എസ്.സി- എസ്.ടി പീഡനം തടയൽ നിയമം ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സോമപ്രസാദ്
August 11, 2018, 12:20 am
ന്യൂഡൽഹി: പട്ടികജാതി - പട്ടികവർഗ പീഡനം തടയൽ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് കെ. സോമപ്രസാദ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. എസ്.സി- എസ്.ടി പീഡനം തടയൽ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവുമധികം പിന്നാക്കം നിൽക്കുന്ന ജനവിഭാഗമാണ് ദളിതർ. 67 ശതമാനം ദളിതരും ഭൂരഹിതരാണ്. ദളിത് ജനസംഖ്യയുടെ പുതിയിലധികം പേരും നിരക്ഷരരും നൂറ്റാണ്ടുകളായി ജാതിവിവേചനത്തിന്റെ ഭീകരമായ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നവരുമാണ്. ഓരോ പതിനഞ്ച് മിനിറ്റിലും ഓരോ ദളിതൻ ആക്രമണത്തിന് വിധേയനാകുന്നു. ഓരോ ആഴ്ചയിലും ശരാശരി 13 ദളിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു. മീശ വച്ചതിനും വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയതിനും ദളിതർ പീഡിപ്പിക്കപ്പെടുന്നു. സുപ്രിംകോടതിയുടെ അടുത്തിടെയുണ്ടായ വിധിയെത്തുടർന്ന്‌ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ലെന്നും സോമപ്രസാദ് ചൂണ്ടിക്കാട്ടി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ