സമ്പുഷ്ടകേരളം പദ്ധതിക്ക് 23 കോടിയുടെ ഭരണാനുമതി: മന്ത്രി ശൈലജ
August 10, 2018, 1:37 am
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതി നടപ്പാക്കാൻ 23.81 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സ്ത്രീകളുടെയും കൂട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കാൻ നാഷണൽ ന്യൂട്രീഷ്യൻ മിഷൻ പോഷൺ അഭിയാന്റെ ഭാഗമായിട്ടുള്ള പദ്ധതി കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ വർഷം നടപ്പാക്കുന്നത്. ബാക്കി10 ജില്ലകളിൽ അടുത്ത വർഷം നടപ്പാക്കും.
ആറു വയസു വരെയുള്ള കുട്ടികൾ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ 3 വർഷത്തിനുള്ളിൽ നിശ്ചിത ലക്ഷ്യത്തിലെത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവൻ അംഗൻവാടി വർക്കർമാർക്കും ഐ.സി.ഡി.എസ്. സൂപ്പർ വൈസർമാർക്കും സ്മാർട് ഫോണുകൾ ലഭ്യമാക്കും.അംഗൻ വാടിയിൽ ഇപ്പോൾ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിർത്തലാക്കും. കേരളത്തിൽ ഇതിനായി ആദ്യഘട്ടത്തിൽ 8500 ഫോണുകളാണ് വാങ്ങുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് കൺവർജൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഒരു സംസ്ഥാന ഏകോപന കമ്മിറ്റിയാണ് പ്ലാൻ തയ്യാറാക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ