വേഗം എത്തട്ടെ 'ശബരി' വെള്ളം
July 12, 2018, 12:07 am
ജ​ല​സ​മൃ​ദ്ധ​മായ കേ​ര​ള​ത്തിൽ കു​പ്പി​വെ​ള്ള​ക്ക​ച്ച​വ​ടം വൻ​വ്യ​വ​സാ​യ​മാ​യി മാ​റി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ഇ​രു​പ​ത് രൂ​പ​യ്ക്ക് അ​ര​ലി​റ്റർ പാൽ ല​ഭി​ക്കു​മ്പോൾ ഒ​രു​കു​പ്പി വെ​ള്ള​ത്തി​നും അ​തേ വി​ല​ത​ന്നെ നൽ​കേ​ണ്ടി​വ​രു​ന്നു. മ​ല​യാ​ളി​കൾ​ക്ക് മ​റ്റു​പ​ല​തു​മെ​ന്ന​പോ​ലെ കു​പ്പി​വെ​ള്ള​വും അ​വ​ശ്യ​വ​സ്ത​വാ​ണി​ന്ന്. വി​പ​ണി​യിൽ ല​ഭി​ക്കു​ന്ന കു​പ്പി​വെ​ള്ളം പ​ല​തും അ​ത്ര ശു​ദ്ധ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ലേ​ബ​ലൊ​ട്ടി​ച്ച എ​ന്തും വി​ശ്വാ​സ​പൂർ​വം വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​കൾ. കു​പ്പി​വെ​ള്ള വി​ല്പ​ന​യ്ക്ക് പി​ന്നിൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പും വെ​ട്ടി​പ്പു​മൊ​ക്കെ സർ​ക്കാ​രി​നും അ​റി​യാം. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സർ​ക്കാർ നേ​രി​ട്ട് കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചന തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ​യാ​ണ് ആ​റു​വർ​ഷം​മുൻ​പ് പ​ത്ത​നാ​പു​ര​ത്ത് വ​ന​വി​ക​സന കോർ​പ്പ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ കു​പ്പി​വെ​ള്ള ഉ​ത്പാ​ദ​നം തു​ട​ങ്ങാൻ ഒ​രു​ക്ക​ങ്ങൾ ന​ട​ത്തി​യ​ത്. ഇ​തി​നാ​യി കെ​ട്ടി​ടം കെ​ട്ടു​ക​യും പ്ളാ​ന്റി​നാ​വ​ശ്യ​മായ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ഏർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് വ​ന​നി​യ​മം ത​ല​പൊ​ക്കി​യ​ത്. വ​ന​ത്തി​നു​ള്ളിൽ ഇ​തു​പോ​ലു​ള്ള സം​രം​ഭ​ങ്ങൾ​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി നിർ​ബ​ന്ധ​മാ​ണ്. അ​നു​വാ​ദം വാ​ങ്ങാ​തെ​യാ​ണ് കു​പ്പി​വെ​ള്ള ഉ​ത്പാ​ദന യൂ​ണി​റ്റി​ന് ശ്ര​മം ന​ട​ന്ന​ത്. അ​ക്കാ​ര​ണ​ത്താൽ പ​ദ്ധ​തി തു​ട​ങ്ങി​യി​ട​ത്തു​ത​ന്നെ കി​ട​പ്പാ​യി. കാ​ര്യ​ങ്ങൾ ബോ​ദ്ധ്യ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി വ​കു​പ്പിൽ​നി​ന്ന് അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​വു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ്ളാ​ന്റ് തു​ട​ങ്ങാൻ ഉ​ത്സാ​ഹം കാ​ണി​ച്ച​വർ എ​ന്തു​കൊ​ണ്ടോ അ​തി​നൊ​ന്നു​മു​തിർ​ന്നി​ല്ല. 58 ല​ക്ഷം രൂ​പ​യാ​ണ് കു​പ്പി​വെ​ള്ള ഉ​ത്പാ​ദന യൂ​ണി​റ്റി​നാ​യി വ​നം വി​ക​സന കോർ​പ്പ​റേ​ഷൻ കാ​ട്ടി​നു​ള്ളിൽ മു​ട​ക്കി​യ​ത്. വ​മ്പൻ പ​ദ്ധ​തി​കൾ പോ​ലും സം​സ്ഥാ​ന​ത്ത് അ​വി​ട​വി​ടെ​യാ​യി ഇ​തു​പോ​ലെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തു​കൊ​ണ്ടാ​വാം കു​പ്പി​വെ​ള്ള പ്ളാ​ന്റി​ന്റെ ദു​ര​വ​സ്ഥ ജ​ന​ശ്ര​ദ്ധ​യിൽ പെ​ട്ട​തു​മി​ല്ല.
ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ഇൗ​യി​ടെ സം​സ്ഥാന വ്യാ​പ​ക​മാ​യി ന​ട​ത്തിയ പ​രി​ശോ​ധ​ന​യിൽ വി​പ​ണി​യിൽ വി​ല്പ​ന​യ്ക്ക് വ​ച്ചി​ട്ടു​ള്ള പല കു​പ്പി​വെ​ള്ള​ത്തി​നും വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മാ​യും കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​മിത സാ​ന്നി​ദ്ധ്യം പ്ര​ക​ട​മാ​യി​രു​ന്നു. മറ്റ് മാ​ലി​ന്യ​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യ​മു​ള്ള വെ​ള്ള​വും വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ബ്രാൻ​ഡു​ക​ളിൽ കാ​ണ​പ്പെ​ട്ടു. പ​രി​ശു​ദ്ധ​മെ​ന്ന വി​ശ്വാ​സ​ത്തിൽ ഇ​തൊ​ക്കെ ജ​ന​ങ്ങൾ അ​മി​ത​വില നൽ​കി വാ​ങ്ങി​ക്കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​പ്പി​വെ​ള്ള ക​ച്ച​വ​ട​ത്തി​ലെ കൊ​ടിയ ചൂ​ഷ​ണ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് വാ​ട്ടർ അ​തോ​റി​ട്ടി ഇൗ രം​ഗ​ത്തി​റ​ങ്ങാൻ ത​യ്യാ​റെ​ടു​ത്ത​ത്. സർ​ക്കാ​രി​ന്റെ ഇൗ സം​രം​ഭ​വും എ​ന്തു​കൊ​ണ്ടോ നി​ന്നി​ട​ത്തു​ത​ന്നെ നി​ന്നു​പോ​വു​ക​യാ​യി​രു​ന്നു. സർ​ക്കാ​രി​ന്റെ കു​പ്പി​വെ​ള്ളം 13 രൂ​പ​യ്ക്ക് ല​ഭ്യ​മാ​കു​മെ​ന്നാ​യി​രു​ന്നു വീ​ര​വാ​ദം. കു​പ്പി​വെ​ള്ള​ക്ക​മ്പ​നി​കൾ​ക്ക് ബി​സി​ന​സ് ത​ന്ത്ര​ങ്ങൾ ന​ന്നാ​യി അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് സർ​ക്കാർ നീ​ക്കം മു​ള​യി​ലേ നു​ള്ളാൻ അ​വർ​ക്ക് അ​നാ​യാ​സം ക​ഴി​ഞ്ഞു.
പ​രി​സ്ഥി​തി അ​നു​മ​തി​യു​ടെ പേ​രിൽ നി​ല​ച്ചു​പോയ '​ശ​ബ​രി' കു​പ്പി​വെ​ള്ള പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി വ​നം കോർ​പ്പ​റേ​ഷൻ രം​ഗ​ത്തു​വ​ന്ന​താ​ണ് പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത്. പ​ത്തു​രൂ​പ​യ്ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​ത് സാ​ദ്ധ്യ​മാ​യാൽ ഗു​ണം ര​ണ്ടാ​ണ്. ഏ​റ്റ​വും ശു​ദ്ധ​മായ വെ​ള്ളം ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് ല​ഭി​ക്കും. ര​ണ്ടാ​മ​ത്തെ നേ​ട്ടം വി​ല​ക്കു​റ​വാ​ണ്. പ​തി​ന​ഞ്ചും ഇ​രു​പ​തും രൂ​പ​യാ​ണ് ഇ​പ്പോൾ വി​പ​ണി​യിൽ ല​ഭി​ക്കു​ന്ന വി​വി​ധ​യി​നം കു​പ്പി​വെ​ള്ള​ത്തി​ന്. സാ​ധാ​രണ കു​പ്പി​വെ​ള്ള​ത്തെ അ​പേ​ക്ഷി​ച്ച് '​ശ​ബ​രി' വെ​ള്ള​ത്തി​ന് ഗു​ണം അ​ധി​ക​മാ​യി​രി​ക്കും. വ​ന​ത്തി​ലാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള കി​ണ​റു​ള്ള​തെ​ന്ന​തി​നാൽ ഒൗ​ഷ​ധ​മൂ​ല്യം കൂ​ടു​ത​ലാ​യി​രി​ക്കും. മാ​ലി​ന്യ​ങ്ങ​ളും പ​ര​മാ​വ​ധി കു​റ​വാ​യി​രി​ക്കും. പല ക​മ്പ​നി​ക​ളു​ടെ​യും കു​പ്പി​വെ​ള്ള​ത്തിൽ കാ​ണു​ന്ന കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​മിത സാ​ന്നി​ദ്ധ്യ​വും ഒ​ഴി​വാ​കും. പ്ളാ​ന്റ് തു​ട​ങ്ങാൻ ആ​വ​ശ്യ​മായ കേ​ന്ദ്രാ​നു​മ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ത്വര ന​ട​പ​ടി​ക​ളാ​ണ് ഇ​നി വേ​ണ്ട​ത്.
കു​പ്പി​വെ​ള്ള​ക്ക​ച്ച​വ​ട​ത്തിൽ വി​ത​രണ ക​മ്പ​നി​ക​ളാ​ണ് വൻ ലാ​ഭം കൊ​യ്യു​ന്ന​ത്. ഒ​രു കു​പ്പി​വെ​ള്ള​ത്തി​ന് എ​ട്ടു​രൂ​പ​യോ​ള​മാ​ണ് അ​വർ നേ​ടു​ന്ന​ത്. ഇൗ ചൂ​ഷ​ണം ശ്ര​ദ്ധ​യിൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് കു​പ്പി​വെ​ള്ള​ത്തി​ന്റെ വില കു​റ​യ്ക്കാൻ സർ​ക്കാർ ഇ​ട​പെ​ട്ട​ത്. അ​ങ്ങ​നെ​യാ​ണ് 12 രൂ​പ​യ്ക്ക് വിൽ​ക്കാ​നും ത​ങ്ങൾ ഒ​രു​ക്ക​മാ​ണെ​ന്ന് ക​മ്പ​നി​കൾ നി​ല​പാ​ടെ​ടു​ത്ത​ത്. ചർ​ച്ച​ക​ളിൽ അ​ത് 13 രൂ​പ​യാ​ക്കാൻ സർ​ക്കാ​രും സ​മ്മ​തി​ച്ചെ​ങ്കി​ലും തീ​രു​മാ​നം ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. നിർ​ദ്ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങൾ പാ​ലി​ക്കാ​ത്ത​വ​യാ​ണ് വി​പ​ണി​യിൽ ല​ഭി​ക്കു​ന്ന കു​പ്പി​വെ​ള്ള​ത്തിൽ പ​ല​തും. പു​റ​ത്ത് ആ​കർ​ഷ​ക​മായ ലേ​ബൽ പ​തി​ച്ചു​ക​ഴി​ഞ്ഞാൽ ജ​ന​വി​ശ്വാ​സം എ​ളു​പ്പ​ത്തിൽ പി​ടി​ച്ചു​പ​റ്റാം. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​മാ​ണ് ഇ​ത്ത​രം ക്ര​മ​ക്കേ​ടു​കൾ ക​ണ്ടു​പി​ടി​ക്കാൻ. വാ​ട്ടർ അ​തോ​റി​ട്ടി വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തിൽ പോ​ലും വി​ശ്വാ​സം കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തിൽ കു​പ്പി​വെ​ള്ള​ത്തി​ന്റെ ഡി​മാൻ​ഡ് വർ​ദ്ധി​ക്കു​മെ​ന്ന​ത് തീർ​ച്ച​യാ​ണ്. ജ​ന​ങ്ങൾ വ്യാ​പ​ക​മാ​യി വാ​ങ്ങി​ക്കു​ടി​ക്കു​ന്ന കു​പ്പി​വെ​ള്ളം മാ​ലി​ന്യ​മു​ക്ത​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്താൻ ക​ഴി​യ​ണം. സർ​ക്കാ​രി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കു​പ്പി​വെ​ള്ള​ത്തെ പൂർ​ണ​മാ​യും വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാൽ '​ശ​ബ​രി' പു​റ​ത്തു​വ​രേ​ണ്ട​ത് നാ​ടി​ന്റെ ആ​വ​ശ്യ​മാ​ണ്. ഒ​രി​ക്കൽ മു​ട​ങ്ങി​പ്പോയ പ​ദ്ധ​തി ത​ട​സ്സ​ങ്ങ​ളെ​ല്ലാം നീ​ക്കി എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ