ഭൂമി നൽകി റെയിൽവേ വികസനം ഉറപ്പാക്കണം
August 7, 2018, 12:00 am
റെ​യിൽ​വേ വി​ക​സന പ​ദ്ധ​തി​ക​ളി​ലെ കാ​ല​താ​മ​സം സ​ജീ​വ​ചർ​ച്ചാ​വി​ഷ​യ​മാ​ണെ​ങ്കി​ലും പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​താ​ണ് സം​സ്ഥാ​നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലിയ ദൗർ​ഭാ​ഗ്യം. സ്ഥ​ലം ഏ​റ്റെ​ടു​ത്തു നൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാന പ്ര​ശ്നം. ഇ​തി​ന് ആ​കെ അ​പ​വാ​ദ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടാ​നു​ള്ള​ത് ക​ഞ്ചി​ക്കോ​ട് കോ​ച്ച് നിർ​മ്മാ​ണ​ശാ​ല​യു​ടെ കാ​ര്യ​മാ​ണ്. ഫാ​ക്ട​റി​ക്കാ​വ​ശ്യ​മായ സ്ഥ​ലം സം​സ്ഥാ​ന​സർ​ക്കാർ ഏ​റ്റെ​ടു​ത്ത് റെ​യിൽ​വേ​ക്ക് കൈ​മാ​റി​യി​ട്ട് വർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഒ​രു ക​ല്ലു​പോ​ലും വ​യ്ക്കാൻ റെ​യിൽ​വേ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. കോ​ച്ച് നിർ​മ്മാ​ണ​ശാല ക​ഞ്ചി​ക്കോ​ട്ട് ഉ​യ​രു​മോ എ​ന്ന​തി​ലും ഇ​പ്പോൾ തീർ​ച്ച​യി​ല്ല. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​ള്ള നിർ​മ്മാണ ശാ​ല​ക​ളിൽ ആ​വ​ശ്യ​ത്തി​ല​ധി​കം കോ​ച്ചു​കൾ നിർ​മ്മി​ക്കാ​നു​ള്ള ശേ​ഷി​യു​ള്ള​പ്പോൾ പു​തി​യൊ​രു നിർ​മ്മാണ യൂ​ണി​റ്റി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് റെ​യിൽ​വേ​യു​ടെ നി​ല​പാ​ട്. അ​പ്പോൾ കേ​ര​ള​ജ​ന​ത​യ്ക്ക് ഈ വി​ഷ​യ​ത്തിൽ ആ​ണ്ടു​തോ​റും നൽ​കി​ക്കൊ​ണ്ടി​രു​ന്ന വാ​ഗ്ദാ​ന​ത്തി​ന്റെ കാ​ര്യ​മോ എ​ന്നു ചോ​ദി​ക്കു​മ്പോൾ കൈ​മ​ലർ​ത്താ​നും തൊ​ടു​ന്യാ​യ​ങ്ങൾ നി​ര​ത്താ​നും കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വർ​ക്ക് മ​ടി​യോ നാ​ണ​മോ ഇ​ല്ല​താ​നും.
ക​ഞ്ചി​ക്കോ​ട് കോ​ച്ച് നിർ​മ്മാ​ണ​ശാ​ല​യ്ക്ക് ആ​വ​ശ്യ​മായ സ്ഥ​ലം ഏ​റ്റെ​ടു​ത്ത സർ​ക്കാർ പ​ക്ഷേ മ​റ്റു റെ​യിൽ​വേ വി​ക​സ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സ്ഥ​ലം എ​ടു​ക്കു​ന്ന​തിൽ വ​ലിയ ഉ​ദാ​സീന സ​മീ​പ​ന​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. റെ​യിൽ​വേ വി​ക​സ​നം ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​കാ​ത്ത​തി​ന് കാ​ര​ണ​മി​താ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടാൻ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്. റെ​യിൽ​വേ ബോർ​ഡി​ലു​ള്ള​വർ​പോ​ലും ഈ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളിൽ സം​സ്ഥാ​ന​സർ​ക്കാർ പു​ലർ​ത്തു​ന്ന ഉ​ദാ​സീന മ​നോ​ഭാ​വ​ത്തെ​പ്പ​റ്റി ആ​ക്ഷേ​പം പ​റ​യു​ക​യു​ണ്ടാ​യി. റോ​ഡ് വി​ക​സ​ന​ത്തി​നു ഊർ​ജ്ജി​ത​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തു നൽ​കു​ന്ന സർ​ക്കാർ റെ​യിൽ​വേ​യു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം തി​രി​ഞ്ഞാ​ണ് നിൽ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഈ ആ​ക്ഷേ​പം ശ​രി​വ​യ്ക്കു​ന്ന​താ​ണ് വർ​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ചില റെ​യിൽ​വേ വി​ക​സന പ​ദ്ധ​തി​കൾ. കാ​യം​കു​ള​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യ്ക്കു​ള്ള റെ​യിൽ​പാത ഇ​ര​ട്ടി​പ്പി​ക്കാ​നു​ള്ള പ്ര​വർ​ത്തി തു​ട​ങ്ങി​യി​ട്ട് ഏ​ക​ദേ​ശം ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി. ഏ​റ്റു​മാ​നൂർ - ചി​ങ്ങ​വ​നം ഭാ​ഗ​ത്തെ ഇ​ര​ട്ട​പ്പാത പൂർ​ത്തി​യാ​ക്കാൻ വെ​റും അ​ഞ്ചു ഹെ​ക്ടർ സ്ഥ​ല​മാ​ണ് ഇ​നി വേ​ണ്ട​ത്. നി​ല​വി​ലു​ള്ള പാ​ത​യോ​ട് ചേർ​ന്നു​ള്ള അ​ഞ്ചു ഹെ​ക്ടർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് റെ​യിൽ​വേ​ക്ക് കൈ​മാ​റാൻ സർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ല. ഫ​ല​മോ? ഒ​റ്റ​പ്പാത കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള എ​ല്ലാ​ട്രെ​യി​നു​ക​ളും അ​വി​ട​വി​ടെ കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​രു​ന്നു. ഇ​ര​ട്ട​പ്പാ​ത​കൊ​ണ്ടും മ​തി​യാ​കാ​ത്ത​ത്ര ട്രെ​യിൻ സർ​വീ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. അ​പ്പോൾ ഒ​റ്റ​പ്പാത സൃ​ഷ്ടി​ക്കു​ന്ന കാ​ല​താ​മ​സ​വും യാ​ത്ര​ക്കാർ നേ​രി​ടു​ന്ന അ​സൗ​ക​ര്യ​ങ്ങ​ളും ഊ​ഹി​ക്കാ​വു​ന്ന​താ​ണ്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഷൊർ​ണ്ണൂർ വ​രെ മൂ​ന്നാം​പാത നിർ​മ്മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ജീ​വ​ചർ​ച്ച ന​ട​ക്കു​ക​യാ​ണ്. അ​വി​ടെ​യും സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. കോ​ട്ട​യ​ത്തി​നും ചെ​ങ്ങ​ന്നൂ​രി​നു​മി​ട​യ്ക്കു​ള്ള ഇ​ര​ട്ട​പ്പാത എ​ത്ര​യും വേ​ഗം പൂർ​ത്തി​യാ​ക്കാൻ ആ​വ​ശ്യ​മായ സ്ഥ​ലം ഏ​റ്രെ​ടു​ത്തു നൽ​കാൻ സർ​ക്കാർ മു​ന്നോ​ട്ട് വ​ര​ണം. പാത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് ന​ട​പ്പു ബ​ഡ്ജ​റ്റിൽ 60 കോ​ടി രൂപ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി പാത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്റെ ക​ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. നാ​ഗർ​കോ​വി​ലിൽ നി​ന്ന് ക​ന്യാ​കു​മാ​രി​വ​രെ​യു​ള്ള പാത ഇ​ര​ട്ടി​പ്പി​ക്കൽ പ​ണി ധൃ​ത​ഗ​തി​യിൽ ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നേ​മം വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റർ ആ​ദ്യം പൂർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. എ​ന്നാൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ ര​ണ്ടാം പാത എ​വി​ടെ​വ​രും? പ​തി​ന​ഞ്ചു ഹെ​ക്ടർ സ്ഥ​ല​മാ​ണ് ഇ​തി​നു വേ​ണ്ട​ത്. ഒ​രു സെ​ന്റ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പ്രാ​ഥ​മിക ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലും നീ​ങ്ങി​യി​ട്ടു​മി​ല്ല. 2800 കോ​ടി ചെ​ല​വു വ​രു​ന്ന ശ​ബ​രി​പ​ദ്ധ​തി​ക്കും വേ​ണം 212 ഹെ​ക്ടർ സ്ഥ​ലം. അ​ങ്ക​മാ​ലി​യിൽ നി​ന്ന് കു​റ​ച്ച് ദൂ​ര​ത്തിൽ 24 ഹെ​ക്ടർ മാ​ത്ര​മാ​ണ് ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത​ത്. തി​രു​നാ​വാ​യ, കു​റ്റി​പ്പു​റം തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഗു​രു​വാ​യൂ​രിൽ നി​ന്നു​ള്ള പാത നീ​ട്ടു​ന്ന പ​ദ്ധ​തി​കൾ ക​ട​ലാ​സിൽ ത​ന്നെ കി​ട​ക്കു​ക​യാ​ണ്. എ​വി​ടെ​യും സ്ഥ​ല​മെ​ടു​പ്പാ​ണ് പ്ര​ധാന ത​ട​സം. നി​ര​വ​ധി മേ​ല്പാ​ല​ങ്ങൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥ​ലം കി​ട്ടാ​ത്ത​തു​കാ​ര​ണം പ​ണി​യൊ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. സ്ഥ​ല​മെ​ടു​ക്കു​ന്ന​തി​ലു​ള്ള ത​ട​സ​ങ്ങ​ളും നൂ​ലാ​മാ​ല​ക​ളും സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണെ​ന്ന് അ​റി​യാ​ത്ത​വർ ഇ​ല്ല. എ​ന്നാ​ലും വി​ക​സന പ​ദ്ധ​തി​കൾ​ക്കാ​യു​ള്ള സ്ഥ​ലം എ​ടു​പ്പ് ഇ​ച്ഛാ​ശ​ക്തി​യോ​ടെ നിർ​വ​ഹി​ക്കാൻ സർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല. എ​ല്ലാ​റ്റി​നും കേ​ന്ദ്ര​ത്തെ കു​റ്റം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​യി​ല്ല. സം​സ്ഥാ​നം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങൾ ഉ​പേ​ക്ഷ​കൂ​ടാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യാൻ ക​ഴി​യ​ണം. പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ടെ​ങ്കിൽ സ​ത്വ​രം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാൻ ശ്ര​മി​ക്ക​ണം. തു​ട​ങ്ങേ​ണ്ട​തും തു​ട​ങ്ങി​വ​ച്ച​തു​മായ പ​ദ്ധ​തി​ക​ളു​ടെ പ്ര​വർ​ത്തന പു​രോ​ഗ​തി അ​ടി​ക്ക​ടി വി​ല​യി​രു​ത്തി പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കിൽ പ​രി​ഹ​രി​ക്കാൻ ന​ട​പ​ടി എ​ടു​ക്ക​ണം. റോ​ഡ് വി​ക​സ​ന​ത്തെ അ​പേ​ക്ഷി​ച്ച് റെ​യിൽ​വേ പാത ഇ​ര​ട്ടി​പ്പി​ക്കാ​നും മ​റ്റ് സൗ​ക​ര്യ​ങ്ങൾ കൂ​ട്ടാ​നും വ​ള​രെ​ക്കു​റ​ച്ച് സ്ഥ​ല​മേ ആ​വ​ശ്യ​മു​ള്ളൂ. എ​ന്നി​ട്ടും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് നൽ​കാ​ത്ത​തി​ന്റെ പേ​രിൽ റെ​യിൽ​വി​ക​സ​ന​പ​ദ്ധ​തി​കൾ സ്തം​ഭി​ച്ചു കി​ട​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. സം​സ്ഥാ​ന​സർ​ക്കാ​രി​ന്റെ അ​ടി​യ​ന്തര ശ്ര​ദ്ധ​പ​തി​യേ​ണ്ട പ്ര​ശ്ന​മാ​ണി​ത്.
അ​റ്റ​കു​റ്റ​പ്പ​ണി​കൾ കാ​ര​ണം ഒ​രു​വർ​ഷ​ത്തോ​ള​മാ​യി സം​സ്ഥാ​ന​ത്തെ ട്രെ​യിൻ​സർ​വീ​സു​ക​ളിൽ പ​ല​തും താ​ളം തെ​റ്റി കി​ട​ക്കു​ക​യാ​ണ്. വ​ണ്ടി​കൾ റ​ദ്ദാ​ക്ക​ലും വൈ​കി ഓ​ട്ട​വും പ​തി​വാ​യി​രി​ക്കു​ന്നു. ആ​ശ്ര​യി​ക്കാ​വു​ന്ന യാ​ത്രാ​മാർഗ​മാ​യി​രു​ന്നു ട്രെ​യി​നു​കൾ. എ​ന്നാൽ കു​റ​ച്ചു​കാ​ല​മാ​യി ആ നി​ല​മാ​റി. വി​ക​സന പ​ദ്ധ​തി​കൾ നീ​ണ്ടു​പോ​കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​വും ഇ​ര​ട്ടി​ക്കു​ക​യാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ