യന്ത്രമല്ല, ജനങ്ങളാണ് കൈവിട്ടത്
August 4, 2018, 12:05 am
അ​ടു​ത്ത വർ​ഷം ആ​ദ്യം ന​ട​ക്കേ​ണ്ട ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ​ക്കു പ​ക​രം പ​ഴയ ബാ​ല​റ്റ് സ​മ്പ്ര​ദാ​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോൺ​ഗ്ര​സ് ഉൾ​പ്പെ​ടെ പ​തി​നേ​ഴു പ്ര​തി​പ​ക്ഷ പാർ​ട്ടി​ക​ളു​ടെ നേ​താ​ക്കൾ തി​ങ്ക​ളാ​ഴ്ച ഇ​ല​ക്‌​ഷൻ ക​മ്മി​ഷ​നെ കാ​ണാ​നൊ​രു​ങ്ങു​ക​യാ​ണ്. അ​ത്യ​ധി​കം വി​ചി​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ പാർ​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മെ​ന്ന് സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​വർ​ക്കെ​ല്ലാം അ​റി​യാം. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് ബാ​ല​റ്റ് പേ​പ്പർ വ​ന്നാൽ തി​ര​ഞ്ഞെ​ടു​പ്പിൽ ത​ങ്ങൾ​ക്ക് അ​നാ​യാസ വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണോ ഇ​വർ ക​രു​തു​ന്ന​തെ​ന്ന​റി​യി​ല്ല. 2014​-​ലെ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നീ​ട് ന​ട​ന്ന പല നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി.​ജെ.​പി നേ​ട്ടം കൊ​യ്ത​ത് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തിൽ കൃ​ത്രി​മ​ങ്ങൾ ന​ട​ത്തി​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​രോ​പ​ണം നി​ല​നിൽ​ക്കു​ക​യാ​ണ്. ആ​രോ​പ​ണം തെ​ളി​യി​ക്കാ​നു​ള്ള ധാർ​മ്മിക ബാ​ദ്ധ്യത അ​വർ ഏ​റ്റെ​ടു​ത്ത​തു​മി​ല്ല. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്റെ വി​ശ്വാ​സ്യത ബോ​ദ്ധ്യ​പ്പെ​ടു​ത്താൻ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷൻ ഈ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​ണ​ങ്ങൾ ന​ട​ത്തി​യ​താ​ണ്. അം​ഗീ​കൃത രാ​ഷ്ട്രീയ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​കൾ​ക്ക് ഇ​തി​ലേ​ക്കു ക്ഷ​ണ​വും ല​ഭി​ച്ചി​രു​ന്നു. എ​ന്നാൽ പേ​രു നൽ​കിയ പാർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​കൾ പോ​ലും പ​രീ​ക്ഷ​ണ​ദി​ന​ത്തിൽ ഹാ​ജ​രാ​യി​ല്ല. ഇ​തി​നു​ശേ​ഷ​മാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ന് കൂ​ടു​തൽ വി​ശ്വാ​സ്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്താൻ ല​ക്ഷ്യ​മി​ട്ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തോ​ടൊ​പ്പം വി.​വി. പാ​റ്റ് സം​വി​ധാ​നം കൂ​ടി ഏർ​പ്പെ​ടു​ത്താ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷൻ നിർ​ദ്ദേ​ശം വ​ച്ച​ത്. കേ​ന്ദ്ര സർ​ക്കാർ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യും ഇ​തി​നാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂപ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഏ​തു സ്ഥാ​നാർ​ത്ഥി​ക്കാ​ണ് വോ​ട്ടു ചെ​യ്ത​തെ​ന്ന് ത​ത്സ​മ​യം ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി വോ​ട്ട​റെ ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നു​ള്ള യ​ന്ത്ര​സം​വി​ധാ​ന​മാ​ണി​ത്.
തി​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാൻ പ​ഴു​തു​കൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ​ക്കെ​തി​രെ സ​മീ​പ​കാ​ലം വ​രെ അ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങൾ കാ​ര്യ​മാ​യി ഉ​യർ​ന്നി​രു​ന്നി​ല്ല. ബി.​ജെ.​പി​യു​ടെ വ​ലിയ മു​ന്നേ​റ്റ​മാ​ണ് പ്ര​തി​പ​ക്ഷ പാർ​ട്ടി​ക​ളിൽ സം​ശ​യം ജ​നി​പ്പി​ച്ച​ത്. എ​ന്നാൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ നോ​ക്കു​മ്പോ​ഴും പ്ര​തി​പ​ക്ഷ സ്ഥാ​നാർ​ത്ഥി​ക​ളും കൂ​ട്ട​ത്തിൽ വി​ജ​യി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നു​ള്ള വ​സ്തുത അ​വർ സൗ​ക​ര്യ​പൂർ​വം വി​സ്മ​രി​ക്കു​ന്നു. ബാ​ല​റ്റി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള എ.​എ.​പി ഡൽ​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ എ​ഴു​പ​തിൽ അ​റു​പ​ത്തേ​ഴു സീ​റ്റി​ലും ജ​യി​ച്ച് പു​തിയ ച​രി​ത്ര​മെ​ഴു​തി​യെ​ന്നോർ​ക്ക​ണം. പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ കോൺ​ഗ്ര​സാ​ണ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. സ​മീ​പ​കാ​ല​ത്തു ന​ട​ന്ന പല ലോ​ക്‌​സ​ഭാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോൺ​ഗ്ര​സി​നും മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​കൾ​ക്കും നേ​ട്ട​മു​ണ്ടാ​യി. അ​പ്പോ​ഴൊ​ന്നും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്റെ നി​ഷ്‌​പ​ക്ഷ​ത​യിൽ പാർ​ട്ടി നേ​താ​ക്കൾ​ക്ക് ഒ​രു സം​ശ​യ​വു​മു​ണ്ടാ​യി​ല്ല. കേ​ര​ള​ത്തിൽ ഇ​ട​തു​മു​ന്ന​ണി ഗം​ഭീര ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റിയ തി​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ പ്ര​തി​സ്ഥാ​ന​ത്താ​യി​ല്ല. തോൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മ്പോൾ യ​ന്ത്ര​ത്തെ പ​ഴി​ക്കു​ന്ന​ത് നി​രർ​ത്ഥ​ക​മാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പ​രി​ഹാ​സ്യ​മായ ഇ​ത്ത​രം നി​ല​പാ​ടു​കൾ.
പ്ര​തി​യോ​ഗി​ക​ളെ കാ​യി​ക​മാ​യി പോ​ലും അ​ടി​ച്ച​മർ​ത്തു​ന്ന​തിൽ മു​ന്നിൽ നിൽ​ക്കു​ന്ന തൃ​ണ​മൂൽ നേ​താ​വ് മ​മ​താ ബാ​നർ​ജി​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നെ​തി​രെ പു​തിയ പോർ​മു​ഖം തു​റ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം നൽ​കു​ന്ന​തെ​ന്ന​ത് ര​സാ​വ​ഹ​മാ​ണ്. ബം​ഗാ​ളിൽ അ​ടു​ത്തി​ടെ ന​ട​ന്ന ത​ദ്ദേശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പിൽ ആ​യി​ര​ക്ക​ണ​ക്കി​നു സീ​റ്റു​ക​ളിൽ തൃ​ണ​മൂൽ സ്ഥാ​നാർ​ത്ഥി​കൾ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് എ​തിർ​ക​ക്ഷി​ക​ളിൽ​പ്പെ​ട്ട​വ​രെ പ​ത്രിക നൽ​കാൻ പോ​ലും മ​മ​ത​യു​ടെ പാർ​ട്ടി​ക്കാർ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ്. മു​പ്പ​ത്തി​നാ​ലു​വർ​ഷം തു​ടർ​ച്ച​യാ​യി ബം​ഗാൾ ഭ​രി​ച്ച സി.​പി.​എം തൃ​ണ​മൂൽ പ്ര​വർ​ത്ത​കർ അ​ഴി​ച്ചു​വി​ട്ട വ്യാ​പ​ക​മായ അ​ക്ര​മ​ങ്ങ​ളിൽ പേ​ടി​ച്ചു ക​ഴി​യേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ബൂ​ത്ത് പി​ടി​ത്ത​വും പ്ര​തി​യോ​ഗി​ക​ളു​ടെ നേർ​ക്കു​ള്ള കൈ​യേ​റ്റ​വു​മൊ​ക്കെ​യാ​ണ് ബം​ഗാ​ളി​ലെ ഇ​പ്പോ​ഴ​ത്തെ തി​ര​ഞ്ഞെ​ടു​പ്പു വി​ശേ​ഷ​ങ്ങൾ.
ഡി​ജി​റ്റൽ യു​ഗ​ത്തി​ന്റെ അ​ന​ന്ത​സാ​ദ്ധ്യ​ത​ക​ളും സൗ​ക​ര്യ​ങ്ങ​ളും ആ​വോ​ളം അ​നു​ഭ​വി​ക്കെ ത​ന്നെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തോ​ടു​ള്ള അ​പ്രീ​തി​ക്കും ക​ടു​ത്ത എ​തിർ​പ്പി​നും യു​ക്തി​ഭ​ദ്ര​മായ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കിൽ ജ​ന​ങ്ങ​ളെ അ​തു ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക​യാ​ണു വേ​ണ്ട​ത്. അ​ല്ലാ​തെ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​ന്ന് ചി​ന്ത​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. തി​രി​മ​റി​കൾ വ്യാ​പ​ക​മായ തോ​തിൽ ന​ട​ത്താൻ വേ​ണ്ടി​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം വ​സ്തു​നി​ഷ്ഠ​മാ​യി പ്ര​തി​പ​ക്ഷ​ങ്ങൾ​ക്ക് ഇ​തു​വ​രെ തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷൻ നൽ​കിയ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ മാ​റി​നി​ന്നി​ട്ട് ഇ​പ്പോൾ യന്ത്ര​ത്തെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ് മു​ഖം തി​രി​ക്കു​ന്ന​ത് രാ​ഷ്ട്രീയ അ​ല്പ​ത്ത​ര​മാ​ണ്. പ​തി​റ്റാ​ണ്ടു​കൾ​ക്കു മുൻ​പ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വോ​ട്ടിംഗ് യ​ന്ത്ര​ങ്ങൾ ഉ​പ​യോ​ഗി​ച്ച​ത് കേ​ര​ള​ത്തി​ലെ പ​റ​വൂർ നി​യ​മ​സ​ഭാ മണ്ഡ​ല​ത്തി​ലാ​ണ്. തി​ക​ച്ചും പു​തിയ സം​വി​ധാ​ന​മെ​ന്ന നി​ല​യ്ക്ക് ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും അ​ന്നു​ണ്ടാ​യി. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങൾ കോ​ട​തി​യി​ലും ക​യ​റി. യ​ന്ത്ര​ത്തി​ന്റെ വി​ശ്വാ​സ്യ​ത​യും പ്ര​വർ​ത്തന മി​ക​വും ആ​ധി​കാ​രി​ക​ത​യും സം​ശ​യ​ലേ​ശ​മെ​ന്യേ തെ​ളി​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. എൺ​പ​തു കോ​ടി​യോ​ളം വോ​ട്ടർ​മാ​രു​ള്ള രാ​ജ്യ​ത്ത് വോ​ട്ടെ​ടു​പ്പി​ന് യ​ന്ത്ര​ങ്ങൾ ഉ​പ​യോ​ഗി​ച്ചാ​ലു​ള്ള നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ത്യേ​കി​ച്ച് എ​ടു​ത്തു​കാ​ട്ടേ​ണ്ട​തി​ല്ല. ലോ​ക​മൊ​ട്ടാ​കെ സ്വീ​കാ​ര്യ​മായ ഒ​രു യ​ന്ത്ര​സം​വി​ധാ​നം ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​ങ്ങൾ​ക്ക് അ​സ്വീ​കാ​ര്യ​മാ​കു​ന്ന​ത് വി​ചി​ത്രം ത​ന്നെ​യാ​ണ്. യ​ന്ത്ര​ത്തിൽ കൃ​ത്രി​മ​ങ്ങൾ ന​ട​ത്തി വോ​ട്ട് ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​ക്കി മാ​റ്റു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലൂ​ടെ പ്ര​തി​പ​ക്ഷം പ​ങ്കു​വ​യ്ക്കു​ന്ന​ത് സ്വ​ന്തം ദൗർ​ബ​ല്യ​ങ്ങ​ളാ​ണ്. തി​ര​ഞ്ഞെ​ടു​പ്പിൽ പി​ന്ത​ള്ള​പ്പെ​ട്ട​ത് ജ​ന​ങ്ങൾ കൈ​വി​ട്ട​തു കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​ക്കാൻ മ​ടി​ക്കു​ന്ന​താ​ണ് ബാ​ലിശ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​രാൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ശു​ദ്ധി​യും സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും അ​ന്തർ​ദ്ദേ​ശീയ ത​ല​ത്തിൽ പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാൽ ബാ​ല​റ്റ് സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ് കൃ​ത്രി​മ​ങ്ങൾ ന​ട​ത്താൻ കൂ​ടു​തൽ സൗ​ക​ര്യ​മെ​ന്നു കാ​ണാം. പ​തി​റ്റാ​ണ്ടു​കൾ​ക്കു മുൻ​പ് പല ഉ​ത്ത​രേ​ന്ത്യൻ സം​സ്ഥാ​ന​ങ്ങ​ളി​ലും തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ധി നിർ​ണ​യി​ക്കു​ന്ന​തിൽ മാ​ഫി​യാ സം​ഘ​ങ്ങൾ​ക്ക് വ​ലിയ പ​ങ്കു​ണ്ടാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷൻ അ​തി​ന്റെ അ​ധി​കാ​ര​ങ്ങൾ ശ​ക്ത​മാ​യി പു​റ​ത്തെ​ടു​ത്ത​തോ​ടെ​യാ​ണ് ആ നി​ല​യ്ക്ക് മാ​റ്റം വ​ന്ന​ത്. ബൂ​ത്തു​പി​ടി​ത്ത​വും ബാ​ല​റ്റ് ത​ട്ടി​യെ​ടു​ക്ക​ലും പു​റ​ത്തു​വ​ച്ച് വോ​ട്ടു​കു​ത്തി അ​ക​ത്തു പോ​യി പെ​ട്ടി​യി​ലി​ടു​ന്ന​തും മ​റ്റും നി​ല​ച്ച​ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വ​ര​വോ​ടെ​യ​ണ്. അ​ത്ത​രം കാ​ടൻ സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്കു മ​ട​ങ്ങാൻ ആ​ഗ്ര​ഹി​ക്കു​ന്ന​വർ യ​ഥാർ​ത്ഥ​ത്തിൽ സാ​ങ്കേ​തിക വി​ദ്യ​യെ​യാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തിൽ പോ​യാൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളെ മാ​ത്ര​മ​ല്ല, ശ​രീ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞ സ്മാർ​ട്ട് ഫോ​ണി​നെ​യും എ.​ടി.​എം യ​ന്ത്ര​ത്തെ​യും മ​റ്റു ഓൺ​ലൈൻ സം​വി​ധാ​ന​ങ്ങ​ളെ​യു​മെ​ല്ലാം ഇ​വർ ത​ള്ളി​പ്പ​റ​ഞ്ഞേ​ക്കും. ന​ഷ്ട​പ്പെ​ട്ട ജ​ന​പി​ന്തുണ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള വ​ഴി​കൾ നോ​ക്കാ​തെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ ക​ള്ള​നാ​ക്കി നി​റു​ത്തി തി​ര​ഞ്ഞെ​ടു​പ്പിൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നു ക​രു​തു​ന്ന​ത് ശു​ദ്ധ ഭോ​ഷ്ക്കാ​ണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ