ബലിതർപ്പണം: ജാഗ്രത വേണമെന്ന് ഡി.ജി.പി
August 11, 2018, 12:58 am
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് വിവിധ കേന്ദ്രങ്ങളിലെത്തുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. നദീതീരങ്ങളിലും കടൽത്തീരങ്ങളിലുമുള്ള പല ബലിതർപ്പണക്കടവുകളിലും ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ബലിതർപ്പണത്തിനെത്തുന്നവർ പൊലീസിന്റെയും മ​റ്റ് അധികൃതരുടെയും സുരക്ഷാ നിർദ്ദേശങ്ങളുമായി പൂർണമായി സഹകരിക്കണം.
ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ പൊലീസിനെ വിന്യസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ