കവി ഹൃദയമുള്ള സ്വാമി
July 12, 2018, 12:20 am
ഷീലാ സുനിൽ

പാ​ര​മ്പ​ര്യം കൊ​ണ്ടും ആ​ഭി​ജാ​ത്യം കൊ​ണ്ടും പ്ര​സി​ദ്ധ​മാ​യി​രു​ന്ന ചേർ​ത്തല ത​ണ്ണീർ​മു​ക്കം പോ​ട്ട​ച്ചാ​ണി വീ​ട്ടിൽ കു​ട്ടി​യു​ടെ​യും കൊ​ച്ചു പാ​റു​വി​ന്റെ​യും മ​ക​നാ​യി​ട്ടാ​ണ് ഗീ​താ​ന​ന്ദ സ്വാ​മി​കൾ ജ​നി​ച്ച​ത്. രാ​ഘ​വൻ എ​ന്നാ​യി​രു​ന്നു യ​ഥാർ​ത്ഥ പേ​ര്. കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ സം​സ്കൃ​ത​ത്തി​ലും വൈ​ദ്യവൃ​ത്തി​യി​ലും ഉ​പ​സ്ഥി​തി ക​ര​സ്ഥ​മാ​ക്കിയ സ്വാ​മി​കൾ നൈ​സർ​ഗി​ക​മായ വാ​സ​ന​യാൽ 21​-ാം വ​യ​സിൽ സർ​വസംഗ പ​രി​ത്യാ​ഗി​യാ​യി നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ചു. പു​ണ്യക്ഷേ​ത്ര​ങ്ങ​ളി​ലും ആ​ശ്ര​മ​ങ്ങ​ളി​ലും മ​ഹാ പു​രു​ഷൻ​മാ​രു​ടെ തി​രു​സ​ന്നി​ധി​ക​ളി​ലും ദർ​ശ​നം ചെ​യ്ത് അ​ദ്ധ്യാ​ത്മ​വി​ത്താ​യി മാ​റിയ രാ​ഘ​വൻ കാ​ശി​യിൽ വ​ച്ച് കൃ​ഷ്ണാ​ന​ന്ദ സ്വാ​മി​യിൽ നി​ന്ന് സ​ന്യാസ ദീ​ക്ഷ സ്വീ​ക​രി​ച്ച് സ്വാ​മി ഗീ​താ​ന​ന്ദ​യാ​യി. തു​ടർ​ന്ന് 1941ൽ ശി​വ​ഗി​രി​യിൽ എ​ത്തി അ​വി​ട​ത്തെ അ​ന്തേ​വാ​സി​യാ​യി മാ​റി. ഇ​ത് സ്വാ​മി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വ​ലിയ വ​ഴി​ത്തി​രി​വാ​യി​രു​ന്നു. അ​വി​ടെ മ​ഹാ​ത്മാ​ക്ക​ളോ​ടൊ​പ്പം ജീ​വി​ക്കാൻ സാ​ധി​ച്ച​തും അ​വ​രിൽ നി​ന്ന് ഗു​രു​ദേ​വാ​പ​ദാ​ന​ങ്ങ​ളെ ശ്ര​വി​ക്കാൻ സാ​ധി​ച്ച​തും ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലിയ സ​മ്പ​ത്താ​ണെ​ന്ന് സ്വാ​മി​കൾ ഇടയ്‌ക്കിടെ പ​റ​യു​മാ​യി​രു​ന്നു.
ശി​വ​ഗി​രി​യി​ലെ മ​ഹാ സ​മാ​ധി മ​ന്ദി​രം കാ​ണി​ക്ക​യാ​യി സ​മർ​പ്പി​ച്ച മൂ​ത്തേ​ട​ത്തി​ന്റെ പ്ര​ചോ​ദ​ന​മാ​യി നി​ന്ന​ത് ഗീ​താ​ന​ന്ദ സ്വാ​മി​ക​ളാ​ണ്. മ​ഹാ​സ​മാ​ധി മ​ന്ദി​ര​ത്തിൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ഗു​രു​ദേവ പ്ര​തിമ കാ​ശി​യിൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോൾ പ്ര​തി​മാ പ്ര​യാ​ണ​ഘോ​ഷ​യാ​ത്ര ന​യി​ച്ച​തും സ്വാ​മി​ക​ളാ​ണ്. ശി​വ​ഗി​രി​യിൽ ഇ​ന്ന് കാ​ണു​ന്ന ഓ​ഫീ​സ് മ​ന്ദി​രം ഗ​സ്റ്റ് ഹൗ​സി​ന്റെ ഒ​ന്നാം നില ശി​വ​ഗി​രി മെ​ഡി​ക്കൽ മി​ഷൻ ആ​ശു​പ​ത്രി, സെൻ​ട്രൽ സ്കൂൾ തു​ട​ങ്ങി​യ​വ​യു​ടെ നിർ​മ്മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും സ്വാ​മി​ക​ളു​ടെ സം​ഭാ​വന വ​ള​രെ വ​ലു​താ​ണ്. അ​തു​പോ​ലെ ശ്രീ​നാ​രാ​യണ ധർ​മ്മ പ്ര​ചാ​രണ മാ​ധ്യ​മ​മാ​യി പ്ര​വർ​ത്തി​ക്കു​ന്ന ഗു​രു​ധർ​മ്മ പ്ര​ചാ​രണ സ​ഭ​യു​ടെ സ്ഥാ​പ​കാ​ദ്ധ്യ​ക്ഷ​നും ഗീ​താ​ന​ന്ദ സ്വാ​മി​ക​ളാ​ണ്.
കൃ​ത​ഹ​സ്ത​നായ ഒ​രെ​ഴു​ത്തു​കാ​രൻ കൂ​ടി​യാ​ണ് സ്വാ​മി​കൾ. '​ക​വി ഹൃ​ദ​യ​മു​ള്ള സ്വാ​മി' എ​ന്നാ​ണ് എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സ്വാ​മി​ക​ളെ വി​ശേ​ഷി​പ്പി​ച്ച​ത്. ഗു​രു​ദേ​വൻ മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യി സ്വാ​മി​കൾ നിർ​വ​ഹി​ച്ച പ്ര​വർ​ത്ത​ന​വും ഒ​രു സാ​ഹി​ത്യ സ​പ​ര്യ​യാ​യി​രു​ന്നു. ആ​ത്മോ​പ​ദേ​ശ​കം, ദൈ​വ​ദ​ശ​കം എ​ന്നീ ഗു​രു​ദേവ കൃ​തി​കൾ​ക്ക് സ്വാ​മി​കൾ വ്യാ​ഖ്യാ​ന​ങ്ങൾ എ​ഴു​തി​യി​ട്ടു​ണ്ട്. 1984ൽ റ​ഷ്യ​യിൽ ന​ട​ന്ന സർ​വ​മത സ​മ്മേ​ള​ന​ത്തിൽ ശ്രീ​നാ​രാ​യണ പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​തി​നി​ധി​യാ​യി സം​ബ​ന്ധി​ച്ച​ത് സ്വാ​മി​ക​ളാ​യി​രു​ന്നു. 1979 മു​തൽ 1985 വ​രെ ധർ​മ്മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു.
അ​വി​ചാ​രി​ത​മായ കാ​ര​ണ​ങ്ങ​ളാൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താൽ​പ​ര്യ​പ്ര​കാ​രം ചാ​ല​ക്കു​ടി. പു​ഴ​യു​ടെ തീ​ര​ത്ത് '​ഗാ​യ​ത്രി ആ​ശ്ര​മം' സ്ഥാ​പി​ച്ചു. ശ്രീ​നാ​രാ​യണ ധർ​മ്മ​പ്ര​ചാ​ര​ണം ത​ന്നെ​യാ​യി​രു​ന്നു മു​ഖ്യ ല​ക്ഷ്യം. ആ​ശ്ര​മ​ത്തോ​ട് ചേർ​ന്ന് അ​നാഥ മ​ന്ദി​രം, ആ​യുർ​വേദ സൗ​ജ​ന്യ ചി​കി​ത്സാ കേ​ന്ദ്രം, ഗാ​യ​ത്രി ക്ഷേ​ത്രം, ഗു​രു​മ​ന്ദി​രം, ഗ്ര​ന്ഥ​ശാല എ​ന്നിവ സ്ഥാ​പി​ക്കു​വാൻ സ്വാ​മി​കൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും വി​ധി അ​നു​വ​ദി​ച്ചി​ല്ല. ഗാ​യ​ത്രി ആ​ശ്ര​മം സ്ഥാ​പി​ച്ച​തി​ന്റെ നാ​ലാം വാർ​ഷിക ദി​ന​ത്തിൽ സ്വാ​മി​കൾ സ​മാ​ധി പ്രാ​പി​ച്ചു. അ​ടു​ത്ത ദി​വ​സം സ്വാ​മി​ക​ളു​ടെ ഭൗ​തിക ശ​രീ​രം ചാ​ല​ക്കു​ടി ഗാ​യ​ത്രി ആ​ശ്ര​മ​ത്തിൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കിയ ക​ല്ല​റ​യിൽ സ​മാ​ധി​യിൽ സ്ഥാ​പി​ച്ചു. തു​ടർ​ന്ന് പ​ത്തു ദി​വ​സം പ്രാർ​ത്ഥ​ന​ക​ളും പ​ത്താം ദി​വ​സം യ​തി​പൂ​ജ​യും മോ​ക്ഷ​ദീ​പ​വും ന​ട​ന്നു. ച​ട​ങ്ങു​ക​ളിൽ അ​ഭൂ​ത​പൂർ​വ​മായ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ്ര​ഹ്മ​ശ്രീ ഗീ​താ​ന​ന്ദ സ്വാ​മി​ക​ളെ ശ്രീ​നാ​രാ​യണ പ്ര​സ്ഥാ​നം എ​ക്കാ​ല​വും സ്മ​രി​ക്കും എ​ന്ന കാ​ര്യ​ത്തിൽ സം​ശ​യ​മി​ല്ല
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ