കലൈഞ്ജരും പോയി, ഇനി പുതിയ പോർമുഖം
August 11, 2018, 12:20 am
കോവളം സതീഷ്‌കുമാർ

ദ്രാ​വിഡ രാ​ഷ്ട്രീ​യ​ത്തി​ന്റെ കാ​ര​ണ​വർ ക​രു​ണാ​നി​ധി പോ​യി. ഇ​നി ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ന്റെ ഗ​തി​മാ​റി​ത്തു​ട​ങ്ങും.​ഡി.​എം.​കെ​യിൽ ആ​ഭ്യ​ന്തര ക​ലാ​പ​ത്തി​നും അ​ര​ങ്ങൊ​രു​ങ്ങി​യി​രി​ക്കു​യാ​ണി​പ്പോൾ. ഒ​രേ സ​മ​യം പാർ​ട്ടി​യി​ലെ ഐ​ക്യം സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം സർ​ക്കാ​രി​നെ​തി​രെ പോർ​മു​ഖം തു​റ​ക്കു​ക​യും ചെ​യ്യുക എ​ന്ന​താ​ണ് ഡി.​എം.​കെ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.
ക​രു​ണാ​നി​ധി​ക്ക് മ​റീന ബീ​ച്ചിൽ അ​ന്ത്യ​വി​ശ്രമ സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​നെ സർ​ക്കാർ എ​തിർ​ത്ത​തോ​ടെ അ​ണ്ണാ ഡി.​എം.​കെ​യോ​ടു​ള്ള പക ഡി.​എം.​കെ വീ​ണ്ടെ​ടു​ത്തു. ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ ക​ലൈ​ഞ്ജർ അ​വ​സാ​ന​യാ​ത്ര​യിൽ ത​ന്നെ അ​ണ്ണാ ഡി.​എം.​കെ​യെ തോൽ​പ്പി​ച്ചു​വെ​ന്ന് പ്ര​വർ​ത്ത​കർ വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തു. ഈ വി​ഷ​യ​ത്തിൽ സർ​ക്കാ​രി​നെ​തി​രാ​യി ഉ​ണ്ടായ പൊ​തു​ജന വി​കാ​ര​ത്തി​ന്റെ ഗു​ണ​ഫ​ലം ഡി.​എം.​കെ​യ്ക്ക് ല​ഭി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണ​ണം.
ത​ന്റെ പിൻ​ഗാ​മി​യാ​യി മ​കൻ സ്റ്റാ​ലി​നെ വാ​ഴി​ച്ചി​ട്ടാ​ണ് ക​രു​ണാ​നി​ധി പോ​യ​ത്. ക​രു​ണാ​നി​ധി അ​ദ്ധ്യ​ക്ഷ​പ​ദ​വി​യി​ലാ​യി​രി​ക്കെ ത​ന്നെ സ്റ്റാ​ലിൻ വർ​ക്കിം​ഗ് പ്ര​സി​ഡ​ന്റാ​യി. പി​താ​വ് രോ​ഗ​ശ​യ്യ​യി​ലാ​യ​പ്പോൾ കാ​ര്യ​ങ്ങ​ളെ​ല്ലാം നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് സ്റ്റാ​ലി​നാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പാർ​ട്ടി സം​വി​ധാ​ന​ത്തിൽ സ്റ്റാ​ലിൻ അ​ടു​ത്ത പ്ര​സി​ഡ​ന്റാ​കും. എ​ന്നാൽ ഡി.​എം.​കെ​യ്ക്ക് അ​പ്പു​റ​ത്ത് ജ​ന​പ്രീ​തി സ്റ്റാ​ലി​ന് ഇ​ല്ല.
എ​ന്നാൽ, പി​താ​വ് ജീ​വി​ച്ചി​രി​ക്കെ ത​ന്നെ ക​ലാ​പ​ത്തി​നു കോ​പ്പു കൂ​ട്ടി​യ, സ്റ്റാ​ലി​ന്റെ മൂ​ത്ത സ​ഹോ​ദ​രൻ എം.​കെ.​അ​ഴി​ഗി​രി​യു​ടെ പു​തിയ നീ​ക്ക​ങ്ങൾ നിർ​ണാ​യ​ക​മാ​കും. ആ​റു മാ​സ​ത്തി​ന​കം സ​ജീവ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കാ​വേ​രി ആ​ശു​പ​ത്രി​യിൽ ക​ലൈ​ഞ്ജ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോൾ മി​ക്ക​വാ​റും എ​ല്ലാ​ദി​വ​സ​വും എ​ത്തി​യി​രു​ന്നു.
രാ​ജ്യ​സ​ഭാം​ഗ​മായ ക​നി​മൊ​ഴി​യാ​ണ് മ​റ്റൊ​രു അ​ധി​കാര കേ​ന്ദ്രം. എ​ന്നാൽ ഇ​തു​വ​രെ സ്റ്റാ​ലി​ന്റെ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചാ​ണ് ക​നി​മൊ​ഴി പ്ര​വർ​ത്തി​ച്ച​ത്. മ​കൻ ഉ​ദ​യ​നി​ധി മാ​ര​നെ നേ​തൃ​ത്വ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള സ്റ്റാ​ലി​ന്റെ ശ്ര​മ​ങ്ങൾ​ക്കെ​തി​രെ ചെ​റു​ത​ല്ലാ​ത്ത മു​റു​മു​റു​പ്പ് പാർ​ട്ടി​ക്കു​ള്ളിൽ ഇ​പ്പോ​ഴു​ണ്ട്.
സ്റ്റാ​ലി​ന്റെ വ​ഴി
അ​ച്ഛ​നെ​പ്പോ​ലെ, 14ാം വ​യസിൽ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മിസ പ്ര​കാ​രം ജ​യി​ലി​ലാ​യി ക്രൂര പീ​ഡ​ന​ത്തി​നി​രയായ മ​ക​നോ​ടു​ള്ള പി​താ​വി​ന്റെ വാത്‌​സ​ല്യ​വും സ്റ്റാ​ലി​നു തു​ണ​യാ​യി. എം.​എൽ.​എ​യും ചെ​ന്നൈ മേ​യ​റും മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ഴി​ഞ്ഞ വർ​ഷം ജ​നു​വ​രി​യിൽ വർ​ക്കിം​ഗ് പ്ര​സി​ഡ​ന്റു​മാ​യി .​യു​വ​ത്വ​ത്തിൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ചീ​ത്ത​പ്പേ​ര് മാ​റ്റി വി​ക​സന നാ​യ​ക​നെ​ന്ന പ്ര​തി​ച്ഛായ നിർ​മ്മി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.
അ​ഴ​ഗി​രി​യു​ടെ വ​ഴി
വെ​ട്ടൊ​ന്ന് മു​റി ര​ണ്ടെ​ന്നാ​ണു അ​ഴ​ഗി​രി​ശൈ​ലി. മ​ക്കൾ​ക്കി​ട​യിൽ തർ​ക്കം ഉ​ണ്ടാ​യ​പ്പോൾ ത​ന്നെ ക​രു​ണാ​നി​ധി അ​ഴ​ഗി​രി​യെ മ​ധു​ര​യി​ലേ​ക്കു മാ​റ്റി. തെ​ക്കൻ ത​മി​ഴ്നാ​ട്ടി​ലെ ഡി.​എം.​കെ​യെ​ന്നാൽ അ​തോ​ടെ, അ​ഴ​ഗി​രി​യാ​യി. പി​താ​വി​നു ശേ​ഷം പ്ര​സി​ഡ​ന്റ് പ​ദ​വി​യെ​ന്ന മോ​ഹം അ​ഴ​ഗി​രി ഉ​പേ​ക്ഷി​ച്ചി​ല്ല. മോ​ഹം അ​തി​രു​ക​ട​ന്ന​പ്പോൾ 2000​ത്തിൽ പാർ​ട്ടി​യിൽ നി​ന്നു സ​സ്‌​പെൻ​ഷ​നി​ലാ​യി. തി​രി​ച്ചെ​ത്തി 2008ൽ മൂ​ന്നു ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ മി​ന്നു​ന്ന വി​ജ​യ​ത്തി​നു ച​ര​ടു വ​ലി​ച്ച​തി​നു​ള്ള സ​മ്മാ​ന​മാ​യി തെ​ക്കൻ ജി​ല്ല​ക​ളി​ലെ ഓർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്ഥാ​ന​മെ​ത്തി. സ്റ്റാ​ലിൻ ചെ​ന്നൈ​യി​ലും അ​ഴ​ഗി​രി ഡൽ​ഹി​യി​ലു​മെ​ന്ന ഫോർ​മു​ല​യു​ടെ ഭാ​ഗ​മാ​യി മ​ധു​ര​യിൽ നി​ന്നു പാർ​ല​മെ​ന്റി​ലേ​ക്കു ജ​യി​പ്പി​ച്ച് കേ​ന്ദ്ര​ത്തിൽ മ​ന്ത്രി​യാ​ക്കി.
പോ​ര് ആ​ളി​ക​ത്തി​യ​ത്
ക​രു​ണാ​നി​ധി​യു​ടെ സ​ഹോ​ദര പു​ത്രൻ മു​ര​ശൊ​ലി മാ​ര​ന്റെ മ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദി​ന​ക​രൻ പ​ത്രം ഒ​രു സർവേന​ട​ത്തി. ക​രു​ണാ​നി​ധി​യു​ടെ പിൻ​ഗാ​മി​യാ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് 70 ശ​ത​മാ​നം പേർ നൽ​കിയ ഉ​ത്ത​രം സ്റ്റാ​ലിൻ.​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ദി​വ​സം അ​ഴ​ഗി​രി അ​നുകൂ​ലി​കൾ മ​ധു​ര​യി​ലെ പ​ത്രം ഓ​ഫീ​സ് ക​ത്തി​ച്ചു. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്റെ പേ​രിൽ 2014ൽ അ​ഴ​ഗി​രി പാർ​ട്ടി​ക്കു പു​റ​ത്ത്.

ചേ​രി​ചേ​രാ​ന​യ​മാ​യി
ക​നി​മൊ​ഴി
ക​രു​ണാ​നി​ധി​യു​ടെ മൂ​ന്നാം ഭാ​ര്യ രാ​ജാ​ത്തി​യ​മ്മാ​ളി​ന്റെ ഏക മ​കൾ . 2007 മു​തൽ രാ​ജ്യ​സ​ഭാം​ഗം.​അർ​ദ്ധ സ​ഹോ​ദ​ര​ന്മാ​രു​ടെ പോ​രിൽ ചേ​രി​ചേ​രാ ന​യം സ്വീ​ക​രി​ക്കു​ന്ന അ​വ​രു​ടെ നി​ല​പാ​ടി​നു ഇ​നി പ്ര​സ​ക്തി​യേ​റും.​പി​താ​വി​ന്റെ ക​ലാ സാ​ഹി​ത്യ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ നേ​ര​വ​കാ​ശി​യായ മ​കൾ ക​നി​മൊ​ഴി​ക്ക് പാർ​ട്ടി​ക്ക​പ്പു​റ​ത്തും സ്വാ​ധീ​നം ഉ​ണ്ട്.
ദ്രാ​വി​ഡ​രാ​ഷ്ട്രീ​യം
കു​ഴ​ഞ്ഞു മ​റി​യു​ന്ന​തി​ങ്ങ​നെ
ആ​ദ്യം ജ​യ​ല​ളി​ത. ഇ​പ്പോൾ ക​രു​ണാ​നി​ധി. ര​ണ്ടു വർ​ഷ​ത്തി​നു​ള്ളിൽ ക​ട​പു​ഴ​കി​യ​ത് ദ്രാ​വിഡ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ര​ണ്ട് വൻ​മ​ര​ങ്ങൾ. ഇ​നി ശേ​ഷി​ക്കു​ന്ന​വ​രിൽ മ​ഹാ​പ്ര​തി​ഭ​കൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രാ​രും ഇ​ല്ല. അ​തു​കൊ​ണ്ടു​കൂ​ടി ഇ​നി​യു​ള്ള ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ന്റെ നിർ​ണാ​യക നാ​ളു​ക​ളാ​യി​രി​ക്കും. ഒ​ന്നു ക​ല​ങ്ങി തെ​ളി​യാൻ അ​ടു​ത്ത നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. വ​രു​ന്ന ലോ​ക് സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​തി​ലേ​ക്ക് വി​രൽ ചൂ​ണ്ടു​ന്ന​താ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീയ നി​രീ​ക്ഷ​കർ പ​റ​യു​ന്ന​ത്.
ജ​യ​ല​ളിത മു​ന്നിൽ നി​ന്നു ന​യി​ച്ച​തു​കൊ​ണ്ടാ​ണ് അ​ണ്ണാ ഡി.​എം.​കെ​യ്ക്ക് അ​ധി​കാ​രം ല​ഭി​ച്ച​ത്. ഏ​റെ ചോ​ദ്യ​ങ്ങൾ ത​മി​ഴ്‌​മ​ക്ക​ളു​ടെ മ​ന​സിൽ ഉ​യർ​ത്തി ജ​യ​ല​ളിത മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങിയ ശേ​ഷം പാർ​ട്ടി മൂ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തിൽ ഒ.​പ​ന്നീർ​ശെൽ​വം, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി വി​ഭാ​ഗ​ങ്ങൾ ഒ​ന്നി​ച്ചു നി​ന്ന് ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്നു. പു​റ​ത്ത് ശ​ക്ത​നായ ദി​ന​ക​രൻ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ​നീർ​ശെൽ​വ​വും പ​ള​നി​സ്വാ​മി​യും ന​ല്ല ര​മ്യ​ത​യി​ല്ല മു​ന്നോ​ട്ടു പോ​കു​ന്ന​തും. അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പിൽ അ​ണ്ണാ ഡി.​എം.​കെ​യ്ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ഇ​പ്പോൾ പ്ര​വ​ചി​ക്കാൻ പ​റ്റി​ല്ല. പ​ക്ഷേ ഈ അ​നു​കൂല അ​വ​സ്ഥ മു​ത​ലാ​ക്കു​ന്ന​തിൽ ഡി.​എം.​കെ ഇ​തു​വ​രെ പ​രാ​ജ​യ​മാ​യി​രു​ന്നു.
ദേ​ശീയ രാ​ഷ്‌​ട്രീ​യ​ത്തി​ന്റെ ക​ണ്ണു​കൾ എ​പ്പോ​ഴും ത​മി​ഴ്നാ​ടി​ന്റെ മേ​ലു​ണ്ട്. എ​ന്നാൽ ദ്രാ​വിഡ രാ​ഷ്ട്രീ​യം ശ​ക്ത​മാ​യ​തി​നെ തു​ടർ​ന്ന് അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ​ല്ലാ​തെ ഒ​റ്റ​യ്ക്ക് കാ​ര്യ​മായ നേ​ട്ട​മു​ണ്ടാ​ക്കാൻ കോൺ​ഗ്ര​സി​നോ ബി.​ജെ.​പി​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോൾ എ​ല്ലാം ക​ല​ങ്ങി​ത്തു​ട​ങ്ങി​യി​രി​ക്കു​കാ​ണ് ഇ​പ്പോൾ. രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങിയ സൂ​പ്പർ​താ​ര​ങ്ങ​ളായ ര​ജ​നി​കാ​ന്തും ക​മ​ല​ഹാ​സ​നും രാ​ഷ്ട്രീ​യ​ത്തിൽ വേ​രോ​ടി​ക്കാ​നു​ള്ള സു​വർ​ണാ​വ​സ​ര​മാ​യി​ട്ടാ​കും ഈ അ​വ​സ​ര​ത്തെ കാ​ണു​ക. ഒ​പ്പം കോൺ​ഗ്ര​സും ബി.​ജെ.​പി​യും
ബി.​ജെ.​പി​യു​ടെ അ​ട​വ് ന​യം
ഒ​രു ത​ര​ത്തിൽ അ​ട​വു​ന​യ​മാ​ണ് ബി.​ജെ.​പി ത​മി​ഴ്നാ​ട്ടിൽ പ​യ​റ്റു​ന്ന​ത്. ര​ണ്ട് ദ്രാ​വിഡ പാർ​ട്ടി​ക​ളോ​ടും ബ​ന്ധം പു​ലർ​ത്തി​യി​ട്ടു​ള്ള ബി.​ജെ.​പി ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി അ​ടു​പ്പം സൂ​ക്ഷി​ക്കു​ന്നു. മ​റീന ബീ​ച്ചിൽ സം​സ്കാര സ്ഥ​ലം ല​ഭി​ക്കാ​തെ​യാ​യ​പ്പോൾ സർ​ക്കാർ തീ​രു​മാ​ന​ത്തിൽ കേ​ന്ദ്ര​ത്തി​നും പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തിൽ സ്റ്റാ​ലിൻ സം​സാ​രി​ച്ചി​രു​ന്നു.
കോൺ​ഗ്ര​സി​ന്റെ ല​ക്ഷ്യം പ്ര​താ​പം വീ​ണ്ടെ​ടു​ക്കൽ
മു​മ്പ് ത​മി​ഴ്നാ​ട് ഭ​രി​ച്ച കോൺ​ഗ്ര​സ് ആ പ്ര​താ​പ​ത്തി​ലേ​ക്ക് ഉ​ട​നെ​യൊ​ന്നും തി​രി​ച്ചു ക​യ​റു​മെ​ന്ന വി​ശ്വാ​സം ദേ​ശീയ നേ​‌​തൃ​ത്വ​ത്തി​നു പോ​ലും ഇ​ല്ല. എ​ന്നാൽ നേ​ട്ടം ഉ​ണ്ടാ​ക്കാൻ ഇ​ത് അ​നു​കൂ​ല​മാ​ണെ​ന്ന് നേ​തൃ​ത്വം തി​രി​ച്ച​റി​യു​ക​യും ചെ​യ്യു​ന്നു. ത​മി​ഴ്നാ​ട്ടിൽ ഡി.​എം.​കെ​യു​ടെ സം​ഖ്യ​ക​ക്ഷി​യാ​ണ് കോൺ​ഗ്ര​സ്. പു​തിയ സാ​ഹ​ച​ര്യം ലോ​ക​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ നേ​ട്ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാർ​ട്ടി.

ര​ജ​നി​യും ക​മ​ലും
രാ​ഷ്ട്രീ​യ​നി​റ​വും
സി​നി​മ​യിൽ നി​ന്ന് രാ​ഷ്ട്രീ​യ​ത്തിൽ ചു​വ​ടു​വ​ച്ച സൂ​പ്പർ​താ​ര​ങ്ങ​ളായ ര​ജ​നി​കാ​ന്തി​നെ​യും ക​മ​ല​ഹാ​സ​നേ​യു​മാ​ണ് ഇ​പ്പോൾ ത​മി​ഴ്നാ​ട് ഉ​റ്റു​നോ​ക്കു​ന്ന​ത്. ക​ലൈ​ഞ്ജർ​ക്ക് അ​ന്തി​മോ​പ​ചാ​ര​മർ​പ്പി​ക്കാൻ ര​ണ്ടു​പേ​രും ധ​രി​ച്ചു​വ​ന്ന വ​സ്ത്ര​ത്തിൽ പോ​ലും രാ​ഷ്ട്രി​യം ഉ​ണ്ടെ​ന്നാ​ണ് സം​സാ​രം. ര​ജ​നി വെ​ളു​പ്പും ക​മൽ ക​റു​പ്പും നി​റ​ങ്ങ​ളി​ലു​ള്ള ഷർ​ട്ടാ​ണ് ധ​രി​ച്ചെ​ത്തി​യ​ത്. ബി.​ജെ.​പി വി​രു​ദ്ധ രാ​ഷ്ട്രീ​യ​മാ​ണ് ക​മ​ലി​ന്റേ​ത്. ര​ജ​നി​ക്ക് ബി.​ജെ.​പി ദേ​ശീയ നേ​തൃ​ത്വ​വു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ഇ​തു​വ​രെ അ​ദ്ദേ​ഹം ത​ള്ളി​യി​ട്ടു​മി​ല്ല. ഇ​രു​വ​രും ഒ​ന്നി​ക്കാ​നു​ള്ള സാ​ദ്ധ്യത പോ​ലും അ​ണി​കൾ കൽ​പ്പി​ക്കു​ന്നു​മു​ണ്ട്. അ​ത്ത​ര​ത്തിൽ ഒ​രി​ക്കൽ ക​മ​ല​ഹാ​സൻ സം​സാ​രി​ക്കു​ക​യും ചെ​യ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ