ബ​​​യോ​​​മെ​​​ഡി​​​ക്കൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ളും സം​​​സ്‌​​​ക​​​ര​​​ണ​​​വും
August 7, 2018, 12:15 am
എ.സി. ഫെർണാണ്ടസ്

ആ​ശു​പ​ത്രി​കൾ, ദ​ന്ത​പ​രി​പാ​ലന കേ​ന്ദ്ര​ങ്ങൾ, ക്ളി​നി​ക്കൽ ല​ബോ​റ​ട്ട​റി​കൾ എ​ന്നി​വി​ട​ങ്ങ​ളിൽ നി​ന്ന് പു​റം​ത​ള്ളു​ന്ന​വ​യെ​ല്ലാം ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങ​ളാ​ണ്. എ​ക​‌്‌​സ്റേ, സ്കാ​നിം​ഗ് വി​വിധ ഇ​നം ല​ബോ​റ​ട്ട​റി ടെ​സ്റ്റു​കൾ എ​ന്നി​വ​യിൽ നി​ന്നും ഉ​രു​ത്തി​രി​യു​ന്ന ശ​ക്തി​യേ​റിയ രാ​സ​വ​സ്തു​ക്ക​ളും ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളിൽ ക​ലർ​ന്നി​രി​ക്കും. കാൻ​സർ ചി​കി​ത്സ​യ്‌​ക്കു​പ​യോ​ഗി​ക്കു​ന്ന സൈ​റ്റോ ടോ​ക്സി​ക്ക് മ​രു​ന്നു​ക​ളും ആ​ശു​പ​ത്രി​ക​ളിൽ ആ​വ​ശ്യ​മായ രാ​സ​വ​സ്തു​ക്ക​ളും ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ത്തിൽ ഉൾ​പ്പെ​ടും. അ​ണു​പ്ര​സ​രണ വി​ക​ര​ണ​ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ളും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളിൽ ക​ല​രാ​നു​ള്ള സാ​ദ്ധ്യത ഏ​റെ​യാ​ണ്.
സം​സ്ക​രണ മാർ​ഗ​ങ്ങൾ
സ്രോ​ത​സിൽ വ​ച്ചു​ത​ന്നെ മാ​ലി​ന്യ​ങ്ങ​ളെ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ശേ​ഷം '​ബ​യോ​മെ​ഡി​ക്കൽ വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് - ഹാൻ​ഡ്‌​ലിം​ഗ് ' നി​യ​മം 1998 പ്ര​കാ​രം നി​ശ്‌​ച​യി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളിൽ മ​റ​വ് ചെ​യ്യു​ക. ബ​യോ മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ ബ​യോ മെ​ഡി​ക്കൽ വേ​സ്റ്റ് (​മാ​നേ​ജ്മെ​ന്റ് ഹാൻ​ഡ​ലിം​ഗ് ) നി​യ​മം 1998 പ്ര​കാ​രം ഇൻ​സി​ന​റേ​റ്റർ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് ക​ള​യു​ന്ന​തി​നൊ​പ്പം അ​വ​ശി​ഷ്ട​ങ്ങൾ പ്ര​ത്യേക കേ​ന്ദ്ര​ങ്ങ​ളിൽ സൂ​ക്ഷി​ക്കു​ക​യും വേ​ണം .
ബ​യോ മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ സം​സ്ക​രി​ക്കാൻ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് (1) നീ​രാ​വി​കൊ​ണ്ട് അ​ണു​വി​മു​ക്ത​മാ​ക്കാ​നാ​വ​ശ്യ​മായ '​'​Au​t​o​c​l​a​v​e​'' (2) ഒ​രു ഇൻ​സി​ന​റേ​റ്റർ (3) എ​ന്നി​വ​യും ഇവ ര​ണ്ടിൽ നി​ന്നും ഉ​രു​ത്തി​രി​യു​ന്ന വ​സ്തു​ക്ക​ളായ ചാ​മ്പൽ, ക​ത്തി​ക്കാൻ നി​രോ​ധ​ന​മു​ള്ള​തും അ​പ​ക​ട​കാ​രി​ക​ളു​മായ വ​സ്തു​ക്കൾ എ​ന്നിവ കാ​ലാ​കാ​ലം സൂ​ക്ഷി​ക്കാൻ ഒ​രു സം​ഭ​രണ കേ​ന്ദ്ര​വും ആ​ണ്.
ഇൻ​സി​ന​റേ​റ്റു​ക​ളിൽ എ​ത്തി​ക്കും മുൻ​പ് ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ സ്രോ​ത​സിൽ വ​ച്ചു​ത​ന്നെ അ​ണു​വി​മു​ക്ത​മാ​ക്ക​ണം . ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ മാ​നേ​ജ്മെ​ന്റും കൈ​കാ​ര്യം ചെ​യ്യ​ലും നി​യ​മം 1998ൽ നിർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തു പ്ര​കാ​രം നിർ​ദ്ദി​ഷ്ട നി​റ​ങ്ങ​ളു​ള്ള കൂ​ടു​ക​ളിൽ പാ​യ്‌​ക്ക് ചെ​യ്‌​ത് ലേ​ബൽ ഒ​ട്ടി​ച്ചി​ട്ടാ​ണ് ഇൻ​സി​ന​റേ​റ്റർ സ്ഥി​തി ചെ​യ്യു​ന്നി​ട​ത്ത് എ​ത്തി​ക്കേ​ണ്ട​ത്.
നെ​രി​പ്പോ​ടു​കൾ അ​ഥ​വാ ഇൻ​സി​ന​റേ​റ്റു​ക​ളാ​ണ് ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ ക​ത്തി​ച്ചു​ക​ള​യാൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ ക​ത്തി​ച്ചു ക​ള​യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട ഇൻ​സി​ന​റേ​റ്റ​റു​കൾ എ​ങ്ങ​നെ​യു​ള്ള​താ​വ​ണം എ​ന്നും പ്ര​വർ​ത്ത​ന​ക്ഷ​മത എ​ങ്ങ​നെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എ​ന്തെ​ല്ലാം റെ​ക്കാ​ഡു​കൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും വാർ​ഷിക റി​പ്പോർ​ട്ടു​കൾ ആർ​ക്കെ​ല്ലാം സ​മർ​പ്പി​ക്ക​ണ​മെ​ന്നും എ​ത്ര​കാ​ലം റെ​ക്കാ​ഡു​ക​ളും റി​പ്പോർ​ട്ടു​ക​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്നും എ​ല്ലാം ബ​യോ മെ​ഡി​ക്കൽ M​a​n​a​g​e​m​e​nt a​nd H​a​n​d​l​i​ng R​u​l​es 1998 ൽ വ്യ​ക്‌​ത​മാ​യി വി​വ​രി​ച്ചി​ട്ടു​ണ്ട്.
ഒ​രു ഇൻ​സി​ന​റേ​റ്റർ കൊ​ണ്ട് ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത് ഗ​ണ്യ​മാ​യി (80 ശ​ത​മാ​നം വ​രെ) കു​റ​യ്ക്കാൻ സാ​ധി​ക്കും. ജ​ലാം​ശം കൂ​ടിയ മാ​ലി​ന്യ​ങ്ങൾ തു​ട​ങ്ങി വി​വി​ധ​യി​നം പ്ളാ​സ്റ്റി​ക്കു​ക​ളും ലോ​ഹ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളും വ​രെ ക​ത്തി​ച്ച് ക​ള​യാൻ ഇൻ​സി​ന​റേ​റ്റർ ഉ​പ​യോ​ഗി​ക്കാം. മാ​ലി​ന്യ​ങ്ങൾ ക​ത്തി​യ​മ​രു​മ്പോൾ രൂ​പ​പ്പെ​ടു​ന്ന അ​വ​ശി​ഷ്ടം നി​യ​മ​പ്ര​കാ​രം മ​റ​വു ചെ​യ്യ​ണം.
ഇൻ​സി​ന​റേ​റ്റർ എ​ന്തു​കൊ​ണ്ട് ഉത്തമ മാർ​ഗ​മ​ല്ല ?
 ബ​യോ​മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ ഇൻ​സി​ന​റേ​റ്റർ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ക്കു​മ്പോൾ പു​ക​ക്കു​ഴ​ലി​ലൂ​ടെ ത​ള്ള​പ്പെ​ടു​ന്ന ഉ​യർ​ന്ന താ​പ​ത്തി​ലും മർ​ദ്ദ​ത്തി​ലും ഉ​ള്ള നീ​രാ​വി, കാർ​ബൺ ഡ​യോ​ക്സൈ​ഡ്, കാർ​ബൺ മോ​ണോ​ക്സൈ​ഡ്, ലോ​ഹ​ങ്ങ​ളു​ടെ വി​ഘ​ടന ഘ​ട​ക​ങ്ങൾ, ഹാ​ലോ​ജ​നി​ക് അ​മ്ള​ങ്ങൾ, ക​ത്തി​യ​മ​രാ​ത്ത വി​വി​ധ​യി​നം പൊ​ടി​ക​ളും ധൂ​ളി​കൾ എ​ന്നിവ വാ​യു​വി​നെ മ​ലീ​മ​സ​മാ​ക്കാം.
ഇവ സ​സ്യ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തി​ച്ചേ​രാം. മ​ണ്ണി​ല​ടി​യാം, നീ​രു​റ​വ​ക​ളെ​യും ഭൂ​ഗർഭ ജ​ല​ത്തേ​യും മ​ലീ​മ​സ​മാ​ക്കാം.
 മാ​ലി​ന്യ​ങ്ങൾ ക​ത്തി​ക്കു​ന്ന അ​ടു​പ്പി​ന​ടി​യിൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന ശി​ഷ്ട​വ​സ്തു​വായ ചാ​മ്പ​ലും ഒ​പ്പം അ​ടി​ഞ്ഞു കൂ​ടു​ന്ന ക​ത്തി​യ​മ​രാ​ത്ത വ​സ്തു​ക്ക​ളും അ​പ​ക​ട​കാ​രി​ക​ളായ രാ​സ​വ​സ്തു​ക്കൾ നി​റ​ഞ്ഞ​താ​ണ്. ഇവ ഭൂ​മി​യിൽ മ​റ​വ് ചെ​യ്യു​മ്പോൾ മ​ണ്ണി​നെ മ​ലീ​മ​സ​മാ​ക്കും.
 ഇൻ​സി​ന​റേ​റ്റ​റി​ന്റെ പുക ക​ഴു​കി വൃ​ത്തി​യാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ജ​ലം പു​ക​യി​ലൂ​ടെ ഉ​യ​രു​ന്ന രാ​സ​വ​സ്തു​ക്ക​ളും പൊ​ടി​യും നി​റ​ഞ്ഞ​താ​യി​രി​ക്കും. ഈ ജ​ലം മ​ണ്ണി​നെ​യും ജ​ല​സ്രോ​ത​സു​ക​ളെ​യും മ​ലി​ന​മാ​ക്കും. മാ​ത്ര​മ​ല്ല, ഉ​പ​ക​ര​ണ​ങ്ങൾ ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന ജ​ലം, മാ​ലി​ന്യ​ങ്ങൾ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങൾ ക​ഴു​കാൻ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം എ​ന്നി​വ​യും മാ​ലി​ന്യം നി​റ​ഞ്ഞ​വ​യാ​ണ്.
 ഇൻ​സി​ന​റേ​റ്റ​റിൽ നി​ന്നു​ള്ള ധൂ​മ​പ​ട​ല​ത്തെ ശു​ദ്ധീ​ക​രി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങൾ ഇൻ​സി​ന​റേ​റ്റർ വാ​ങ്ങു​മ്പോൾ ഒ​പ്പം കി​ട്ടു​ന്ന​വ​യ​ല്ല. ഒ​രു ഇൻ​സി​ന​റേ​റ്റ​റി​ന്റെ പ​തി​ന്മ​ട​ങ്ങ് വി​ല​യു​ള്ള ഉ​പ​ക​ര​ണ​ങ്ങൾ പ്ര​ത്യേ​കം വാ​ങ്ങി കൂ​ട്ടി​ച്ചേർ​ക്കു​ക​യാ​ണ് പ​തി​വ്. ഇൻ​സി​ന​റേ​റ്റ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നെ​ക്കാൾ ചെ​ല​വ് അവ പ്ര​വർ​ത്ത​ന​ക്ഷ​മ​മാ​ക്കാൻ വേ​ണ്ടി​വ​രും.​ഇ​തി​നാ​ലാ​ണ് ഇൻ​സി​ന​റേ​റ്റർ ന​ല്ല മാർ​ഗ​മ​ല്ല എ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ദ്ധർ വി​ല​യി​രു​ത്തു​ന്ന​ത്.
എ​ന്താ​ണ് സു​ര​ക്ഷാ​കേ​ന്ദ്രം ?
ബ​യോ മെ​ഡി​ക്കൽ മാ​ലി​ന്യ (​മാ​നേ​ജ്മെ​ന്റ് ആൻ​ഡ് ഹാൻ​ഡി​ലിം​ഗ്) നി​യ​മം 1998 പ്ര​കാ​രം അ​പ​ക​ട​കാ​രി​ക​ളായ മാ​ലി​ന്യ​ങ്ങൾ കാ​ലാ​കാ​ലം സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ക​രു​ത​ലോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത് നിർ​മ്മി​ച്ച് വേ​ലി​കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കി​യി​രി​ക്കു​ന്ന ഒ​രു സ്ഥ​ല​മാ​ണ് മാ​ലി​ന്യ സു​ര​ക്ഷാ കേ​ന്ദ്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സാ​ധാ​രണ ഗ​തി​യിൽ ഓ​രോ കോർ​പ്പ​റേ​ഷൻ, പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങിയ ഭ​രണ സം​വി​ധാ​ന​ങ്ങൾ​ക്ക് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങൾ ത​യ്യാ​റാ​ക്കാ​നും അ​വ​യു​ടെ പ്ര​വർ​ത്ത​നം പൊ​തു​ജ​ന​ങ്ങൾ​ക്കും ആ​ശു​പ​ത്രി​കൾ​ക്കും വ്യ​വ​സാ​യ​ങ്ങൾ​ക്കും ആ​യി തു​റ​ന്നു കൊ​ടു​ക്കാ​നും ക​ട​മ​യും ചു​മ​ത​ല​യും നി​ല​വി​ലു​ണ്ട്. ഈ പ്ര​ക്രി​യ​യി​ലെ പോ​ക്കു​വ​ര​വും മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ളും കൃ​ത്യ​മായ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. എ​വി​ടെ നി​ന്ന്, ഏ​ത് ദി​വ​സം, എ​ന്ത് സാ​ധ​നം, എ​ത്ര​ത്തോ​ളം, ആ​ര് നി​ക്ഷേ​പി​ച്ചു എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും അ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്ക​ണം.
ഇൻ​സി​ന​റേ​റ്റർ
ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കിൽ
ബ​യോ മെ​ഡി​ക്കൽ മാ​ലി​ന്യ​ങ്ങൾ സ്രോ​ത​സിൽ വ​ച്ച് ത​രം​തി​രി​ക്ക​ണം. അ​തി​ന് ശേ​ഷം അ​വ​യെ അ​ണു​വി​മു​ക്ത​മാ​ക്ക​ണം എ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. അ​ണു​വി​മു​ക്ത​മാ​ക്കിയ മാ​ലി​ന്യ​ങ്ങൾ ഒ​രു പൊ​തു സം​സ്ക​രണ ശാ​ല​യി​ലെ​ത്തു​മ്പോൾ ആ​വ​ശ്യ​മെ​ങ്കിൽ ഒ​രി​ക്കൽ കൂ​ടി അ​ണു​വി​മു​ക്ത പ്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം പ്ളാ​സ്റ്റി​ക്കു​ക​ളും ലോഹ സാ​ധ​ന​ങ്ങ​ളും റീ സൈ​ക്ളിംഗി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നൽ​കാ​റു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളായ രാ​സ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും സു​ര​ക്ഷിത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ണു​വി​ക​രണ ശേ​ഷി​യു​ള്ള വ​സ്തു​ക്കൾ അ​വ​യു​ടെ നിർ​മ്മാ​താ​വി​ന് ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ക. ബ​യോ മെ​ഡി​ക്കൽ മാ​ലി​ന്യ മാ​നേ​ജ്മെ​ന്റ് ആൻഡ് ഹാൻ​ഡ​ലിം​ഗ് നി​യ​മം 1998ൽ വ​ള​രെ വ്യ​ക്ത​മായ നിർ​ദ്ദേ​ശ​ങ്ങൾ സർ​ക്കാർ നൽ​കി​യി​ട്ടു​ണ്ട്. ആ​യ​തി​നാൽ പ്ര​വർ​ത്ത​നം സം​ബ​ന്‌​ധി​ച്ച സം​ശ​യ​ത്തി​ന് വ​ഴി​യി​ല്ല. ഓ​രോ മാ​ലി​ന്യ സം​സ്ക​രണ സ്ഥാ​പ​ന​ങ്ങ​ളും നിർ​ദ്ദേ​ശ​ങ്ങൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം എ​ന്നു​മാ​ത്രം.

ലേഖകന്റെ ഫോൺ : 9495563222
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ