ജനങ്ങൾ ഒന്നടങ്കംമുന്നിട്ടിറങ്ങണം
August 11, 2018, 12:00 am
അ​ഭൂ​ത​പൂർ​വ​മായ പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രുൾ​പൊ​ട്ട​ലു​ക​ളി​ലും സം​സ്ഥാ​ന​ത്തി​ന്റെ വ​ലി​യൊ​രു പ്ര​ദേ​ശം ച​ല​ന​മ​റ്റു​നിൽ​ക്കു​ന്ന അ​തീവ ഭീ​തി​ജ​ന​ക​മായ സ്ഥി​തി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​കേ​ന്ദ്ര​ങ്ങൾ ആ​ശ്വ​സി​പ്പി​ക്കു​മ്പോ​ഴും ദു​ര​ന്തം നാ​ശം വി​ത​ച്ച മേ​ഖ​ല​ക​ളി​ലു​ള്ള ജ​ന​ങ്ങൾ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത കെ​ടു​തി​കൾ നേ​രി​ടേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രുൾ​പൊ​ട്ട​ലി​ലും യാ​ത്രാ​മാർ​ഗ​ങ്ങൾ അ​ട​ഞ്ഞ​തു​കാ​ര​ണം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് സം​സ്ഥാ​ന​ത്തെ വി​വിധ സേ​ന​കൾ​ക്കു​പു​റ​മെ ദു​ര​ന്ത​നി​വാ​രണ സേ​ന​യും സൈ​നിക വി​ഭാ​ഗ​ങ്ങ​ളും രം​ഗ​ത്തു​ണ്ടെ​ന്നു​ള്ള​ത് വ​ലിയ തോ​തിൽ ആ​ശ്വാ​സം നൽ​കു​ന്നു​ണ്ട്. എ​ന്നാൽ ഇ​വർ വി​ശ്ര​മ​ലേ​ശ​മെ​ന്യേ പ്ര​വർ​ത്തി​ച്ചി​ട്ടും എ​ല്ലാ​യി​ട​ത്തും ഒാ​ടി​യെ​ത്താൻ ക​ഴി​യാ​ത്ത​വി​ധം ദു​ര​ന്തം അ​തി​വി​പു​ല​മായ തോ​തി​ലാ​ണ്. സ്വ​ജീ​വ​നു​ള്ള ഭീ​ഷ​ണി​പോ​ലും വ​ക​വ​യ്ക്കാ​തെ​യാ​ണ് സേ​വ​ന​മ​നോ​ഭാ​വ​മു​ള്ള നാ​ട്ടു​കാർ സേ​നാം​ഗ​ങ്ങൾ​ക്കൊ​പ്പം ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ പ​ങ്കു​ചേ​രു​ന്ന​ത്. എ​ത്ര വാ​ഴ്ത്തി​യാ​ലും മ​തി​യാ​കി​ല്ല ഇ​വ​രു​ടെ സേ​വന മ​നോ​ഭാ​വം.
ക​ന​ത്ത പേ​മാ​രി അ​ണ​ക്കെ​ട്ടു​കൾ​ക്ക് സൃ​ഷ്ടി​ക്കാ​വു​ന്ന സ​മ്മർ​ദ്ദം കാ​ലേ​ക്കൂ​ട്ടി ക​ണ്ട​റി​ഞ്ഞ് ആ​വ​ശ്യ​മായ മുൻ​ക​രു​ത​ലു​കൾ സ്വീ​ക​രി​ക്കാൻ സർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും പ​ര​മാ​വ​ധി ന​ട​പ​ടി​കൾ സ്വീ​ക​രി​ച്ച​ത് അ​പ​ക​ട​ങ്ങൾ കു​റ​യ്ക്കാൻ സ​ഹാ​യ​ക​മാ​യി. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് , പാ​ല​ക്കാ​ട്, ക​ണ്ണൂർ എ​ന്നീ ജി​ല്ല​ക​ളി​ലാ​യി മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ഉ​രുൾ​പൊ​ട്ട​ലു​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 26 പേർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത് ദുഃ​ഖ​ക​ര​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടായ ദു​ര​ന്ത​ങ്ങ​ളി​ലാ​ണ് ഇ​വർ​ക്ക് ജീ​വൻ ന​ഷ്ട​മാ​യ​ത്. മ​ല​പ്പു​റ​ത്തും ഇ​ടു​ക്കി​യി​ലും ര​ണ്ട് കു​ടും​ബ​ങ്ങൾ അ​പ്പാ​ടെ ഉ​രുൾ​പൊ​ട്ട​ലിൽ നാ​മാ​വ​ശേ​ഷ​മാ​യ​ത് വ​ലിയ ദു​ര​ന്തം​ത​ന്നെ​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ മ​ന​സിലാ​ക്കി സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങൾ തേ​ടി​യ​വർ​ക്ക് ആ​ശ്വ​സി​ക്കാ​മെ​ങ്കി​ലും പല കാ​ര​ണ​ങ്ങ​ളാൽ സ്വ​ന്തം ഇ​ടം​വി​ട്ട് പോ​കാൻ മ​ടി​ക്കു​ന്ന​വർ​ക്കാ​ണ് എ​പ്പോ​ഴും ആ​പ​ത്തു​കൾ നേ​രി​ടു​ന്ന​ത്. മ​ല​മു​ക​ളി​ലും മ​ല​ഞ്ച​രി​വു​ക​ളി​ലും മ​റ്റും കൂ​ര​വ​ച്ച് താ​മ​സി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒാ​രോ മ​ഴ​ക്കാ​ല​വും പേ​ടി​പ്പെ​ടു​ത്തു​ന്ന ഒാർ​മ്മ​കൾ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ആർ​ത്തി​പൂ​ണ്ട മ​നു​ഷ്യർ വെ​ട്ടി​പ്പി​ടി​ച്ച ഇ​ടു​ക്കി​യിൽ മാ​ത്രം ക​ഴി​ഞ്ഞ​ദി​വ​സം ഉ​രുൾ​പൊ​ട്ട​ലു​ക​ളിൽ പ​തി​നൊ​ന്നു പേ​രാ​ണ് ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​ത്. കൂ​ടു​തൽ ഉ​രുൾ​പൊ​ട്ടാ​നു​ള്ള സാദ്ധ്യത നി​ല​നിൽ​ക്കു​ന്ന നി​ര​വ​ധി മ​ല​ക​ളും അ​വി​ടെ ഉ​ണ്ട്.
അ​തി​വൃ​ഷ്ടി​യിൽ സം​ഭ​ര​ണ​ശേ​ഷി​യും ക​വി​യു​മെ​ന്നാ​യ​തോ​ടെ തു​റ​ന്നു​വി​ടേ​ണ്ടി​വ​ന്ന ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നെ ക​വി​ഞ്ഞ ഭീ​തി​യോ​ടെ നോ​ക്കി​ക്കാ​ണേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ​ണാർ​ത്ഥം തു​റ​ന്ന ഒ​രു​ഷ​ട്ട​റി​നു പു​റ​മേ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച് അ​തി​വൃ​ഷ്ടി തു​ട​രു​ക​യാ​ണ്.​നേ​ര​ത്തെ തു​റ​ന്നു​വി​ട്ടു​കൊ​ണ്ടി​രു​ന്ന​തി​നെ​ക്കാൾ അ​ധി​കം വെ​ള്ളം അ​ണ​ക്കെ​ട്ടിൽ നി​റ​യു​ന്നു​ണ്ട്. ഈ സാ​ഹ​ച​ര്യ​ത്താൽ ഷ​ട്ട​റു​ക​ളെ​ല്ലാം ഉ​യർ​ത്തി​യ​തു​മൂ​ലം പെ​രി​യാ​റി​ന്റെ ഇ​രു​ക​ര​ക​ളി​ലും കൂ​ടു​തൽ വെ​ള്ളം പൊ​ങ്ങാൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാൽ ദു​രി​തം സ​ഹി​ക്കു​ക​യേ ജ​ന​ങ്ങൾ​ക്ക് നിർ​വാ​ഹ​മു​ള്ളൂ. ദു​ര​ന്ത​നി​വാ​രണ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ നിർ​ദ്ദേ​ശ​ങ്ങൾ പൂർ​ണ​മാ​യി പാ​ലി​ക്കാൻ ജ​ന​ങ്ങൾ ത​യ്യാ​റാ​യാൽ അ​പ​ക​ട​ങ്ങൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നാ​കും. മഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​പ്ര​വ​ച​നം. അ​തി​നർ​ത്ഥം വെ​ള്ള​പ്പൊ​ക്ക​വും അ​തി​നൊ​പ്പ​മു​ള്ള ദു​രി​ത​ങ്ങ​ളും ഒ​ഴി​വാ​കാൻ കൂ​ടു​തൽ ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്.
ദു​രി​ത​ബാ​ധിത ജി​ല്ല​ക​ളിൽ അ​നേ​കം ക്യാ​മ്പു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങൾ ക​ഴി​യു​ന്നു​ണ്ട്. ക്യാ​മ്പു​ക​ളിൽ ആ​വ​ശ്യ​മാ​യ​ത്ര സൗ​ക​ര്യ​ങ്ങൾ ഏർ​പ്പെ​ടു​ത്തു​ന്ന​തിൽ വീ​ഴ്ച കാ​ണി​ക്ക​രു​ത്. ചി​കി​ത്സാ​സൗ​ക​ര്യ​വും ഏർ​പ്പെ​ടു​ത്ത​ണം. ദു​ര​ന്ത​ത്തിൽ വീ​ടു​കൾ​ക്കും വ​സ്തു​വ​ക​കൾ​ക്കും കൃ​ഷി​ക്കും ഉ​ണ്ടായ നാ​ശ​ന​ഷ്ട​ങ്ങൾ തി​ട്ട​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ​ത്. ഒാ​രോ സ്ഥ​ല​ത്തെ​യും പൊ​തു പ്ര​വർ​ത്ത​കർ രാ​ഷ്ട്രീയ ഭേ​ദ​മെ​ന്യേ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി സ​ഹ​ക​രി​ച്ച് ഇൗ പ്ര​വർ​ത്ത​ന​ങ്ങൾ ത്വ​രി​ത​പ്പെ​ടു​ത്താൻ മു​ന്നോ​ട്ടു​വ​ര​ണം. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നെ​ക്കാൾ പ​വി​ത്ര​മായ രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്ക​ണം.​അ​തീവ ഗു​രു​ത​ര​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു പ​രി​പാ​ടി​കൾ എ​ല്ലാം റ​ദ്ദാ​ക്കി ദു​രി​താ​ശ്വാസ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ നേ​രി​ട്ടേ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
പ്ര​കൃ​തി​ദു​ര​ന്തം ത​ളർ​ത്തിയ കേ​ര​ള​ത്തി​ന് സാ​ദ്ധ്യ​മായ എ​ല്ലാ സ​ഹാ​യ​വും നൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വ്യാ​ഴാ​ഴ്ച ഉ​റ​പ്പ് നൽ​കി​യി​രു​ന്നു. ഉ​റ​പ്പ് പാ​ലി​ക്കാൻ അ​ടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി കർ​ണാ​ടക സർ​ക്കാർ പ​ത്തു​കോ​ടി രൂ​പ​യും ത​മി​ഴ്നാ​ട് സർ​ക്കാർ അ​ഞ്ചു​കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​യൽ​ക്കാ​രു​ടെ സ​ന്മ​നോ​ഭാ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മ​ല​യാ​ളി​ക​ളും സ​ന്ദർ​ഭ​ത്തി​നൊ​ത്ത് ഉ​യർ​ന്ന് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാൻ മു​ന്നോ​ട്ടു​വ​ര​ണം. സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ട് സ്വ​രൂ​പി​ച്ച് കൈ​മാ​റു​ന്ന​തി​നെ​ക്കാൾ ന​ല്ല​ത് സർ​ക്കാർ ത​ന്നെ ദു​രി​താ​ശ്വാസ നി​ധി രൂ​പീ​ക​രി​ച്ച് സം​ഭാ​വ​ന​കൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. കേ​ന്ദ്ര​ത്തിൽ നി​ന്നു​പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​വും ഉൗർ​ജ്ജി​ത​പ്പെ​ടു​ത്ത​ണം. സം​സ്ഥാ​നം നേ​രി​ടു​ന്ന പ്ര​ളയ ദു​ര​ന്തം സം​സ്ഥാ​ന​ത്തെ എം.​പി​മാർ ഇ​ന്ന​ലെ പാർ​ല​മെ​ന്റി​ന്റെ ശ്ര​ദ്ധ​യിൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ദു​രി​താ​ശ്വാസ സ​ഹാ​യം എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​കൾ മു​ന്നി​ട്ടി​റ​ങ്ങ​ണം.
ദു​ര​ന്ത​മു​ഖ​ത്താ​ണ് മ​നു​ഷ്യർ അ​ഹ​ങ്കാ​ര​വും ഗർ​വും തൻ​പോ​രി​മ​യു​മെ​ല്ലാം വെ​ടി​ഞ്ഞ് ഒ​ന്നാ​കാ​റു​ള്ള​ത്. സം​സ്ഥാന രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ള്ള​തിൽ വ​ച്ചേ​റ്റ​വും വ​ലിയ പ്ര​കൃ​തി ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. അ​സാ​ധാ​ര​ണ​മായ സം​യ​മ​ന​വും ക്ഷ​മ​യും എ​ല്ലാ ത​ല​ങ്ങ​ളിൽ​നി​ന്നു​മു​ള്ള സ​ഹാ​യ​വും കൊ​ണ്ടു​മാ​ത്ര​മേ ഇൗ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തിൽ നി​ന്ന് ക​ര​ക​യ​റാ​നാ​കൂ. ഇ​തി​നു​ള്ള യ​ത്‌​ന​ങ്ങ​ളിൽ സർ​ക്കാ​രി​ന്റെ ഉ​ദ്യ​മ​ങ്ങ​ളു​മാ​യി വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ ജ​ന​ങ്ങൾ സർ​വാത്മ​നാ സ​ഹ​ക​രി​ക്ക​ണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ