്ഥാന സർ​ക്കാർ പു​ലർ​ത്തു​ന്ന അ​വ​ഗ​ണ​ന​യും അ​വ​ഹേ​ള​ന​വും മു​മ്പും വി​മർ​ശ​ന​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. യോ​ഗി ആ​ദി​ത്യ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ​യാ​ണ് ഇൗ പ്ര​വ​ണത ശ​ക്ത​മാ​യ​ത്. ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളെ ആ നി​ല​യിൽ കാ​ണാ​തെ അ​തി​ലും വർ​ഗീ​യത കു​ത്തി​വ​ച്ച് അ​ന്ത​രീ​ക്ഷം വി​ഷ​ലി​പ്ത​മാ​ക്കാ​നു​ള്ള ആ​സൂ​ത്രിത ശ്ര​മ​ങ്ങ​ളും ഇ​തി​നി​ടെ പ​ല​വ​ട്ടം ന​ട​ന്നു. യു.​പി സർ​ക്കാ​രി​ന്റെ ഒൗ​ദ്യോ​ഗിക ടൂ​റി​സം ല​ഘു​ലേ​ഖ​യിൽ നി​ന്ന് താ​ജ്മ​ഹൽ ഒ​ഴി​വാ​ക്കി​യ​ത് ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. സർ​ക്കാ​രി​ന്റെ വെ​ബ് പോർ​ട്ട​ലി​ലും താ​ജ് ഉൾ​പ്പെ​ട്ടി​രു​ന്നി​ല്ല. രാ​ജ്യം സ​ന്ദർ​ശി​ക്കു​ന്ന വി​ദേശ പ്ര​തി​നി​ധി​കൾ​ക്ക് താ​ജ്മ​ഹ​ലി​ന്റെ മാ​തൃക ഉ​പ​ഹാ​ര​മാ​യി നൽ​ക​രു​തെ​ന്നു​പോ​ലും മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ് വി​ല​ക്കി​യി​രു​ന്നു. സ​ങ്കു​ചി​ത​മായ ഇ​ത്ത​രം സ​മീ​പ​ന​ങ്ങൾ പി​ന്തു​ട​രു​ന്ന സം​സ്ഥാന സർ​ക്കാ​രി​ന്റെ കീ​ഴിൽ താ​ജ്മ​ഹൽ എ​ങ്ങ​നെ​യാ​ണ് സം​ര​ക്ഷി​ക്ക​പ്പെ​ടുക എ​ന്ന് ആ​ലോ​ചി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.
പാ​രീ​സി​ലെ ലോ​കാ​ത്‌​ഭു​ത​മായ ഇൗ​ഫൽ ഗോ​പു​ര​ത്തി​ന്റെ കാ​ര്യ​ത്തിൽ ഫ്ര​ഞ്ച് സർ​ക്കാ​രും ജ​ന​ത​യും പു​ലർ​ത്തു​ന്ന അ​ഭി​മാ​നം ഇ​ന്ത്യ​യ്ക്ക് പാ​ഠ​മാ​കേ​ണ്ട​താ​ണെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ടൂ​റി​സ്റ്റു​ക​ളിൽ​നി​ന്നു​ള്ള അ​പാ​ര​മായ വ​രു​മാന സ്രോ​ത​സു​കൂ​ടി​യാ​ണ് ഇൗ​ഫേൽ ഗോ​പു​രം ഫ്ര​ഞ്ച് സർ​ക്കാ​രി​ന്. ഏ​റ്റ​വും മോ​ശ​പ്പെ​ട്ട നി​ല​യി​ലാ​യി​ട്ടും താ​ജ്മ​ഹ​ലും ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ ഇ​ന്നും ആ​കർ​ഷി​ക്കു​ന്നു​ണ്ട്. സൗ​ക​ര്യ​ങ്ങൾ പ​രി​മി​ത​മാ​ണെ​ങ്കി​ലും അ​തൊ​ക്കെ സ​ഹി​ച്ച് അ​ഞ്ചും എ​ട്ടും മ​ണി​ക്കൂർ​വ​രെ വ​രി​നി​ന്നാ​ണ് സ​ന്ദർ​ശ​കർ താ​ജ് സ​ന്ദർ​ശി​ച്ചു ചാ​രി​താർ​ത്ഥ്യ​മ​ട​യു​ന്ന​ത്. പൈ​തൃക സ്മാ​ര​ക​ങ്ങ​ളു​ടെ വി​ല​യ​റി​യാ​ത്ത​വർ താ​ജി​നെ മാ​ത്ര​മ​ല്ല അ​ത് കാ​ണാ​നെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദർ​ശ​ക​രെ​യും അ​ങ്ങേ​യ​റ്റം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. താ​ജി​ന്റെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ര​മോ​ന്നത കോ​ട​തി​ത​ന്നെ എ​ത്ര​യോ​വ​ട്ടം ഇ​ട​പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​നി​യും ഇ​ട​പെ​ടേ​ണ്ടി​വ​രി​ക​യും ചെ​യ്യും. അ​ത്ര​യ​ധി​കം ക്രൂ​ര​ത​ക​ളാ​ണ് ലോ​കാ​ത്‌​ഭു​ത​ങ്ങ​ളി​ലൊ​ന്നായ താ​ജ്മ​ഹ​ലി​നോ​ട് ചു​മ​ത​ല​പ്പെ​ട്ട​വർ കാ​ണി​ക്കു​ന്ന​ത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ