ചീഫ് വിപ്പ്: സി.പി.ഐ തീരുമാനം 20ന്
August 11, 2018, 12:57 am
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന് പകരം ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് പദവിയിൽ ആരെ നിയമിക്കണമെന്നത് 20ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കും. ഇടതുമുന്നണി നിയമസഭാകക്ഷിയിൽ ചീഫ് വിപ്പ് സ്ഥാനം സി.പി.എമ്മിനും സെക്രട്ടറി സ്ഥാനം സി.പി.ഐക്കുമാണിപ്പോൾ. ഇത് പരസ്പരം വച്ചുമാറാനാണ് പുതിയ ധാരണ. ചീഫ് വിപ്പ് ഇ.പി. ജയരാജനും സെക്രട്ടറി മുല്ലക്കര രത്നാകരനുമാണ് നിലവിൽ. വച്ചുമാറുമ്പോൾ ചീഫ് വിപ്പ് സ്ഥാനത്തേക്ക് മുല്ലക്കരയെ സി.പി.ഐ പരിഗണിക്കുമോ അതോ മറ്റാരെങ്കിലുമാകുമോയെന്നാണറിയേണ്ടത്. ചിറ്റയം ഗോപകുമാറിന്റേതടക്കം പല പേരുകളുമുയരുന്നുണ്ട്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ